സാറാ അബൂബക്കർ
സാറാ അബൂബക്കർ | |
---|---|
ജനനം | 30 ജൂൺ 1936 Kasargod, Kerala |
തൊഴിൽ | Writer and translator |
ഭാഷ | കന്നഡ |
ദേശീയത | ഇന്ത്യൻ |
പൗരത്വം | Indian |
കന്നടയിലെ ആദ്യത്തെ മുസ്ലിം എഴുത്തുകാരിയാണ് സാറാ അബൂബക്കർ[1] . ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹനാ മുതലായവ അവരുടെ പ്രശസ്ത നോവലുകളാണ്. ചെറുകഥാ സമാഹാരവും പ്രകാശിതമായിട്ടുണ്ട്. 2012 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ 'ബ്യാരി' തന്റെ പ്രഥമ നോവലായ ചന്ദ്രഗിരിയ തീറദല്ലിയുടെ കഥാ മോഷണമാണെന്ന് സാറാ ആരോപിച്ചിരുന്നു.[2]
ജീവിതരേഖ[തിരുത്തുക]
കാസർകോട്,ഒരു മലയാളി കുടുംബത്തിലെ, അഭിഭാഷകനായ പി അഹമ്മദിന്റെയും സൈനബിയുടെയും ആറു മക്കളിൽ ഏക പെൺകുട്ടിയായി ജനിച്ചു. പത്താംതരംവരെ പഠിച്ചു. വിവാഹം കഴിഞ്ഞതോടെ കർണാടകത്തിലേക്കുപോയി. ലങ്കേഷ് പത്രിക എന്ന കന്നഡ പ്രസിദ്ധീകരണത്തിലൂടെ എഴുതാനാരംഭിച്ചു. മുസ്‌ലിം സ്ത്രീകളെ കുറിച്ചൊരു നോവൽ എഴുതണമെന്ന പ്രൊഫ. ലങ്കേഷിന്റെ ആവശ്യത്തെത്തുടർന്നെഴുതിയ 'ചന്ദ്രഗിരിയ തീരഡല്ലി' (ചന്ദ്രഗിരിയുടെ തീരത്ത്) 1984 ൽ തുടർനോവലായി പ്രസിദ്ധീകരിച്ചു. ഇതിനെത്തുടർന്ന് മത തീവ്ര മതവാദികളുടെ നിരന്തര ഭീഷണിയിലായി. ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായി. ജമാഅത്തെ ഇസ്‌ലാമിയുടെ മാസികയായ 'സന്മാർഗി'യിൽ ഇവരെ അധിക്ഷേപിച്ചുകൊണ്ട് നിരവധി ലേഖനങ്ങൾ വന്നു. അവർക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുത്തു ജയിച്ചു.[3]
'ചന്ദ്രഗിരി പ്രകാശന' എന്ന പേരിൽ സാറാ അബൂബക്കർ സ്വന്തമായി ഒരു പ്രസാധക സ്ഥാപനവും നടത്തുന്നുണ്ട്. സാറാ അബൂബക്കറിന്റെ മുൻകൈയ്യിൽ രൂപീകരിച്ച കർണാടക റൈറ്റേഴ്‌സ് ആന്റ് റീഡേഴ്‌സ് അസോസിയേഷനിൽ മുന്നൂറിലേറെ സ്ത്രീകൾ അംഗങ്ങളാണ്.
കൃതികൾ[തിരുത്തുക]
- 'ചന്ദ്രഗിരിയ തീരഡല്ലി'
ഖദീജ മുംതാസിന്റെ ബർസ, ബി.എം. സുഹ്‌റയുടെ ബലി, കമലാദാസിന്റെ മനോമി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ തുടങ്ങിയ കൃതികൾ കന്നഡയിലേക്ക് തർജമ ചെയ്തു.
പുരസ്കാരങ്ങൾ[തിരുത്തുക]
- കർണാടക സാഹിത്യ അക്കാദമി അവാർഡ്
- അനുപമ നിരഞ്ജന അവാർഡ്
- ഭാഷാ ഭാരതി സമ്മാൻ
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-12.
- ↑ http://coastaldigest.com/index.php?option=com_content&view=article&id=37311:tug-of-war-for-byari-glory-sara-aboobaker-hits-out-at-producer-&catid=57:news-stories&Itemid=18
- ↑ ആർ പാർവതിദേവി (2013-05-10). "ചന്ദ്രഗിരിപ്പുഴയുടെ സ്‌നേഹഗാഥയുമായ്". ജനയുഗം. മൂലതാളിൽ നിന്നും 2013-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 8.
{{cite news}}
: Check date values in:|accessdate=
(help)