കെ.പി. സുവീരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി. സുവീരൻ

ഒരു മലയാളിയായ ചലച്ചിത്രസംവിധായകനും മലയാളനാടക സംവിധായകനുമാണ് കെ.പി. സുവീരൻ. ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ[1] ബ്യാരി ഇദ്ദേഹമാണ് സംവിധാനം ചെയ്തത്. ഇദേഹത്തിന്റെ ആദ്യ ചലച്ചിത്രസംവിധാന സംരംഭവുമാണ് ബ്യാരി.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള അഴിയൂരിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും കൗസല്യയുടെയും എട്ടുമക്കളിൽ ഇളയവനായി ജനിച്ചു. അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ , അഴിയൂർ ഹൈസ്കൂൾ , കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ്, മടപ്പള്ളി ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചു. തുടർന്ന് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം പെർഫോമിങ് ആർട്സിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ബിരുദം നേടി. ജി. ശങ്കരപ്പിള്ളയുടെ 'ഭരതവാക്യം', 'ചക്രം' സംഗീത നാടക അക്കാദമി അവാർഡ് നേടിയ അഗ്‌നിയും വർഷവും സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' തുടങ്ങിയവയാണ് സുവീരന്റെ പ്രധാന നാടകങ്ങൾ. 'മേരിയും ലോറൻസും', ക്രോസസ്, സൗണ്ട്‌മെഷീൻ തുടങ്ങിയ നിരവധി ഹ്രസ്വസിനിമകൾ ചെയ്തു. ഉദയനാണ് താരത്തിൽ സഹകരിച്ചു; കഥ പറയുമ്പോൾ എന്ന സിനിമയിൽ അഭിനയിച്ചു.[2] ഗുജറാത്ത്, ജബൽപൂർ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ നാടക പ്രവർത്തനം നടത്തി ദളിത് ജനവിഭാഗത്തിന്റെ ആദരവ് നേടി. കേന്ദ്രസർക്കാർ സംഘടിപ്പിച്ച ദേശീയതല നാടക മത്സരങ്ങളിലും സമ്മാനാർഹനായി. ഭൂപൽകാക്കർ എന്നവിഖ്യാത ചിത്രകാരനോടൊപ്പം മുംബൈയിൽ ഡിസൈൻ എക്സിക്യൂട്ടീവായി പ്രവർത്തിച്ചു. ഫരീദാമേത്തയുടെ കാലിസൽവാർ എന്ന ഹിന്ദി ചലചിത്രത്തിന്റെ അണിയറയിലും പ്രവർത്തിച്ചു. മലയാളത്തിൽ ഉദയനാണ് താരം, കഥപറയുമ്പോൾ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തു.

മുപ്പതിൽപരം നാടകങ്ങളുടെ രചയിതാവും നാല് ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനുമാണ് സുവീരൻ. സ്കൂൾ ഓഫ് ഡ്രാമയിലും ദൽഹി സ്കൂൾ ഓഫ് ഡ്രാമയിലും പഠനം നടത്തി. നാടകത്തിന് നാലുതവണ സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു.[3]

ഭാര്യ: അമൃത സുവീരൻ (നാടക സംവിധായിക). മക്കൾ: കേക, ഐക.

സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങൾ[തിരുത്തുക]

 • ക്രോസ് ഡിസ്ട്രാക്ഷൻ
 • മേരിയും ലോറൻസും
 • സൗണ്ട് മെഷീൻ

പുരസ്കാരങ്ങൾ[തിരുത്തുക]

 • സംഗീത നാടക അക്കാദമി അവാർഡ് (ഉടമ്പടിക്കോലം - 1997)
 • സംഗീത നാടക അക്കാദമി അവാർഡ് (അഗ്നിയും വർഷവും - 2002)
 • സംഗീത നാടക അക്കാദമി അവാർഡ് (ആയുസ്സിന്റെ പുസ്തകം - 2008[4])
 • പഞ്ചാബ്, ഹിന്ദി ഭാഷകൾ സമന്വയിപ്പിച്ച് "യെർമ" എന്ന നാടക പരീക്ഷണത്തിന് പഞ്ചാബ് സർക്കാർ അവാർഡ് നൽകി

പുറം കണ്ണികൾ[തിരുത്തുക]

ആരവമൊഴിഞ്ഞിടത്തെ ദൃശ്യരൂപങ്ങൾ [പ്രവർത്തിക്കാത്ത കണ്ണി]

അവലംബം[തിരുത്തുക]

 1. "Mangalore: 'Byari' the Movie Aims to Stress on Community Justice". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-07.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-08.
 3. http://www.madhyamam.in/news/156260/120307
 4. http://www.deshabhimani.com/periodicalContent1.php?id=584[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.പി._സുവീരൻ&oldid=3652876" എന്ന താളിൽനിന്ന് ശേഖരിച്ചത്