മല്ലിക (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലിക
ജനനം
റീജ വേണുഗോപാൽ

തൊഴിൽചലച്ചിത്രനടി
സജീവ കാലം2002–

ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് മല്ലിക എന്നറിയപ്പെടുന്ന റീജ വേണുഗോപാൽ. തമിഴ്, മലയാളം, തെലുങ്ക്, ബ്യാരി എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര ജീവിതം[തിരുത്തുക]

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്ത് കടന്നുവന്ന മല്ലിക[1], ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം മല്ലികയ്ക്ക് ലഭിച്ചു.[2] അതിന് ശേഷം നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ട മല്ലിക, പിന്നീട് ഇന്ത്യൻ റുപ്പി, സ്നേഹവീട് എന്നീ മലയാളചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2011-ൽ പുറത്തിറങ്ങിയ ബ്യാരി എന്ന ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരിയിലെ അഭിനയത്തിന് ആ വർഷത്തെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം ലഭിച്ചു.[3][4]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പ്
2003 നിഴൽക്കുത്ത് മല്ലിക മലയാളം ആദ്യ ചിത്രം
2004 ഓട്ടോഗ്രാഫ് കമല തമിഴ് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം
2004 മഹാനടികൻ തമിഴ്
2004 നാ ഓട്ടോഗ്രാഫ് വിമല തെലുഗു
2005 തിരുപാച്ചി കറുപയി തമിഴ്
2005 കുണ്ടക്ക മണ്ടക്ക കവിത തമിഴ്
2006 തിരുപതി തമിഴ്
2006 സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കും വല്ലി തമിഴ്
2008 തോട്ട ഗൗരി തമിഴ്
2010 അമ്മനിലാവ് മലയാളം
2011 ഇന്ത്യൻ റുപ്പി സജി മലയാളം
2011 സ്നേഹവീട് ശാന്തി മലയാളം
2011 ബ്യാരി നാദിറ ബ്യാരി ദേശീയ ചലച്ചിത്രപുരസ്കാരം - പ്രത്യേക പരാമർശം
2012 മിസ്റ്റർ മരുമകൻ മലയാളം

അവലംബം[തിരുത്തുക]

  1. http://www.rediff.com/movies/2002/jan/11adoor.htm
  2. "Simple narrative style gets "Autograph" a National Award, The Hindu". Archived from the original on 2012-11-06. Retrieved 2012-05-07.
  3. http://www.rediff.com/movies/report/heres-why-byari-won-the-national-award-for-best-film/20120307.htm
  4. http://www.thehindu.com/arts/cinema/article2969914.ece
"https://ml.wikipedia.org/w/index.php?title=മല്ലിക_(നടി)&oldid=3942281" എന്ന താളിൽനിന്ന് ശേഖരിച്ചത്