ജ്യോതിർമയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജ്യോതിർമയി
ജനനം
ജ്യോതിർമയി

സജീവ കാലം2000 – present
ജീവിതപങ്കാളി(കൾ)അമൽ നീരദ്

ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്.[1]

അഭിനയ ജീവിതം[തിരുത്തുക]

ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ്. ആദ്യകാലം ഏഷ്യാനെറ്റ് ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.

പ്രധാനചിത്രങ്ങൾ[2][തിരുത്തുക]

വർഷം ചലച്ചിത്രം കഥാപാത്രം
2009 കേരള കഫേ (കഥ: "ലളിതം ഹിരണ്മയം") ലളിത
സാഗർ ഏലിയാസ് ജാക്കി റീലോഡഡ്
ഭാര്യ സ്വന്തം സുഹൃത്ത്
വെള്ളത്തൂവൽ
2007 ആയുർരേഖ ഡോ. മല്ലിക
ആകാശം
ശബരി
നാൻ അവൻ ഇല്ലൈ അമ്മുക്കുട്ടി മേനോൻ
2006 പകൽ
ബഡാ ദോസ്ത്
മൂന്നാമതൊരാൾ
ചാക്കോ രണ്ടാമൻ
2005 ആലീസ് ഇൻ വണ്ടർലാന്റ് ഡോ. സുനിത രാജഗോപാൽ
2004 കഥാവശേഷൻ രേണുക മേനോൻ
ഭവം ലത
2003 ഹരിഹരൻ പിള്ള ഹാപ്പിയാണ് കാവ്യ
അന്യർ റസിയ ബാനു
പട്ടാളം ഭാമ
എന്റെ വീട് അപ്പൂന്റേം മീര വിശ്വനാഥ്
വാൽക്കണ്ണാടി (ടെലിവിഷൻ പരമ്പര) അവതാരക
2002 കല്യാണരാമൻ രാധിക
നന്ദനം
മീശമാധവൻ പ്രഭ
2001 ഇഷ്ടം ജ്യോതി
2000 പൈലറ്റ്സ്

സ്വകാര്യ ജീവിതം[തിരുത്തുക]

ഒരു സോഫ്റ്റ്‌വേർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു.[3] ജ്യോതിർമയി ജനിച്ചത് കോട്ടയം ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലെ കടവന്ത്രയിലാണ്‌ . കലാലയ വിദ്യാഭ്യാസം നേടിയത് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ്‌.2015 ഏപ്രിൽ നാലിനു അമൽ നീരദിനെ വിവാഹം ചെയ്തു[4]

അവലംബം[തിരുത്തുക]

  1. "Striking presence". മൂലതാളിൽ നിന്നും 2011-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-12-20.
  2. http://www.imdb.com/name/nm1411659/
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-02.
  4. https://malayalam.filmibeat.com/news/actress-jyothirmayi-got-married-director-amal-neerad-022750.html?utm_medium=Desktop&utm_source=FB-ML&utm_campaign=Similar-Topic-Slider

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജ്യോതിർമയി&oldid=3776031" എന്ന താളിൽനിന്ന് ശേഖരിച്ചത്