പത്മപ്രിയ
പത്മപ്രിയ ജാനകിരാമൻ | |
---|---|
![]() 2007 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ | |
മറ്റ് പേരുകൾ | പ്രിയ |
സജീവ കാലം | 2003 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ജാസ്മിൻ ഷാ (2014 മുതൽ) |
മലയാളം, തമിഴ് ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് പത്മപ്രിയ.
ഔദ്യോഗികജീവിതം[തിരുത്തുക]
പത്മപ്രിയ ആദ്യകാലത്ത് ബാംഗ്ലൂർ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിൽ ഒരു കൺസൽട്ടന്റ് ആയി ജോലി നോക്കിയിരുന്നു.
നർത്തകിയായി[തിരുത്തുക]
ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂർത്തി ആണ്. 1990 കളിൽ ദൂരദർശനു വേണ്ടി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[1]
ചലച്ചിത്രവേദിയിൽ[തിരുത്തുക]
അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം[തിരുത്തുക]
ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിലായിരുന്നു. പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 12 നവംബർ 2014-ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം കഴിച്ചു.[2]
അവലംബം[തിരുത്തുക]
- ↑ http://www.chakpak.com/celebrity/padmapriya/biography/35163
- ↑ വിവാഹിതയായി, നടി പത്മപ്രിയ (2014 നവംബർ 12). "നടി പത്മപ്രിയ വിവാഹിതയായി". മാതൃഭൂമി. ശേഖരിച്ചത് 2014 നവംബർ 13. Check date values in:
|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Padmapriya Janakiraman എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |