പ്രകാശ് രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രകാശ് രാജ്
Prakash Raj at calicut.jpg
അഭിനേതാവ്
ജനനം
പ്രകാശ് രാജ്
തൊഴിൽഅഭിനേതാവ്,
നിർമ്മാതാവ്
സജീവ കാലം1991 - മുതൽ ഇതുവരെ
ജീവിതപങ്കാളി(കൾ)ലളിത കുമാരി

മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനും, നിർ‍മ്മാതാവുമാണ് പ്രകാശ് രാജ്(തുളു: ಪ್ರಕಾಶ್ ರೈ) (ജനനം - 1965). കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുന്നത് ഇരുവർ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയപുരസ്കാരമാണ് 1998-ൽ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009-ൽ മികച്ച നടനുള്ള ദേശീയപുരസ്കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.

വ്യക്തിജീവിതം[തിരുത്തുക]

മംഗലാപുരം ആണ് പ്രകാശ് രാജിന്റെ സ്വദേശം. തമിഴ് സിനിമകളിലും തെലുഗു സിനിമകളിലുമുള്ള തിരക്ക് മൂലം അദ്ദേഹം പിന്നീട് ചെന്നെയിലേയ്ക്ക് താമസം മാറ്റി. തമിഴ് ചലച്ചിത്രസം‌വിധായകനായ കൈലാസം ബാലചന്ദ്രന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹം തന്റെ നാമമായ പ്രകാശ് റായ് എന്നത് പ്രകാശ് രാജ് എന്ന് മാറ്റുകയായിരുന്നു.

ബാംഗ്ലൂരിലുള്ള സെയിന്റ് ജോസഫ് ഹൈസ്കൂളിലാണ് പ്രകാശ് റായ് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1982-ൽ ഇദ്ദേഹത്തിന്റെ രാഷ്ട്രപതിയുടെ സ്കൗട്ട് അവാർഡ് ലഭിച്ചിരുന്നു. സ്കൂൾ പഠനത്തിനുശേഷം ഇദ്ദേഹം ബാംഗ്ലൂർ ബ്രിഗേഡ് റോഡിലുള്ള സെയിന്റ് ജോസഫ് കോളേജ് ഓഫ് കൊമേർസ് എന്ന കോളേജിൽ പഠനം തുടർന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1998 - ഇരുവർ എന്ന സിനിമയിലെ കഥാപാത്രത്തിന് കച്ച സഹനടനുള്ള ദേശീയ അവാർഡ്.[1]
  • 2003 - 2003 ദേശീയ അവാർഡിൽ സ്പെഷൽ ജൂറി പരാമർശം. "The Special Jury award (instituted for the first time it is said) goes to Prakash Raj for doing a commendable job in the 12 films (in Tamil, Telugu and Kannada) he had worked in, in the past one year".[2]
  • 2007 - കാഞ്ചീവരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം.[3][4]

അവലംബം[തിരുത്തുക]

  1. "Times of India newspaper". Times of India daily. ശേഖരിച്ചത് 2009-09-04.
  2. "The Hindu : Reapers of a happy harvest". The Hindu Newspaper. September 7 2009. മൂലതാളിൽ നിന്നും 2010-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-07. Check date values in: |date= (help)
  3. "55th National Awards". IBN Newsline. September 7 2009. മൂലതാളിൽ നിന്നും 2009-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-07. Check date values in: |date= (help)
  4. 55th NATIONAL FILM AWARDS FOR THE YEAR 2007[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പ്രകാശ് രാജ്

"https://ml.wikipedia.org/w/index.php?title=പ്രകാശ്_രാജ്&oldid=3661310" എന്ന താളിൽനിന്ന് ശേഖരിച്ചത്