അജയ് ദേവഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അജയ് ദേവഗൺ
Ajay Devgn at the launch of MTV Super Fight League.jpg
ജനനം
വിശാൽ ദേവഗൺ
തൊഴിൽചലചിത്ര നടൻ
സജീവം1991 - ഇതുവരെ
ജീവിത പങ്കാളി(കൾ)കാജോൾ ദേവഗൺ (1999-ഇതുവരെ)
മക്കൾനിസാ ദേവഗൺ

ബോളിവുഡിലെ ഒരു അഭിനേതാവാണ് അജയ് ദേവഗൺ എന്നറിയപ്പെടുന്ന വിശാൽ വീരു ദേവഗൺ (ഹിന്ദി:विशाल देवगन, ജനനം (ഏപ്രിൽ 2, 1969). ന്യൂ ഡെൽഹിയിലാണ് അജയ് ജനിച്ചത്. ചലച്ചിത്രരം‌ഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്.

ഒരു ആക്‌ഷൻ നായകനായിട്ടാണ് അജയ് 1990-കളിൽ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു.

2008-ൽ അജയ് തന്നെ അഭിനയിച്ച് സം‌വിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മി ഓർ ഹം . ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ കാജോൾ ആയിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

അജയ് ദേവഗണിന്റെ യഥാർഥ സ്ഥലം പഞ്ചാബാണ്. അദ്ദേഹത്തിന്റെ പിതാവ് വീരു ദേവഗൺ ഹിന്ദി സിനിമയിൽ ഒരു സംഘട്ടന സം‌വിധായകനാണ്. ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായിരുന്ന കാജോളിനെ 1999 ഫെബ്രുവരി 4 ന് വിവാഹം ചെയ്തു. മകൾ നിസ ദേവഗൺ 2003 ഏപ്രിൽ 20 ന് ജനിച്ചു.

സിനിമ ജീവിതം[തിരുത്തുക]

തന്റെ സിനിമ ജീവിതം ആരം‌ഭിച്ചത് 1991-ൽ ഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം‌ഫെയർ പുരസ്കാരം നേടിക്കൊടുത്തു. 1998-ൽ നായക നടനായി അഭിനയിച്ച പ്യാർ തോ ഹോനാ ഹി താ എന്ന സിനിമ ആ വർഷത്തെ ഒരു വമ്പൻ വിജയമായിരുന്നു. പിന്നീട് മഹേഷ് ഭട്ട് സം‌വിധാനം ചെയ്ത സഖം എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു. 1999-ൽ സൽമാൻ ഖാൻ, ഐശ്വര്യ റായ് എന്നിവരുടെ കൂടെ അഭിനയിച്ച ഹം ദിൽ ദേ ചുകെ സനം എന്ന സിനിമയും ഒരു വിജയമായിരുന്നു.

2002-ൽ രാം ഗോപാൽ വർമ്മയുമായി നിർമിച്ച കമ്പനി എന്ന സിനിമയും ഒരു വിജയമായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ പുരസ്കാരം - 2016[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അജയ്_ദേവഗൺ&oldid=3313122" എന്ന താളിൽനിന്ന് ശേഖരിച്ചത്