കാജോൾ
കാജോൾ ദേവ്ഗൺ | |
|---|---|
| ജനനം | കാജോൾ മുഖർജി ഓഗസ്റ്റ് 5, 1975 വയസ്സ്) |
| തൊഴിൽ | അഭിനേത്രി |
| സജീവ കാലം | 1992 - 2001, 2006 - ഇതുവരെ |
| ജീവിതപങ്കാളി | അജയ് ദേവ്ഗൺ (1999-ഇതുവരെ) |
ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് കാജോൾ എന്നറിയപ്പെടുന്ന കാജോൾ ദേവ്ഗൺ (ബംഗാളി: কাজল দেবগন Kajol Debgôn, ഹിന്ദി: काजोल देवगन), ഉർദു:کاجول دیوگن , (ജനനം: ഓഗസ്റ്റ് 5, 1975).
അഭിനയ ജീവിതം
[തിരുത്തുക]1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗർ ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം കാജോൾ പിന്നീടും ബോളിവുഡ്ഡിൽ ഒരുപാട് വിജയ ചിത്രങ്ങൾ നൽകി.[1] പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കാജോളിനു ലഭിച്ചുണ്ട്.[2]
1997 ൽ പുറത്തിറങ്ങിയ ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലൻ കഥാപാത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ഈ ചിത്രം ആ വർഷത്തെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു.[3] 1998 ൽ മൂന്ന് വൻവിജയ ചിത്രങ്ങളിൽ കാജോൾ അഭിനയിച്ചു.[4] [5]
2001 ലെ മറ്റൊരു വിജയ ചിത്രമായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിനു ശേഷം കാജോൾ ചലച്ചിത്ര അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തു.[6]
2006 ൽ ഫന എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് കാജോൾ തിരിച്ചു വരവ് നടത്തി. ഈ ചിത്രവും ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.[7]
സ്വകാര്യ ജീവിതം
[തിരുത്തുക]ചലച്ചിത്ര നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോൾ. ഏറ്റവും കൂടുതൽ ഫിലിംഫെയർ പുരസ്കാരം നേടിയ നൂതൻ കാജോളിന്റെ അമ്മായിയാണ്.
1999-ൽ കാജോൾ ബോളിവുഡ് നടനായ അജയ് ദേവ്ഗണുമായി വിവാഹം ചെയ്തു. 2003-ൽ നിസ എന്ന് പേരിട്ട ഒരു മകൾ പിറന്നു. 2008-ൽ കാജോളിന്റെ പിതാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.[8]
മാധ്യമങ്ങളിൽ
[തിരുത്തുക]2005 ൽ പ്രമുഖ പരിപാടിയായ കോൺ ബനേഗാ കരോട് പതി എന്ന പരിപാടിയിൽ പങ്കെടുത്തു. തന്റെ ഭർത്താവായ അജയിനോടൊപ്പം പങ്കെടുത്ത ഇവർ ഒരു കോടി രൂപ ഇതിൽ വിജയിച്ചു. ഈ പണം അവർ ചെന്നൈയിലെ ഒരു ക്യാൻസർ ആശുപത്രിക്ക് സംഭാവന ചെയ്തു.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Box Office 1993". BoxOfficeIndia.Com. Retrieved 2007-01-12.
{{cite web}}: CS1 maint: deprecated archival service (link) - ↑ "Top Superstar Actresses". Kajol: One of India's most successful actresses. Retrieved 2007 സെപ്റ്റംബർ 8.
{{cite web}}: Check date values in:|accessdate=(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Box Office 1997". BoxOfficeIndia.Com. Archived from the original on 2011-01-21. Retrieved 2007-01-10.
- ↑ "Box Office 1998". BoxOfficeIndia.Com. Retrieved 2007-01-10.
{{cite web}}: CS1 maint: deprecated archival service (link) - ↑ "Overseas Earnings (Figures in Ind Rs)". BoxOfficeIndia.Com. Retrieved 2008-01-10.
{{cite web}}: CS1 maint: deprecated archival service (link) - ↑ Adarsh, Taran (December 11, 2001). "Kabhi Khushi Kabhie Gham review". indiaFM. Archived from the original on 2007-12-18. Retrieved 2007-12-03.
- ↑ "Box Office 2006". BoxOfficeIndia.Com. Retrieved 2007-01-10.
{{cite web}}: CS1 maint: deprecated archival service (link) - ↑ Bollywood Hungama News Network (April 10, 2008). "Kajol's father passed away". IndiaFM. Retrieved 2008-03-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]References
[തിരുത്തുക]ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാജോൾ