ബംഗാളി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bengali language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബംഗാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബംഗാളി (വിവക്ഷകൾ) എന്ന താൾ കാണുക. ബംഗാളി (വിവക്ഷകൾ)
ബംഗാളി
বাংলা
Bangla Script.svg
ഭൂപ്രദേശംബംഗ്ലാദേശ്, ഇന്ത്യ
സംസാരിക്കുന്ന നരവംശംബംഗാളി ആളുകൾ
മാതൃഭാഷയായി സംസാരിക്കുന്നവർ
23 കോടി (18.9 കോടി സ്വദേശി) [1] (2011–2017)
Indo-European
ബംഗാളി ലിപി
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
Flag of Bangladesh.svg
ബംഗ്ലാദേശ് (ദേശീയ)
 പാകിസ്താൻ (ചരിത്രപരമായി ദേശീയ)

 ഇന്ത്യ (പ്രാദേശികം)

Regulated byബംഗ്ലാ അക്കാദമി ബംഗ്ലാദേശ്
പാസ്ചിംബംഗ ബംഗ്ലാ അക്കാദമി (പശ്ചിമ ബംഗാൾ)
ഭാഷാ കോഡുകൾ
ISO 639-1bn
ISO 639-2ben
ISO 639-3ben
Bengalispeaking region.png
ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശിലെയും ഇന്ത്യയിലെയും പ്രദേശം

ബംഗ്ലാദേശും, ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനവും ഉൾപ്പെടുന്ന ബംഗാൾ പ്രദേശത്തെ ഭാഷയാണ്‌ ബംഗാളി അഥവാ ബംഗ്ല. പാലി, പ്രാകൃത്, സംസ്കൃത ഭാഷകളിൽ നിന്നും ഉൽഭവിച്ച ഒരു ഇന്തോ-ആര്യൻ ഭാഷയാണ് ഇത്. ബംഗ്ലാദേശിൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ ലോകത്തിൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന അഞ്ചാമത്തെ ഭാഷയാണ്. ഇന്ത്യയിൽ പശ്ചിമബംഗാളിലെ ഔദ്യോഗികഭാഷയായ ബംഗാളി അവിടെ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും അഖിലേന്ത്യാതലത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന രണ്ടാമത് ഭാഷയുമാണ്. 2001ലെ കാനെഷുമാരി അനുസരിച്ച് ബംഗാളി ഭാരതത്തിൽ 83,369,769 പേരുടെ മാതൃഭാഷയാണ്.

ചരിത്രം[തിരുത്തുക]

ബംഗാളി സംസ്കൃതത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഭാഷയായാണ്‌ ഇന്ന് കണക്കാക്കപ്പെടുന്നത്. ആദ്യകാല സംസ്കൃത ഗ്രന്ഥങ്ങളനുസരിച്ച് ബംഗാളിലെ ജനങ്ങൾ സംസ്കൃതജന്യ ഭാഷകൾ സംസാരിച്ചിരുന്നില്ല.

ബി.സി.ഇ. നാലോ മൂന്നോ നൂറ്റാണ്ടുകൾ മുതൽ ബംഗാളും ഇന്നത്തെ ദക്ഷിണബിഹാറിലെ മഗധയും തമ്മിൽ വ്യാപാരബന്ധങ്ങൾ വികസിക്കാനാരംഭിച്ചു. ഇത് മേഖലയിൽ സംസ്കൃതത്തിന്റെ സ്വാധീനം വർദ്ധിക്കാൻ കാരണമായി. നാലാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിലെ ഭരണാധികഅരികൾ ഉത്തരബംഗാളിൽ രാഷ്ട്രീയനിയന്ത്രണം സ്ഥാപിക്കുകയും ഈ പ്രദേശത്ത് ബ്രാഹ്മണരെ അധിവസിപ്പിക്കുകയും ചെയ്തു. അങ്ങനെ മദ്ധ്യ-ഗംഗാ തടങ്ങളിലെ ഭാഷാ-സംസ്കാരങ്ങളുടെ സ്വാധീനം വളരെ ശക്തി പ്രാപിച്ചു. സംസ്കൃതത്തോടു ബന്ധപ്പെട്ട ഭാഷകളാണ്‌ ഏഴാം നൂറ്റാണ്ടിൽ ബംഗാൾ മുഴുവനും ഉപയോഗിക്കപ്പെട്ടിരുന്നതെന്ന് ചൈനീസ് സഞ്ചാരി ഹുയാൻ സാങ് രേഖപ്പെടുത്തിയിട്ടുണ്ട്[5].

1586-ൽ അക്ബർ ബംഗാൾ കീഴടക്കി. ഇക്കാലത്ത് ഭരണഭാഷ പേർഷ്യൻ ആയിരുന്നെങ്കിലും പ്രാദേശികഭാഷ എന്ന നിലയിലേക്ക് മാറി. പതിനഞ്ചാം നൂറ്റാണ്ടോടെ ബംഗാളിഭാഷയിലെ വിവിധ ശൈലികൾ ഒരു പൊതു സാഹിത്യഭാഷയായി ഏകീകരിക്കപ്പെട്ടു. ഇന്ന് പശ്ചിമബംഗാൾ എന്നറിയപ്പെടുന്ന പടിഞ്ഞാറൻ ബംഗാൾ മേഖലയിൽ ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്ന ഭാഷയുടെ അടിസ്ഥാനത്തിലാണ്‌ ഈ ഏകീകരണം നടന്നത്[5].

സംസ്കൃതത്തിൽ നിന്നും ഉടലെടുത്തു എങ്കിലും പരിണാമത്തിന്റെ നിരവധി ഘട്ടങ്ങളിലൂടെ ഈ ഭാഷ കടന്നു പോയിട്ടുണ്ട്. ഇതിനു പുറമേ ഗിരിവംശഭാഷകൾ, പേർഷ്യൻ, യുറോപ്യൻ ഭാഷകൾ എന്നിങ്ങനെ സംസ്കൃതത്തിൽ നിന്നല്ലാതെയുള്ള നിരവധി വാക്കുകളും ആധുനിക ബംഗാളി ഭാഷയിൽ കടന്നു കൂടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Bangla language in Asiatic Society of Bangladesh 2003
  2. "Jharkhand gives second language status to Magahi, Angika, Bhojpuri and Maithili". The Avenue Mail. 21 March 2018. മൂലതാളിൽ നിന്നും 28 March 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 April 2019.
  3. "Languages spoken by more than 10 million people". Encarta Encyclopedia. 2007. ശേഖരിച്ചത് 2007-03-03. Unknown parameter |rank= ignored (help)
  4. "Statistical Summaries". Ethnologue. 2005. ശേഖരിച്ചത് 2007-03-03. Unknown parameter |rank= ignored (help)
  5. 5.0 5.1 "9-Making of regional cultures". Social Science - Our Pasts-II. New Delhi: NCERT. 2007. ISBN 81-7450-724-8. Cite has empty unknown parameter: |coauthors= (help)

ഗ്രന്ഥസൂചി[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ബംഗാളി ഭാഷ പതിപ്പ്
Wiktionary
Bengali എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള ബംഗാളി ഭാഷ യാത്രാ സഹായി

Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ബംഗാളി_ഭാഷ&oldid=3473813" എന്ന താളിൽനിന്ന് ശേഖരിച്ചത്