Jump to content

കാജോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kajol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാജോൾ ദേവ്ഗൺ
ജനനം
കാജോൾ മുഖർജി

(1975-08-05) ഓഗസ്റ്റ് 5, 1975  (49 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1992 - 2001, 2006 - ഇതുവരെ
ജീവിതപങ്കാളി(കൾ)അജയ് ദേവ്ഗൺ (1999-ഇതുവരെ)

ഉർദു-ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് കാജോൾ എന്നറിയപ്പെടുന്ന കാജോൾ ദേവ്ഗൺ (ബംഗാളി: কাজল দেবগন Kajol Debgôn, ഹിന്ദി: काजोल देवगन), ഉർദു:کاجول دیوگن‬ , (ജനനം: ഓഗസ്റ്റ് 5, 1975).

അഭിനയ ജീവിതം

[തിരുത്തുക]

1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗർ ആണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖ് ഖാനൊപ്പം ഒപ്പം കാജോൾ പിന്നീടും ബോളിവുഡ്ഡിൽ ഒരു പാട് വിജയ ചിത്രങ്ങൾ നൽകി.[1] പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കാജോളിനു ലഭിച്ചുണ്ട്.[2]

1997 ൽ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലൻ കഥാപാത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ഈ ചിത്രം ആ വർഷത്തെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു.[3] 1998 ൽ മൂന്ന് വൻ വിജയ ചിത്രങ്ങളിൽ കാജോൾ അഭിനയിച്ചു.[4] [5]

2001 ലെ മറ്റൊരു വിജയ ചിത്രമായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിനു ശേഷം കാജോൾ ചലച്ചിത്ര അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തു.[6]

2006ഫന എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് കാജോൾ തിരിച്ചു വരവ് നടത്തി. ഈ ചിത്രവും ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.[7]

സ്വകാര്യ ജീവിതം

[തിരുത്തുക]

ചലച്ചിത്ര നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോൾ. ഏറ്റവും കൂടുതൽ ഫിലിംഫെയർ പുരസ്കാരം നേടിയ നൂതൻ കാജോളിന്റെ അമ്മായിയാണ്.

1999-ൽ കാജോൾ ബോളിവുഡ് നടനായ അജയ് ദേവ്ഗണുമായി വിവാഹം ചെയ്തു. 2003-ൽ നിസ എന്ന് പേരിട്ട ഒരു മകൾ പിറന്നു. 2008-ൽ കാജോളിന്റെ പിതാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.[8]

മാധ്യമങ്ങളിൽ

[തിരുത്തുക]

2005 ൽ പ്രമുഖ പരിപാടിയായ കോൺ ബനേഗാ കരോട് പതി എന്ന പരിപാടിയിൽ പങ്കെടുത്തു. തന്റെ ഭർത്താവായ അജയിനോടൊപ്പം പങ്കെടുത്ത ഇവർ ഒരു കോടി രൂപ ഇതിൽ വിജയിച്ചു. ഈ പണം അവർ ഒരു ചെന്നൈയിലെ ഒരു ക്യാൻസർ ആശുപത്രിക്ക് സംഭാവന ചെയ്തു.

നേട്ടങ്ങളും പുരസ്കാരങ്ങളും
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി
മാധുരി ദീക്ഷിത്
for ഹം അപ്കെ ഹേ കോൺ
ഫിലിംഫെയർ മികച്ച നടി
for ദില്വാലെ ദുൽഹനിയ ലേ ജായേംഗെ

1996
പിൻഗാമി
മുൻഗാമി ഫിലിംഫെയർ മികച്ച വില്ലൻ
for ഗുപ്ത്

1998
പിൻഗാമി
മുൻഗാമി
തബ്ബു
for കാതൽ ദേശം
ഫിലിംഫെയർ മികച്ച നടി (തമിഴ്)
for മിൻസാര കനവ്

1998
പിൻഗാമി
മുൻഗാമി
മാധുരി ദീക്ഷിത്
for ദിൽ തോ പാഗൽ ഹേ
ഫിലിംഫെയർ മികച്ച നടി
for കുച്ച് കുച്ച് ഹോത ഹേ

1999
പിൻഗാമി
ഐശ്വര്യ റായ്
for ഹം ദിൽ ദെ ചുകെ സനം
മുൻഗാമി ഫിലിംഫെയർ മികച്ച നടി
for കഭി ഖുശി കഭി ഘം

2002
പിൻഗാമി
ഐശ്വര്യ റായ്
for ദേവ് ദാസ്
മുൻഗാമി
റാണി മുഖർജി
for ബ്ലാ‍ക്
ഫിലിംഫെയർ മികച്ച നടി
for ഫന

2007
പിൻഗാമി
കരീന കപൂർ
for ജബ് വി മെറ്റ്

അവലംബം

[തിരുത്തുക]
  1. "Box Office 1993". BoxOfficeIndia.Com. Archived from the original on 2012-07-21. Retrieved 2007-01-12.
  2. "Top Superstar Actresses". Kajol: One of India's most successful actresses. Retrieved 2007 സെപ്റ്റംബർ 8. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "Box Office 1997". BoxOfficeIndia.Com. Archived from the original on 2011-01-21. Retrieved 2007-01-10.
  4. "Box Office 1998". BoxOfficeIndia.Com. Archived from the original on 2012-06-30. Retrieved 2007-01-10.
  5. "Overseas Earnings (Figures in Ind Rs)". BoxOfficeIndia.Com. Archived from the original on 2012-05-25. Retrieved 2008-01-10.
  6. Adarsh, Taran (December 11, 2001). "Kabhi Khushi Kabhie Gham review". indiaFM. Archived from the original on 2007-12-18. Retrieved 2007-12-03.
  7. "Box Office 2006". BoxOfficeIndia.Com. Archived from the original on 2012-05-25. Retrieved 2007-01-10.
  8. Bollywood Hungama News Network (April 10, 2008). "Kajol's father passed away". IndiaFM. Retrieved 2008-03-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാജോൾ

"https://ml.wikipedia.org/w/index.php?title=കാജോൾ&oldid=4020379" എന്ന താളിൽനിന്ന് ശേഖരിച്ചത്