ശ്രീദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീദേവി കപൂർ
Sridevi during audiolaunch.jpg
ജനനം ശ്രീ അമ്മ യാംഗർ
(1963-08-13) ഓഗസ്റ്റ് 13, 1963 (വയസ്സ് 54)
തൊഴിൽ അഭിനേത്രി
സജീവം 1967 - 1997
ജീവിത പങ്കാളി(കൾ) ബോണി കപൂർ (1996 - ഇതുവരെ)

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് ശ്രീദേവി (തമിഴ്:ஸ்ரீதேவி, തെലുങ്ക്:శ్రీదేవి ,ഹിന്ദി:श्रीदेवी , ഉർദു:شری دیوی). (ജനനം: ഓഗസ്റ്റ് 13, 1963). ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. തന്റെ നാലാം വയസ്സിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ചു.

ആദ്യ ജീ‍വിതം[തിരുത്തുക]

ശ്രീദേവി തമിഴ് നാട്ടിലാണ് ജനിച്ചത്. ശ്രീദേവിയുടെ മാതൃ ഭാഷ തമിഴാണ്. തമിഴനായ പിതാവ് അയ്യപ്പൻ ഒരു വക്കീലായിരുന്നു. മാതാവ് രാജേശ്വരി തെലുഗു സംസാരിക്കുന്നവരാണ്. ശ്രീലത എന്ന ഒരു സഹോദരിയുണ്ട്.

അഭിനയ ജീവിതം[തിരുത്തുക]

1967-ൽ കന്ദൻ കരുണൈ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാല താരമായിട്ടാണ് ശ്രീദേവി തന്നെ അഭിനയ ജീവിതം തുടങ്ങിയത്.[1] . ബാല താരമായി തന്നെ പിന്നീടും ചില തമിഴ് , തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു നായിക നടിയായി അഭിനയിച്ചത് 1967-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത കമലഹാസൻ നായകനായി അഭിനയിച്ച മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ്. ഇതിൽ പ്രമുഖ നടൻ രജനികാന്തും അഭിനയിച്ചിരുന്നു. അതിനു ശേഷം കമലാഹാസന്റെ നായികയായി ഒരു പാട് വിജയ ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ഒരു മുൻ നിര നായികയായിരുന്നു ശ്രീദേവി. ഈ സമയത്ത് തന്നെ ശ്രീദേവി തെലുങ്കിലും അഭിനയിച്ചു. തെലുങ്കിലും ഈ സമയത്ത് ധാരാളം വിജയ ചിത്രങ്ങൾ ശ്രീദേവി നൽകി.

1978-ൽ തന്റെ ആദ്യ ഉർദു-ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ രണ്ടാമതായി അഭിനയിച്ച ചിത്രം ഹിമ്മത്ത്വാല ഒരു വൻ വിജയമായിരുന്നു. ഇതിലെ നായകനായിരുന്ന ജിതേന്ദ്രയുമായി പിന്നീടും ശ്രീദേവി പിന്നീടും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

1986-ലെ നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ വൻ വിജയങ്ങളിൽ ഒന്നാണ്. 1980-കളിലെ ഒരു മുൻ നിര ബോളിവുഡ് നായികയായി ശ്രീദേവി പിന്നീട് മാറുകയായിരുന്നു. തന്റെ വിജയ ചരിത്രം 90-കളിൽ ആദ്യവും ശ്രീദേവി തുടർന്നു. 1992-ലെ ഖുദാ ഗവ, 1994-ലെ ലാഡ്‌ല, 1997-ലെ ജുദായി എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ തമിഴ് നടനായ കമലഹാസനുമൊത്ത് 25 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്ത് നിന്ന് വിടവാങ്ങിയ ശേഷം കുറച്ചു കാലം ടെലിവിഷൻ പരമ്പരകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യജീവിതം[തിരുത്തുക]

1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ ഉർദു-ഹിന്ദി ചലച്ചിത്ര നിർമ്മാതാവായ ബോണി കപൂറുമായി വിവാഹം ചെയ്തു. ഇവർക്ക് ജാൻ‌വി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളുണ്ട്.

അവലംബം[തിരുത്തുക]

  1. http://123indianonline.com/movies/tamil/kandan-karunai-1967/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പുരസ്കാരങ്ങൾ
Filmfare Award
Preceded by
രേഖ
for ഖൂൻ ബരി മാംഗ്
ഫിലിംഫെയർ - മികച്ചനടി
for ചാൽബാസ്

1989
Succeeded by
മാധുരി ദീക്ഷിത്
for ദിൽ
Preceded by
മാധുരി ദീക്ഷിത്
for ദിൽ
ഫിലിംഫെയർ - മികച്ചനടി
for ലംഹേ

1991
Succeeded by
മാധുരി ദീക്ഷിത്
for ബേട്ട
"https://ml.wikipedia.org/w/index.php?title=ശ്രീദേവി&oldid=2610475" എന്ന താളിൽനിന്നു ശേഖരിച്ചത്