വൈജയന്തിമാല
വൈജയന്തിമാല (வைஜெயந்திமாலா பாலி) | |
---|---|
![]() | |
ജനനം | വൈജയന്തിമാല ഓഗസ്റ്റ് 13, 1936 |
ജീവിതപങ്കാളി(കൾ) | ഡോ. ബാലി |
1950-60 കളിലെ ബോളിവുഡ് മുൻ നിര നായിക നടിയായിരുന്നു വൈജയന്തിമാല (തമിഴ്: வைஜெயந்திமாலா). (ജനനം: ഓഗസ്റ്റ് 13, 1936). അഭിനയത്തിൽ നിന്ന് വിരമിച്ചതിനുശേഷം രാഷ്ട്രീയത്തിൽ ചേർന്നു. പാർലമെന്റ് അംഗമാവുകയും ചെയ്തു.
ആദ്യ ജീവിതം[തിരുത്തുക]
വൈജയന്തിമാല ജനിച്ചത് ചെന്നൈയിലാണ്. വിദ്യാഭ്യാസം പൂർത്തീകരിച്ചതും അവിടെ തന്നെയാണ്. അതു പോലെ തന്നെ ഭരതനാട്യത്തിലും വൈജയന്തിമാല നല്ല പ്രാവീണ്യം നേടിയിട്ടുണ്ട്.
ഔദ്യോഗിക ജീവിതം[തിരുത്തുക]
ആദ്യകാല ജീവിതം[തിരുത്തുക]
വൈജയന്തിമാല അഭിനയിച്ചു തുടങ്ങുന്നത് 15-മത്തെ വയസ്സിലാണ്. ആദ്യ ചിത്രം തമിഴ് ചിത്രമായ വാഴ്കൈ ആണ്. ഈ ചിത്രം ഒരു വിജയമായിരുന്നു. ഈ ചിത്രം 1951 ൽ ഹിന്ദിയിൽ പുനർനിർമ്മിച്ചു. 1954 ലാണ് വൈജയന്തിമാല ആദ്യമായി ഹിന്ദിയിൽ അഭിനയിച്ചത്. നാഗിൻ എന്ന ഈ ചിത്രം ഹേമന്തിന്റെ സംഗീതം കൊണ്ടും വൈജയന്തിമാലയുടെ നൃത്തം കൊണ്ടും ഒരു വിജയമായിരുന്നു. ഇതിനു ശേഷം നടൻ ദിലീപ് കുമാർ നായകനായി അഭിനയിച്ച കുറച്ച് ചിത്രങ്ങൾ വൻ വിജയങ്ങളായി. ഇതോടെ വൈജയന്തിമാല ഹിന്ദി ചലച്ചിത്രത്തിലെ മുൻ നിര നായികമാരിൽ ഒരാളായി. 1966 ൽ വൻ വിജയമായിരുന്ന അമ്രപാലി എന്ന ചിത്രത്തിൽ അഭിനയിച്ചു.
സ്വകാര്യ ജീവിതം[തിരുത്തുക]
അഭിനയജീവിതത്തിനിടക്ക് രാജ് കപൂറിന്റെ സ്വകാര്യ ചികിത്സകൻ ആയിരുന്ന ഡോ. ചമൻലാൽ ബാലിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. ഡൊ. ബാലി വിവാഹിതായിരുന്നു എങ്കിലും വൈജയന്തിമാലയെ വിവാഹം ചെയ്യുവാനായി വിവാഹമോചനം നേടുകയായിരുന്നു.[1] വിവാഹത്തിനു ശേഷം അഭിനയജീവിതം ഉപേക്ഷിക്കുകയും ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്.
2007, ൽ എഴുത്തുകാരിയായ ജ്യോതി സബർവാളുമായി ചേർന്ന് തന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി.[2]
അവലംബം[തിരുത്തുക]
- ↑ http://in.news.yahoo.com/070830/48/6k4td.html
- ↑ "The Hindu : Metro Plus Kochi / Books : On life and the arts". മൂലതാളിൽ നിന്നും 2011-04-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-08.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Vyjayanthimala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
അവലംബം[തിരുത്തുക]
- Pages using infobox person with unknown empty parameters
- 1936-ൽ ജനിച്ചവർ
- ഓഗസ്റ്റ് 13-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- തമിഴ്ചലച്ചിത്രനടിമാർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഇന്ത്യയിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- എട്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ