ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ | |
---|---|
![]() | |
മറ്റ് പേരുകൾ | ഷാരൂഖ് ഖാൻ, കിംഗ് ഖാൻ, SRK[1] |
തൊഴിൽ | അഭിനേതാവ്, നിർമാതാവ്, ടെലിവിഷൻ അവതാരകൻ |
സജീവ കാലം | 1988 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഗൗരി ഖാൻ (1991 – ഇതുവരെ) |
ഷാരൂഖ് ഖാൻ ( ഉർദു: شاہ رخ خان , ഹിന്ദി: शाहरुख़ ख़ान ജനനം:1965 നവംബർ 2-ന് ) ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്. സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.[2][3][4]
1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.
ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.[5]
2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതാരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.
ജീവചരിത്രം[തിരുത്തുക]
ഷാരൂഖ് ഖാന്റെ ജനനം ഇന്ത്യയിലെ ന്യൂ ഡെൽഹിയിലായിരുന്നു.[6] പാകിസ്താനിലെ പേശാവറിലെ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാൻ. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു.[7]
അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലെ സെ. കൊളമ്പാസ് സ്കൂളിലാണ്. സ്കൂളിലെ മികച്ച ഒരു വിദ്യാർത്ഥിയായിരുന്ന ഖാൻ അനേകം സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടി. ഖാൻ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത് 1985-1988 കാലഘട്ടത്തിൽ ഹൻസ്‌രാജ് കോളേജിൽ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലെ തന്നെ ജാമിയ മില്ലിയ്യ ഇസ്ലാമിയ കോളേജിലാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തന്റെ ജീവിതവും കരിയറും ബോളിവുഡിലേക്ക് പറിച്ചുനടുകയായിരുന്നു ഖാൻ.[8]
മാതാപിതാക്കളുടെ മരണശേഷം ഖാൻ 1991 ൽ മുംബൈയിലേക്ക് താമസം മാറ്റി.[9] അതേ വർഷം അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. ഒരു ഹിന്ദുവായ ഗൗരി ഖാനെയാണ് ഷാരൂഖ് വിവാഹം ചെയ്തത്.[10] ഇവർക്ക് രണ്ട് മക്കൾ ഉണ്ട്. മകൻ ആര്യൻ ഖാൻ (ജനനം:1997), മകൾ സുഹാന (ജനനം:2000).
ഷാരൂഖ് ഖാനെ കുറിച്ച് മറ്റുള്ളവർ എഴുതിയത്[തിരുത്തുക]
- ലഘുചിത്രം - (2005)ദി ഇന്നർ ആന്റ് ഔട്ടർ വേൾഡ് ഓഫ് ഷാരൂഖ് ഖാൻ ( The Inner and Outer World of Shah Rukh Khan )
- പുസ്തകം - (2006) സ്റ്റിൽ റീഡിംഗ് ഖാൻ Still Reading Khan - അനുപമ ചോപ്ര
- പുസ്തകം - (2007) കിംഗ് ഓഫ് ബോളിവുഡ്
ലണ്ടനിലെ പ്രശസ്തമായ മെഴുക് മ്യൂസിയത്തിൽ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമ ഏപ്രിൽ 2007 ൽ സ്ഥാപിക്കപ്പെട്ടു.[11] തന്റെ അഭിനയ ജീവിതത്തിന് ഫ്രഞ്ച് സർക്കാറിന്റെ (Order of the Arts and Literature) ബഹുമതിയും ഷാരൂഖിന് ലഭിച്ചിട്ടുണ്ട്.[12]
ചലച്ചിത്ര ജീവിതം[തിരുത്തുക]
തുടക്കം[തിരുത്തുക]
1988ൽ ഫൗജി എന്ന ടെലിവിഷൻ പരമ്പരയിലെ അഭിമന്യു റായ് എന്ന കഥാപാത്രം അവതരിപ്പിചുകൊണ്ടാണ് ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്.[9] തുടർന്ന് 1989ൽ അസീസ് മിർസയുടെ സർക്കസ് എന്ന പരമ്പരയിലഭിനയിച്ചു.[13] അതേ വർഷം അരുന്ധതി റോയ് രചനയെ അടിസ്ഥാനപ്പെടുത്തി എടുത്ത In Which Annie Gives it Those Ones എന്ന ടിവി ചിത്രത്തിലും ഭാഗമായി.
1990കൾ[തിരുത്തുക]
1991ൽ മുംബൈലേക്ക് മാറിയ[9] ഖാന്റെ ആദ്യ ചലച്ചിത്രമായ ദീവാന 1992ൽ പുറത്തിറങ്ങി.ചിത്രം വിജയിച്ചതോടെ അദ്ദേഹം ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു[14].ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച പുതുമുഖതാരത്തിനുള്ള അവാർഡ് ലഭിച്ചു.
1993ൽ ഡർ,ബാസിഗർ എന്നീ ചിത്രങ്ങളിൽ ഖാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹത്തിന് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്തു[15]. കഭി ഹാം കഭി നാ എന്ന ചിത്രത്തിലെ അഭിനയത്തിന് ഖാന് ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.
1995ൽ രാകേഷ് റോഷന്റെ കരൺ അർജുൻ എന്ന വൻഹിറ്റ് ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം അഭിനയിച്ചു.[16] ആ വർഷം തന്നെ അഭിനയിച്ച ദിൽവാലേ ദുൽഹനിയ ലേജായേഗേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്[17]
ചലച്ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Indian cinema doing well because of cultural ethos: Shah Rukh Khan". The Hindu. Chennai, India. 2007 June 17. ശേഖരിച്ചത് 2009 August 16. Check date values in:
|accessdate=
and|date=
(help) - ↑ "The Global Elite – 41: Shahrukh Khan". Newsweek. 2008 December 20. ശേഖരിച്ചത് 2008 December 24. Check date values in:
|accessdate=
and|date=
(help) - ↑ "The King of Bollywood". CNN. CNN Entertainment. 2008-02-05. ശേഖരിച്ചത് 2011-06-25.
- ↑ Saner, Emine (2006-08-04). "King of Bollywood". The Guardian. ശേഖരിച്ചത് 2011-06-25.
- ↑ Kumar, Anuj (2004 November 11). "Bollywood bonanza". The Hindu. Chennai, India. ശേഖരിച്ചത് 2009 August 16. Check date values in:
|accessdate=
and|date=
(help)
Kamath, Sudhish (2007 December 7). "Being SRK". The Hindu. Chennai, India. ശേഖരിച്ചത് 2009 August 16. Check date values in:|accessdate=
and|date=
(help) - ↑ "The Rediff Interview / Shah Rukh Khan". Rediff. ശേഖരിച്ചത് 2006-06-05.
- ↑ "Badshah at durbar and dinner". telegraphindia.com. ശേഖരിച്ചത് 12 March. Unknown parameter
|accessyear=
ignored (|access-date=
suggested) (help); Check date values in:|accessdate=
(help) - ↑ IndiaFM News Bureau (November 2, 2006). "Facts you never knew about SRK". indiaFM. ശേഖരിച്ചത് 2008-06-26. Check date values in:
|date=
(help) - ↑ 9.0 9.1 9.2 "Shah Rukh Khan turns 42". zeenews.com. ശേഖരിച്ചത് 2 November. Unknown parameter
|accessyear=
ignored (|access-date=
suggested) (help); Check date values in:|accessdate=
(help) - ↑ Siddiqui, Rana (November 17, 2006). "Much ado about King Khan". The Hindu. ശേഖരിച്ചത് 2008-02-09. Check date values in:
|date=
(help) - ↑ "Shah Rukh Khan Now Live At Madame Tussauds".
- ↑ "Shah Rukh Khan to be honoured by French Govt".
- ↑ Saunders, Emma (2002 August 23). "Shahrukh goes global". BBC News. ശേഖരിച്ചത് 2010 September 10. Check date values in:
|accessdate=
and|date=
(help) - ↑ "Box Office 1992". BoxOfficeIndia.Com. മൂലതാളിൽ നിന്നും 2012 December 4-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 10. Check date values in:
|accessdate=
and|archivedate=
(help) - ↑ "Box Office 1993". BoxOfficeIndia.Com. മൂലതാളിൽ നിന്നും 2012 July 21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008 April 20. Check date values in:
|accessdate=
and|archivedate=
(help) - ↑ "Box Office 1995". BoxOfficeIndia.Com. മൂലതാളിൽ നിന്നും 2012 July 29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007 January 12. Check date values in:
|accessdate=
and|archivedate=
(help) - ↑ "All Time Earners Inflation Adjusted (Figures in Ind Rs)". BoxOfficeIndia.com. മൂലതാളിൽ നിന്നും 2012 July 21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008 January 10. Check date values in:
|accessdate=
and|archivedate=
(help)
![]() |
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ് (വർഗ്ഗം) |
- CS1 errors: unsupported parameter
- 1965-ൽ ജനിച്ചവർ
- നവംബർ 2-ന് ജനിച്ചവർ
- ഹിന്ദി ടെലിവിഷൻ അവതാരകർ
- മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച പ്രതിനായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ബോളിവുഡ്
- ബോളിവുഡ് ചലച്ചിത്രനടന്മാർ
- ഉർദുചലച്ചിത്രനടന്മാർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- ഹിന്ദി ചലച്ചിത്രനിർമ്മാതാക്കൾ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ