വഹീദ റഹ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വഹീദ റഹ്മാൻ
Vaheeda Rahman.jpg
ജനനം (1936-05-14) മേയ് 14, 1936  (85 വയസ്സ്)
മറ്റ് പേരുകൾവഹീദ
വഹീദ സിങ്ങ്
വഹീദ കൻവൽജീത് സിങ്ങ്
വഹീദ രഹ്‌മാൻ സിങ്ങ്
തൊഴിൽഅഭിനേത്രി
സജീവ കാലം1957-1991, 2002- ഇതുവരെ
ജീവിതപങ്കാളി(കൾ)കൽവൽജീത് സിങ്ങ് ( 1974 മുതൽ - 2000-ലെ അദ്ദേഹത്തിന്റെ ചരമം വരെ )

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് വഹീദ റഹ്മാൻ. (ഹിന്ദി: वहीदा रहमान) (ജനനം: മേയ് 14, 1936). 2011 ൽ പത്മഭൂഷൺ അവാർഡ് നേടി.[1]

ആദ്യ ജീ‍വിതം[തിരുത്തുക]

തമിഴ്നാട്ടിലെ ചെങ്കല്പേട്ട് എന്ന സ്ഥലത്ത് ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് വഹീദ ജനിച്ചത്.[2] പിതാവ് ഒരു ജില്ല മജിസ്ട്രേറ്റ് ആയിരുന്നു.[3] ആദ്യ കാലത്ത് വഹീദയുടെ ആഗ്രഹം ഒരു ഡോക്ടർ ആവണം എന്നായിരുന്നു. പക്ഷേ, മതിയായ വിദ്യാഭ്യാസം ലഭിക്കാതിരുന്നതിനാൽ ഇതു സാധിച്ചില്ല. ഭരതനാട്യം നൃത്തത്തിൽ വഹീദ നന്നായി പ്രാവീണ്യം നേടിയിരുന്നു.

പിന്നീട് തെലുഗിലെ ജൈ സിംഹ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.

അഭിനയജീ‍വിതം[തിരുത്തുക]

വഹീദ റഹ്‌മാൻ

ഹിന്ദി ചിത്രരംഗത്തെ വഹീദയുടെ അരങ്ങേറ്റം, 1956 ൽ രാജ് ഘോസ്ല സംവിധാനം ചെയ്ത സി.ഐ.ഡി-യിലൂടെ ആയിരുന്നു. ഈ ചിത്രം ഒരു വിജയമായിരുന്നു. അക്കാലത്തു തന്നെ വഹീദയൂടെ മാതാവിന്റെ മരണം സംഭവിച്ചു. 1957 ൽ ഹിന്ദിയിലെ പ്യാസ എന്ന ചിത്രത്തിൽ കൂടി അഭിനയിച്ച അവർ, 1960 കളിൽ ധാരാളം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1965 ലെ ഗൈഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 1970 കളിലും വഹീദ ചലച്ചിത്രരംഗത്തു തുടർന്നു. 1974, ഏപ്രിൽ 27 ന് വഹീദ തന്റെ സഹപ്രവർത്തകനായ കമൽജീത്തിന്റെ വിവാ‍ഹം ചെയ്തു. വിവാഹശേഷം വഹീദ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. അവർക്ക് രണ്ട് കുട്ടികളുണ്ട്. 1991 ലെ ലംഹേ എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം വഹീദ കുറേക്കാലത്തേക്ക് വഹീദ ചലച്ചിത്ര രംഗം വിട്ടു. 2000ൽ അവരുടെ ഭർത്താവു മരിച്ചു. തുടർന്ന് വഹീദ മുംബൈയിലേക് താമസം മാറ്റി.

2002 ൽ ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്ന അവർ ആ വർഷത്തെ ഓം ജൈ ജഗദീശ്, 2005 ലെ രംഗ് ദേ ബസന്തി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

പുരസ്കാരങ്ങൾ
Filmfare Award
മുൻഗാമി
Meena Kumari
for Kaajal
Best Actress
for Guide

1966
പിൻഗാമി
Nutan
for Milan
മുൻഗാമി
Nutan
for Milan
Best Actress
for Neel Kamal

1968
പിൻഗാമി
Sharmila Tagore
for Aradhana
മുൻഗാമി
Lata Mangeshkar
Lifetime Achievement
with
Shammi Kapoor

1994
പിൻഗാമി
Ashok Kumar
Sunil Dutt
and
Vyjayantimala

അവലംബം[തിരുത്തുക]

  1. Padma Awards Announced
  2. Guru Dutt was my mentor: Waheeda/
  3. e e n a d u . n e t - h e a r t & s o u l o f a n d h r a

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വഹീദ_റഹ്മാൻ&oldid=3644591" എന്ന താളിൽനിന്ന് ശേഖരിച്ചത്