ഉഷാ ജാദവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഷാ ജാദവ്
Usha Jadhav 5th Jagran Film Festival.jpg
ജനനംനവംബർ 3 ,1987
ദേശീയതഭാരതീയ
തൊഴിൽഅഭിനേത്രി
സജീവ കാലം2007 - തുടരുന്നു
വെബ്സൈറ്റ്http://www.ushajadhav.com/

പ്രമുഖയായ ഇന്ത്യൻ ചലച്ചിത്ര - ടെലിവിഷൻ അഭിനേത്രിയാണ് ഉഷാ ജാദവ്. 2012 ൽ ധഗ് എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ചു. സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ടാറ്റാ ഡൊക്കാമ, ഫെവിക്കോൾ, തുടങ്ങിയവയുടെ പരസ്യത്തിൽ അഭിനയിച്ചു. കോൻ ബനോഗാ ക്രോർപതിയുടെ അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യ ചിത്രം ശ്രദ്ധേയമായിരുന്നു.[2] എയ്ഡ്സ് ബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന റെഡ് റിബൺ റെവലൂഷന്റെ ബ്രാൻഡ് അംബാസിഡർ ആണ് ഉഷ [1]

ഇപ്പോൾ മീരദാ ഡി വിട്രിയോ (Mirada de Vidrio ( Feature Film ) എന്ന സ്പാനിഷ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു

സിനിമകൾ[തിരുത്തുക]

വർഷം സിനിമ വേഷം ഭാഷ കുറിപ്പുകൾ
2007 ട്രാഫിക് സിഗ്നൽ ഹിന്ദി
2009 ദോ പൈസേ കി ധൂപ്, ചാർ ആനേ കീ ബാരിഷ് ഹിന്ദി
2010 സ്ട്രൈക്കർ രജനി ഹിന്ദി
2010 അശോക് ചക്ര : ട്രിബ്യൂട്ട് ടു റിയൽ ഹീറോസ് മാക്കിവെല്ലി ഹിന്ദി
ഗല്ലി ഷോർട്ട് ഫിലിം
2012 ദ മുംബൈ ട്രിലജി ഹിന്ദി ഷോർട്ട് ഫിലിം
2012 ഗുബ്ബാരെ ഹിന്ദി ഷോർട്ട് ഫിലിം
2012 ലാഖോം മേ ഏക് ഹിന്ദി ടി.വി. സീരിയൽ
One episode
2012 ധഗ് യശോധ മറാത്തി
സിനിമാ കീ ആംഖ് ഹിന്ദി ഷോർട്ട് ഫിലിം
മൈ നോട്ടി വൈഫ് ഹിന്ദി ഷോർട്ട് ഫിലിം
2014 ഭൂത് നാഥ് റിട്ടേൺസ് മീന ഹിന്ദി
2015 ദി സ്പേം ഗേൾ ഗേൾ ഇംഗ്ലിഷ് ഷോർട്ട് ഫിലിം
2016 വീരപ്പൻ മുത്തുലക്ഷമി ഹിന്ദി
ലക്നൌ ടൈംസ് വിഭ ഹിന്ദി
2017 സാൾട്ട് ബ്രിഡ്ജ് [2] ലിപി ഹിന്ദി
2019 ഫയർ ബ്രാൻഡ് സുനന്ദ റൌത് മറാത്തി
ബീ ഹാപ്പി (ദി മ്യുസിക്കൽ ) അവനി ഇംഗ്ലിഷ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2012 ലെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു ധഗ് എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന്
  • 2013 ലെ മഹാരാഷ്ട്ര ടൈംസ് സമ്മാൻ അവാര്ഡ് (ധഗ് )
  • 2013 ലെ മഹാരാഷ്ട്ര സംസ്ഥാന അവാര്ഡ് (ധഗ്)
  • 2013 ലെ പ്രഹർ ഭൂഷൻ അവാര്ഡ്
  • 2014 ലെ ലോറിയൽ പാരിസ് - ഫെ മിനയുടെ സിനിമയിൽ മികച്ച നേട്ടം കൈവരിച്ച സ്ത്രീ എന്ന അവാർഡിന് അർഹയായി

അവലംബം[തിരുത്തുക]

  1. "माझ्या स्वप्नांना मर्यादा नाहीत..." (ഭാഷ: Marathi). Sakal. March 20, 2013. മൂലതാളിൽ നിന്നും 2013-03-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 20, 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)CS1 maint: unrecognized language (link)
  2. "ഒരേയൊരു ഉഷ". മനോരമ. 2013 മാർച്ച് 20. മൂലതാളിൽ നിന്നും 2013-03-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മാർച്ച് 20. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഉഷാ_ജാദവ്&oldid=3784796" എന്ന താളിൽനിന്ന് ശേഖരിച്ചത്