ഗീതാഞ്ജലി ഥാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗീതാഞ്ജലി ഥാപ്പ
Geetanjali Thapa in 2018
ഗീതാഞ്ജലി ഥാപ്പ in 2018
ജനനം
സിക്കിം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി

ചലച്ചിത്ര അഭിനേത്രിയാണ് ഗീതാഞ്ജലി ഥാപ്പ. അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2013 ൽ നേടി. "ലയേഴ്സ് ഡയസ്" എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

ജീവിതരേഖ[തിരുത്തുക]

പശ്ചിമ സിക്കിമിലെ ബിസിനസ് കുടുംബത്തിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കോൽക്കത്ത ഭവാനിപുർ കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിന് ചേർന്നു. 2007 ൽ ആസാമിലെ ഗോഹട്ടിയിൽ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിൽ മെഗാ മിസ് നോർത്ത് ഈസ്റ്റായി ഗീതാഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു. 2012 -ലെ കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഏഷ്യൻ ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ട കെ.എം. കമലിന്റെ ഐ ഡി എന്ന ചിത്രത്തിലെ നായികയായി ചലച്ചിത്ര രംഗത്തെത്തി. ഗീതാഞ്ജലി അഭിനയിച്ച അമിത്കുമാറിന്റെ മൺസൂൺ ഷൂട്ട് ഔട്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.

സിനിമകൾ[തിരുത്തുക]

Year Film Role Notes
2012 ഐ.ഡി ചാരു
2013 മൺസൂൺ ഷൂട്ടൗട്ട് അനു
2013 ദാറ്റ് ഡേ ആഫ്റ്റർ എവരി ഡേ
2014 ലയേഴ്സ് ഡയസ് കമല ദേശീയ ചലച്ചിത്രപുരസ്കാരം[1]
2014 വൈറ്റ് ലൈസ് Post-production

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടി - ദേശീയ ചലച്ചിത്രപുരസ്കാരം 2013
  • മികച്ച നടി - ലോസ് ആഞ്ചലസ് ചലച്ചിത്രമേള
  • മികച്ച നടി - മാഡ്രിഡ് ഫിലിം ഫെസ്റ്റിവൽ
  • മികച്ച നടി - ഇമാജിൻ ഇന്ത്യ രാജ്യാന്തരമേള

അവലംബം[തിരുത്തുക]

  1. "61st National Film Awards Announced: Live Update". Zee News. ശേഖരിച്ചത് 2014 April 16. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗീതാഞ്ജലി_ഥാപ്പ&oldid=3210164" എന്ന താളിൽനിന്ന് ശേഖരിച്ചത്