സുരഭി ലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുരഭി ലക്ഷ്മി
ജനനം
ദേശീയതഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം2005 മുതൽ
പങ്കാളി(കൾ)വിപിൻ സുധാകർ

മലയാളത്തിലെ ഒരു ചലച്ചിത്ര/ടെലിവിഷൻ/നാടക അഭിനേത്രിയാണു സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്ക് ലഭിച്ചു. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവർ മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുമ്മയായിട്ടാണ് ജനപ്രീതിയാർജിക്കുന്നത്. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിന് ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് കോഴിക്കോട്ടുനിന്നും വന്ന സുരഭിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. [1][2]

സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016  ലും  സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു . അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[3][4]2016ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റർ ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.[3].[5]. അച്ഛൻ കെ.പി. ആണ്ടി, അമ്മ രാധ.

മലയാള സിനിമകൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത 'ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിന് കേരളാ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്‌ഥാന അമച്വർ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം - 2016[6]
  • മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - 2016[7]
  • മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം - 2016[8]
  • യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടകനടിക്കുളള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാർ‍ഡ് - 2010[9]

അവലംബം[10][തിരുത്തുക]

  1. https://web.archive.org/web/20170413031930/http://graffitimagazine.in/2017/04/12/surabhi-in-meet-the-press-kochi/. മൂലതാളിൽ നിന്നും 2017-04-13-ന് ആർക്കൈവ് ചെയ്തത്. {{cite web}}: Missing or empty |title= (help)
  2. https://web.archive.org/web/20170911095848/http://english.mathrubhumi.com/gallery/women/surabhi-1.1863357. മൂലതാളിൽ നിന്നും 2017-09-11-ന് ആർക്കൈവ് ചെയ്തത്. {{cite web}}: Missing or empty |title= (help)
  3. 3.0 3.1 http://www.yentha.com/news/view/4/the-scent-of-acting[പ്രവർത്തിക്കാത്ത കണ്ണി]
  4. http://archives.deccanchronicle.com/130812/entertainment-mollywood/article/surabhi-taking-big-leap[പ്രവർത്തിക്കാത്ത കണ്ണി]
  5. "മ്മള് ഓട്ടോല് പറക്കണ നടിയാണേ..." മനോരമ. മൂലതാളിൽ നിന്നും 2016-06-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ജൂൺ 2016.
  6. "അമച്വർ നാടക അവാർഡുകൾ പ്രഖ്യാപിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2017-04-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഏപ്രിൽ 2017.
  7. "Notice for inviting tender for Hiring of Event Management Agency for 64th National Film Awards Ceremony 2016" (PDF). Directorate of Film Festivals. ശേഖരിച്ചത് 7 March 2017.
  8. "മികച്ച നടൻ വിനായകൻ, നടി രജീഷ വിജയൻ, ചിത്രം മാൻഹോൾ; വിധു വിൻസെന്റ് സംവിധായിക". മനോരമ. മൂലതാളിൽ നിന്നും 2017-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 മാർച്ച് 2017.
  9. "ഇതാണ് ആ നടി ; സിനിമയെയും ജീവിതത്തെയും കുറിച്ച് സുരഭിലക്ഷ്മി". മനോരമ. മൂലതാളിൽ നിന്നും 2017-04-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഏപ്രിൽ 2017.
  10. . news. {{cite web}}: Check date values in: |date= (help); Missing or empty |title= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=സുരഭി_ലക്ഷ്മി&oldid=3863985" എന്ന താളിൽനിന്ന് ശേഖരിച്ചത്