താര (കന്നട അഭിനേത്രി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താര
ജനനം
അനുരാധ

(1971-03-04) മാർച്ച് 4, 1971 (പ്രായം 49 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവം1984 - Present
ജീവിത പങ്കാളി(കൾ)എച്ച്.സി. വേണു

ഒരു കന്നഡ അഭിനേത്രിയാണ് താര (ജനനം:1971 മാർച്ച് 4, ജനനനാമം:അനുരാധ).ഭാരതീയ ജനതാ പാർട്ടി പ്രവർത്തകയാണ്.[1] 2004ൽ മികച്ച നടിയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 2012ൽ കർണാടക ചലനചിത്ര അക്കാദമിയുടെ പ്രസിഡന്റായി.[2]

ജീവിതരേഖ[തിരുത്തുക]

1971 മാർച്ച് 4ന് കർണാടകയിൽ ജനിച്ചു. മണിവണ്ണൻ സംവിധാനം ചെയ്ത ഇങ്കേയും ഒറു ഗംഗൈ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറി. തുളസിഡാല(1985) എന്ന ചിത്രത്തിലൂടെ കന്നഡ സിനിമാരംഗത്തേക്കു വന്നു. തുടർന്ന് സഹനടിയായി ധാരാളം സിനിമകളിൽ അഭിനയിച്ചു. മണി രത്നത്തിന്റെ രണ്ട് ഹിറ്റ് സിനിമകളായ നായകൻ, അഗ്നിനച്ചത്തിറം എന്നീ സിനിമകളിൽ സഹനടിയായി അഭിനയിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി പ്രമുഖ നായകന്മാരോടൊപ്പം അഭിനയിച്ചു. 2005ൽ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ഹസീന എന്ന ചിത്രത്തിലൂടെ ലഭിച്ചു.

സിനിമകൾ[തിരുത്തുക]

 • ഇങ്കേയും ഒറു ഗംഗൈ(തമിഴ്)
 • തുളസിഡാല(കന്നഡ)
 • നായകൻ(തമിഴ്)
 • അഗ്നിനച്ചത്തിറം(തമിഴ്)
 • ദേവ
 • ഡോക്ടർ കൃഷ്ണ
 • സി.ബി.ഐ ശങ്കർ
 • സി.ബി.ഐ ശിവ
 • മാട്രാൻ(തമിഴ്)

പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച നടിക്കുള്ള കർണാടക സംസ്ഥാന പുരസ്കാരം(1999, 2006)
 • മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്(1999)
 • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(2005)
 • മികച്ച സഹനടിക്കുള്ള സുവർണ ഫിലിം അവാർഡ്(2007)
 • മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ്(2007)
 • മികച്ച സഹനടിക്കുള്ള ഉദയാ ഫിലിം അവാർഡ്(2012)

അവലംബം[തിരുത്തുക]

 1. Super Admin (2009-04-06). "Tara joins BJP Election campaign". Entertainment.oneindia.in. ശേഖരിച്ചത് 2012-07-12.
 2. TNN Mar 15, 2012, 12.00AM IST (2012-03-15). "Tara to head Karnataka Chalanachitra Academy - Times Of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2012-07-12.CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=താര_(കന്നട_അഭിനേത്രി)&oldid=2332523" എന്ന താളിൽനിന്ന് ശേഖരിച്ചത്