മണിവണ്ണൻ
Jump to navigation
Jump to search
മണിവണ്ണൻ | |
---|---|
![]() | |
ജനനം | Manivannan Rajagopal 31 ജൂലൈ 1954 |
മരണം | 15 ജൂൺ 2013 Chennai | (പ്രായം 58)
തൊഴിൽ | Actor, Film Director |
സജീവ കാലം | 1983 - 2013 |
ജീവിതപങ്കാളി(കൾ) | Sengamalam |
കുട്ടികൾ | Jyothi & Raghu |
തമിഴ് ചലച്ചിത്ര മേഖലയിലെ നടനും സംവിധായകനുമായിരുന്നു മണിവണ്ണൻ (തമിഴ്: மணிவண்ணன்) (ജനനം: ജൂലൈ 31, 1954, (മരണം: ജൂൺ 15, 2013). നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മണിവണ്ണൻ കോയമ്പത്തൂർ ജില്ലയിലെ സുലൂരിലാണ് ജനിച്ചത്. കോയമ്പത്തൂർ സ്വദേശിയായ തമിഴ് നടൻ സത്യരാജിന്റെ അടുത്ത സുഹൃത്തായിരുന്നു. മണിവണ്ണൻ സത്യരാജ് കൂട്ടുകെട്ടിൽ ഏകദേശം ഇരുപത്തിയഞ്ചോളം തമിഴ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു.
മണിവണ്ണൻ സംവിധാനം ചെയ്ത അമ്പതാമത്തെ ചിത്രം നാഗരാജ ചോഴൻ എം.ഏ., എം.എൽ.എ. 2013 മെയ് മാസം റിലീസ് ചെയ്തു. ഈ ചിത്രം അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ സത്യരാജ് അഭിനയിച്ച ഇരുനൂറാമത്തെ ചിത്രവും ആയിരുന്നു. 2013 ജൂൺ 15-ാം തിയതി ഹൃദയസ്തംഭനത്തെത്തുടർന്ന് ചെന്നൈ നെശപ്പാക്കത്തുള്ള വസതിയിൽ വച്ച് മണിവണ്ണൻ നിര്യാതനായി.[1][2]