സുഹാസിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുഹാസിനി മണിരത്നം
Suhasinifilmitadka.jpg
ജനനം
സുഹാസിനി

(1961-08-15) 15 ഓഗസ്റ്റ് 1961  (59 വയസ്സ്)
തൊഴിൽഅഭിനേത്രി‍, ഛായാഗ്രാഹക
ജീവിതപങ്കാളി(കൾ)മണിരത്നം
മാതാപിതാക്ക(ൾ)ചാരുഹാസൻ(അച്ഛൻ)
വെബ്സൈറ്റ്http://www.madrastalkies.com

സുഹാസിനി (ഓഗസ്റ്റ് 15, 1961) തെക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴിലെ ഒരു ചലച്ചിത്രനടിയാണ്.

നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് ഇവർ അഭിനയജീവിതം തുടങ്ങുന്നത്.

തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളാണ്

. പ്രമുഖ തമിഴ് സം‌വിധായകനായ മണിരത്നത്തെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്.

മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവർ. [അവലംബം ആവശ്യമാണ്]

1996-ൽ സം‌വിധാനത്തിലേക്കും ചുവട് വച്ചു

. ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രമായ ഇന്ദിരയുടെ തിരക്കഥ സ്വയമെഴുതി.

ഭർത്താവ് മണിരത്നവുമായി ചേർന്ന് മദ്രാസ് ടാക്കീസ് എന്ന പേരിൽ ചലച്ചിത്രനിർമ്മാണ സ്ഥാപനവും നടത്തുന്നുണ്ട്.

1986-ൽ സിന്ധു ഭൈരവി എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു

. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്

. 1983-ൽ പത്മരാജൻ സം‌വിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം

. 1999-ൽ വാനപ്രസ്ഥം എന്ന സിനിമയിൽ മോഹൻലാലിനോടൊപ്പം അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുഹാസിനി&oldid=3498656" എന്ന താളിൽനിന്ന് ശേഖരിച്ചത്