Jump to content

മാധവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhavi (actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാധവി
ജനനം
വിജയലക്ഷ്മി

(1962-09-14) 14 സെപ്റ്റംബർ 1962  (62 വയസ്സ്)
മറ്റ് പേരുകൾMaadhavi
Madhavi
സജീവ കാലം1976–1996
ജീവിതപങ്കാളി(കൾ)
Ralph Sharma
(m. 1996)
കുട്ടികൾടിഫാനി ഷർമ്മ
പ്രിസില്ല ഷർമ്മ
എവെലിൻ ശർമ്മ

ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് മാധവി. (ജനനം: ഓഗസ്റ്റ് 12, 1962). 17 വർഷത്തോളമുള്ള തന്റെ അഭിനയ ജീവിതത്തിൽ തെലുഗു, തമിഴ്, മലയാളം, കന്നട ചിത്രങ്ങൾക്ക് പുറമേ ഹിന്ദി, ബംഗാളി, ഒറിയ ചിത്രങ്ങളിലും മാധവി അഭിനയിച്ചു.

ബാല്യം,വിദ്യാഭ്യാസം

[തിരുത്തുക]

ഗോവിന്ദസ്വാമിയുടെയും ശശിരേഖയുടെയും മൂന്നു മക്കളിലൊരാളായ മാധവി ജനിച്ചത് ഹൈദരാബാദിലാണ്. സ്റ്റാൻലി ഗേൾസ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദ് ഡാൻസ് കോളേജിൽ നിന്ന് ഭരതനാട്യവും നാടോടിനൃത്തവും അഭ്യസിച്ചു.

അഭിനയ ജീവിതം

[തിരുത്തുക]

1976-ൽ പുറത്തിറങ്ങിയ തൂർപു പഡമര (അർഥം:കിഴക്ക് പടിഞ്ഞാറ്) എന്ന തെലുഗുചിത്രത്തിലൂടെ മാധവി തന്റെ കൗമാരപ്രായത്തിൽ തന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി. തുടർന്ന് പ്രശസ്ത സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത മാറോചരിത്ര എന്ന തെലുഗുചിത്രത്തിൽ ഉപനായികയുടെ വേഷത്തിലേക്ക് മാധവിയെ തെരഞ്ഞെടുത്തു. 1981-ൽ ഈ ചിത്രം ഏക് ദൂജെ കേലിയെ എന്ന പേരിൽ ഹിന്ദിയിൽ പുനർനിർമ്മിച്ചപ്പോഴും മാധവി തന്നെ അഭിനയിച്ചു. മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയിൽ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു.[1]

മലയാളത്തിൽ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ച എന്ന കഥാപാത്രത്തെ പക്വമായ അഭിനയശൈലിയിലൂടെ മാധവി മനോഹരമാക്കി. ആകാശദൂത് എന്ന ചിത്രത്തിലെ ജീവിതദുരിതങ്ങളോട് അവസാനം വരെ മല്ലിടുന്ന യുവതിയുടെ വേഷവും ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മാധവിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു

സ്വകാര്യ ജീവിതം

[തിരുത്തുക]

1996-ൽ ബിസ്സിനസ്സുകാരനായ റാൽഫ് ശർമ്മഎന്ന പകുതി ഇന്ത്യനെ ഗുരുവിന്റെ ഉപദേശപ്രകാരം വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിടവാങ്ങി.[2] ഇവർ ഇപ്പോൾ മൂന്നു പെണ്മക്കക്കളോടൊത്ത് ന്യൂ ജേർഴ്സിയിൽ താമസിക്കുന്നു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

മലയാളം (ഭാഗികം)

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം മറ്റ് അഭിനേതാക്കൾ സംവിധാനം കുറിപ്പുകൾ
1980 ലാവ സീത പ്രേം നസീർ, കെ.പി. ഉമ്മർ ഹരിഹരൻ
1981 വളർത്തു മൃഗങ്ങൾ ജാനു സുകുമാരൻ, രതീഷ് ഹരിഹരൻ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്
1981 ഗർജ്ജനം ഗീത രജനീകാന്ത് C. V. രാജേന്ദ്രൻ
1981 പുച്ചസന്യാസി സന്ധ്യ
1982 അനുരാഗക്കോടതി അനുരാധ ശങ്കർ ഹരിഹരൻ
1982 ഓർമ്മക്കായ് സൂസന്ന അടൂർ ഭാസി, ഭരത് ഗോപി, നെടുമുടി വേണു. ഭരതൻ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയി
1982 കുറുക്കന്റെ കല്ല്യാണം സരിത സുകുമാരൻ, ജഗതി, ബഹദൂർ സത്യൻ അന്തിക്കാട്
1982 ജോൺ ജാഫർ ജനാർദ്ദനൻ നാൻസി മമ്മുട്ടി, രതീഷ്, രവീന്ദ്രൻ ഐ.വി. ശശി
1982 നവംബറിന്റെ നഷ്ടം മീര പ്രതാപ് പോത്തൻ പത്മരാജൻ
1982 സിന്ദൂര സന്ധ്യയക്ക് മൌനം സിജി മമ്മുട്ടി, ശങ്കർ, മോഹൻലാൽ
1983 പൊൻതൂവൽ
1983 പ്രേം നസീറിനെ കാണ്മാനില്ല മാധവിയായി പ്രേംനസീർ, ശ്രീനിവാസൻ, മണിയൻപിള്ള രാജു, വിജയ് മേനോൻ ലെനിൻ രാജേന്ദ്രൻ അതിഥി വേഷം
1983 ഹലോ മദ്രാസ് ഗേൾ സരിത ശങ്കർ, പൂർണ്ണിമ ജയറാം, മോഹൻലാൽ, കുതിരവട്ടം പപ്പു, ഉർവശി J. വില്യംസ്
1983 ചങ്ങാത്തം ആനി മോഹൻലാൽ, മമ്മൂട്ടി, ജഗതി ഭദ്രൻ പ്യാർ കോയി ഖേൽ നഹിൻ എന്ന പേരിൽ ഹിന്ദിയിൽ മൊഴിമാറ്റം ചെയ്യപ്പെട്ടു.
1984 അക്കരെ പത്മാവതി
1984 വികടകവി ശാന്തി
1984 മംഗളം നേരുന്നു രജനി
1984 കുരിശുയുദ്ധം സൂസി, ഡെയ്സി ഇരട്ട വേഷം
1985 ഒരു കുടക്കീഴിൽ വിജയലക്ഷ്മി നെടുമുടി വേണു, ലാലു അലക്സ് ജോഷി
1985 അദ്ധ്യായം ഒന്നുമുതൽ സീത മോഹൻലാൽ, വേണു നാഗവള്ളി സത്യൻ അന്തിക്കാട്
1986 ശോഭരാജ നിഷ ഡോൺ എന്ന ഹിന്ദി സിനിമയുടെ റീമേക്ക്.
1986 ഒരു കഥ ഒരു നുണക്കഥ അമ്മിണിക്കുട്ടി
1987 നൊമ്പരത്തിപ്പൂവ് പത്മിനി മമ്മുട്ടി, ശാരി, ജഗതി പത്മരാജൻ
1989 ഒരു വടക്കൻ വീരഗാഥ ഉണ്ണിയാർച്ച മമ്മുട്ടി, സുരേഷ് ഗോപി, ഗീത ഹരിഹരൻ
1993 ആകാശദൂത് ആനി മുരളി, നെടുമുടി വേണു, ജഗതി സിബി മലയിൽ രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്

മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് വിജയി.

1993 ഗാന്ധാരി ഗാന്ധാരി സിദ്ധീഖ്, ബാബു ആന്റണി, ജഗതി, സായികുമാർ സുനിൽ
1994 സുദിനം വിനോദിനി ജയറാം, സുവർണ്ണ മാത്യു, സുധീഷ് നിസാർ
1995 ചൈതന്യം സാവിത്രി
1995 അക്ഷരം ഗായത്രി ദേവി സുരേഷ് ഗോപി, ആനി സിബി മലയിൽ
1996 ആയിരം നാവുള്ള അനന്തൻ ശ്രീദേവി മമ്മൂട്ടി, മുരളി, ഗൌതമി തുളസീദാസ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "1st Filmfare Awards 1953" (PDF). Archived from the original (PDF) on 2009-06-12. Retrieved 2009-01-19.
  2. Tamil movies : Yesteryear heartthrob Madhavi is back in town
"https://ml.wikipedia.org/w/index.php?title=മാധവി&oldid=3927621" എന്ന താളിൽനിന്ന് ശേഖരിച്ചത്