ഉള്ളടക്കത്തിലേക്ക് പോവുക

ജയഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jayabharathi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയഭാരതി
Jayabharathi at the 61st Filmfare Awards South, 2014
ജനനം
Lakshmi Bharathi

28 ജൂൺ 1954
കൊല്ലം, കേരളം[1]
ജീവിതപങ്കാളിസത്താർ
കുട്ടികൾകൃഷ് ജെ സത്താർ (b. 1984)
മാതാപിതാക്കൾശിവശങ്കരൻ പിള്ള
ശാരദ [2]
ബന്ധുക്കൾജയൻ (കസിൻ)

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ജയഭാരതി എന്നറിയപ്പെടുന്ന ലക്ഷ്മി ഭാരതി[3] (ജനനം: ജൂൺ 28, 1954). മലയാളത്തിൽ മുന്നൂറിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും പ്രത്യേക ജൂറി അവാർഡ് - പ്രത്യേക പരാമർശവും രണ്ടുതവണ നേടിയിട്ടുണ്ട്.[4]

1969-ൽ സംവിധായകൻ പി. ഭാസ്കരൻ സംവിധാനം ചെയ്ത കാട്ടുകുരങ്ങ് എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി ആദ്യമായി നായികാ വേഷത്തിൽ എത്തിയത്. പിന്നീട്, മലയാളത്തിലെ ഏറ്റവും പ്രമുഖരായി നടിമാരിൽ ഒരാളായി മാറിയ അവർ, പ്രേം നസീർ, മധു, വിൻസെന്റ്, ജയൻ, എം. ജി. സോമൻ, കമൽ ഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചു. 1970 കളിലും 1980 കളുടെ തുടക്കത്തിലും ജനപ്രിയരായ ഒരു ഓൺ-സ്ക്രീൻ ജോഡിയായിരുന്നു ജയഭാരതി-എം.ജി. സോമൻ. 1972-ൽ വിവിധ ചിത്രങ്ങളിലെ അഭിനയത്തിനും 1973-ൽ മാധവിക്കുട്ടി എന്ന ചിത്രത്തിലെ വേഷത്തിനും അവർ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി.[5] അവരുടെ പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം, ഇത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി മാറി. റിലീസ് ചെയ്ത് പതിറ്റാണ്ടുകൾക്ക് ശേഷവും ദക്ഷിണേന്ത്യയിലുടനീളം സമാനമായ നിർമ്മാണങ്ങൾക്ക് ഇത് പ്രചോദനം നൽകുന്നു.[6][7][8]

കലാമണ്ഡലം നടരാജൻ, രാജാറാം (വഴുവൂർ രാമയ്യ പിള്ളയുടെ ശിഷ്യൻ), വാഴുവൂർ സാംരാജ് പിള്ള എന്നിവരുടെ കീഴിൽ അഞ്ച് വയസ്സ് മുതൽ പരിശീലനം നേടിയ ശേഷം, കൗമാരപ്രായത്തിൽ തന്നെ ജയഭാരതി സിനിമയിലേക്ക് പ്രവേശിച്ചു. സിനിമാ സ്റ്റുഡിയോകൾ, നൃത്ത പരിശീലനങ്ങൾ, സ്റ്റേജ് പ്രകടനങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ അക്കാലത്തെ ജീവിതം. നടി ഇപ്പോൾ വീട്ടിൽ നിന്ന് നടത്തുന്ന അശ്വതി ആർട്സ് അക്കാദമി എന്ന നൃത്ത വിദ്യാലയത്തിന്റെ തിരക്കിലാണ്. കോയമ്പത്തൂരിൽ മറ്റൊന്ന് കൂടി അവർ ആരംഭിക്കുന്നു. 2003 ൽ, കേരളത്തിലും പരിസരത്തുമുള്ള ഒമ്പത് ക്ഷേത്രങ്ങളിൽ ജയഭാരതി നൃത്തം അവതരിപ്പിച്ചിരുന്നു.

അഭിനയജീവിതം

[തിരുത്തുക]

1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്.[9] ജെ. ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.[10] ആദ്യകാ‍ലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.[11] ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ എന്ന ചിത്രമാണ്.

സ്വകാര്യജീവിതം

[തിരുത്തുക]

ലക്ഷ്മി ഭാരതി എന്നപേരിൽ 1954 ജൂൺ 28 ന് ശിവശങ്കരൻ പിള്ളയുടെ പുത്രിയായി അവർ ജനിച്ചു.[12] കേരളത്തിലെ കൊല്ലത്താണ് അവരുടെ കുടുംബത്തിന്റെ വേരുകൾ. മലയാള നടൻ ജയൻ അവരുടെ ആദ്യ കസിൻ ആയിരുന്നു.[13] ജയഭാരതിയുടെ അമ്മ ശാരദ പിള്ള, ജയന്റെ അച്ഛൻ മാധവൻ പിള്ളയുടെ സഹോദരിയാണ്.[14] ചലച്ചിത്രനിർമ്മാതാവും നടൻ പ്രതാപ് പോത്തന്റെ സഹോദരനുമായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞുവെങ്കിലും അവസാനകാലം അവർ രമ്യതയിലായിരുന്നു[15]. 1984 ൽ ജനിച്ച ക്രിഷ് ജെ. സത്താർ (ഉണ്ണികൃഷ്ണൻ) സത്താർ, ജയഭാരതി ദമ്പതികളുടെ ഏക പുത്രനാണ്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

മലയാളം

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1966 കടമറ്റത്തച്ഛൻ
കണ്മണികൾ
പെൺമക്കൾ
1967 കാണാത്ത വേഷങ്ങൾ
കദീജ (ചലച്ചിത്രം)
നാടൻ പെണ്ണ് സൈനബ
1968 കളിയല്ല കല്ല്യാണം
വെളുത്ത കത്രീന റോസ
അഞ്ചു സുന്ദരികൾ
പാടുന്ന പുഴ ശാരദ
വിദ്യാർത്ഥി
കായൽകരയിൽ
വിരുതൻ ശങ്കു കാമാക്ഷി
അനാച്ഛാദനം
തോക്കുകൾ കഥ പറയുന്നു തങ്കം
1969 ബല്ലാത്ത പഹയൻ സൽമ
ഉറങ്ങാത്ത സുന്ദരി മധുമതി
വീട്ടുമൃഗം
മൂലധനം നബീസു
വിരുന്നുകാരി ശാന്ത
നഴ്സ്
സന്ധ്യ
കാട്ടുകുരങ്ങ് അമ്പിളി
രഹസ്യം സുലോചന
കടൽപ്പാലം ഗീത
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1970 കുരുക്ഷേത്രം
സ്ത്രീ
കാക്കത്തമ്പുരാട്ടി ശരള
മധുവിധു മാലിനി
പ്രിയ
ദത്തുപുത്രൻ അന്നക്കുട്ടി
അമ്മയെന്ന സ്ത്രീ ബിന്ദു
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മാല
ഡിറ്റക്ടീവ് 909 കേരളത്തിൽ
നിലയ്ക്കാത്ത ചലനങ്ങൾ
താര ഉഷ
അനാഥ
പളുങ്കുപാത്രം
തുറക്കാത്ത വാതിൽ നബീസ
വിവാഹിത സുകുമാരി
1971 വിലയ്ക്കു വാങ്ങിയ വീണ സുനന്ദ
ഒരു പെണ്ണിന്റെ കഥ തങ്കമ്മ
ഗംഗാസംഗമം മോളി
കുട്ടിയേടത്തി ജാനു
മാൻപേട
പുത്തൻവീട്
ശരശയ്യ ശരള
സിന്ദൂരച്ചെപ്പ് അമ്മാളു
മൂന്നുപൂക്കൾ
ഇങ്കിലാബ് സിന്ദാബാദ് വാസന്തി
കളിത്തോഴി മല്ലിക
അവളൽപ്പം വൈകിപ്പോയി
കൊച്ചനിയത്തി ഇന്ദു
അച്ഛനും ബാപ്പയും സൈനബ/ആമിന
ലൈൻബസ് സരസമ്മ
കരകാണാക്കടൽ മേരിക്കുട്ടി
വിദ്യാർത്ഥികളെ ഇതിലെ ഇതിലെ
C.I.D. നസീർ ശാന്തി
1972 ആറടി മണ്ണിന്റെ ജന്മി സുമതി
സതി
Thottilla
നൃത്തശാല പ്രിയംവദ
അഴിമുഖം
പ്രതികാരം ശോഭ
ഇനിയൊരു ജന്മം തരൂ
അനന്തശയനം
ആദ്യത്തെ കഥ പ്രേത സുന്ദരി അതിഥി വേഷം
അക്കരപ്പച്ച ജാനമ്മ
മയിലാടുംകുന്ന് ലിസ
മാപ്പുസാക്ഷി
ലക്ഷ്യം
മനുഷ്യബന്ധങ്ങൾ നിർമ്മല
ഒരു സുന്ദരിയുടെ കഥ സുന്ദരി
പുനർജന്മം രാധ, അരവിന്ദന്റെ അമ്മ
1973 ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു സുലോചന
ആരാധിക ഹേമ
ഗായത്രി
പൊയ്മുഖങ്ങൾ
മരം ആമിന
ദിവ്യദർശനം ഇന്ദിര
മനുഷ്യപുത്രൻ മാധവി
ഏണിപ്പടികൾ
തിരുവാഭരണം
സൌന്ദര്യപൂജ
മാധവിക്കുട്ടി
കലിയുഗം
മാസപ്പടി മാതുപിള്ള
ഇന്റർവ്യൂ സുശീല
യാമിനി ഇന്ദിര
മനസ്സ്
തൊട്ടാവാടി സാവിത്രി
നഖങ്ങൾ ഗോമതി
ലേഡീസ് ഹോസ്റ്റൽ ലാലി
ഉർവശി ഭാരതി
കാലചക്രം രാധ
ജീസസ് വെറോണിക്ക
അഴകുള്ള സെലീന സെലീന
1974 പാതിരാവും പകൽവെളിച്ചവും
രഹസ്യരാത്രി ശ്യാള
സ്വർണ്ണവിഗ്രഹം
നൈറ്റ്ഡ്യൂട്ടി വിമല
നീലക്കണ്ണുകൾ മാളു
തച്ചോളി മരുമകൻ ചന്തു തെക്കുമഠം മാതു
മാന്യശ്രീ വിശ്വാമിത്രൻ പത്മം
പൂന്തേനരുവി റോസിലി
ചന്ദ്രകാന്തം രജനി
സേതുബന്ധനം ലത
നീലക്കണ്ണുകൾ മാളു
പഞ്ചതന്ത്രം സിന്ധു/രാജകുമാരി സതി
അരക്കള്ളൻ മുക്കാൽക്കള്ളൻ മങ്കമ്മ റാണി
അയലത്തെ സുന്ദരി ശ്രീദേവ
ഭൂമിദേവി പുഷ്പിണിയായി ഇന്ദു
രാജഹംസം രാധ
അടിമക്കച്ചവടം സീത
നെല്ല് മാല
1975 കാമം, ക്രോധം, മോഹം
സമ്മാനം വാസന്തി
ടൂറിസ്റ്റ് ബംഗ്ലാവ്
സ്വർണ്ണ മത്സ്യം
താമരത്തോണി
ചീഫ്ഗസ്റ്റ്
ഹലോ ഡാർലിങ് ശ്യാമള
പ്രിയേ നിനക്കുവേണ്ടി
കൊട്ടാരം വിൽക്കാനുണ്ട്
സൂര്യവംശം
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
പത്മരാഗം
പാലാഴി മഥനം
ആലിബാബയും 41 കള്ളന്മാരും മാർജിയാന
ലവ് മാര്യേജ് മഞ്ജു
മക്കൾ
പുലിവാൽ
കല്യാണ സൌഗന്ധികം
ചുമടുതാങ്ങി ഇന്ദു
ചീനവല പെണ്ണാൾ
ബാബുമോൻ ഇന്ദുമതി
1976 സെക്സില്ല സ്റ്റണ്ടില്ല
രാത്രിയിലെ യാത്രക്കാർ
കായംകുളം കൊച്ചുണ്ണിയുടെ മകൻ
ചെന്നായ് വളർത്തിയ കുട്ടി
നീ എന്റെ ലഹരി
പുഷ്പശരം
രാജയോഗം
മാനസവീണ
രാജാങ്കണം
ഒഴുക്കിനെതിരെ
വഴിവിളക്ക്
അഭിനന്ദനം ഗീത
സീമന്തപുത്രൻ
അമ്മിണി അമ്മാവൻ അമ്മിണി
സിന്ദൂരം
അനുഭവം മേരി
സുജാത
അഗ്നപുഷ്പം രശ്മി
അപ്പൂപ്പൻ ബിന്ദു
തെമ്മാടി വേലപ്പൻ സിന്ധു
ലൈറ്റ്ഹൌസ് ഗീത
പ്രസാദം സുമതി
കാമധേനു ലക്ഷ്മി
പഞ്ചമി പഞ്ചമി
അയൽക്കാരി ഗീത
1977 ശ്രീമദ് ഭഗവദ്ഗീത
മകം പിറന്ന മങ്ക
ഭാര്യാവിജയം
രാജപരമ്പര
അല്ലാഹു അക്ബർ
പല്ലവി
യുദ്ധകാണ്ഠം
അപരാജിത
തോൽക്കാൻ എനിക്ക് മനസ്സില്ല
വരദക്ഷിണ
ലക്ഷ്മി നിർമ്മല
ശുക്രദശ
രതിമന്മഥൻ ശാലിനി
കർണ്ണപർവ്വം
തുറുപ്പുഗുലാൻ
ഹൃദയം സാക്ഷി
മനസൊരു മയിൽ
അമ്മായി അമ്മ
കാവിലമ്മ
അവൾ ഒരു ദേവാലയം
പഞ്ചാമൃതം സ്റ്റെല്ല
സമുദ്രം ശോഭന
അനുഗ്രഹം ജ്യോതി
അപരാധി ലിസി
ഇതാ ഇവിടെവരെ അമ്മിണി
രണ്ടുലോകം രാധ
കണ്ണപ്പനുണ്ണി കുഞ്ഞുദേവി
ഗുരുവായൂർ കേശവൻ നന്ദിനിക്കുട്ടി
1978 ആരും അന്യരല്ല ഗ്രേസി
റൌഡി രാമു വാസന്തി
നക്ഷത്രങ്ങളേ കാവൽ
കനൽക്കട്ടകൾ രജനി
സുന്ദരിമാരുടെ സ്വപ്നങ്ങൾ
സ്നേഹത്തിന്റെ മുഖങ്ങൾ ലക്ഷ്മി
വെല്ലുവിളി ലക്ഷ്മി
അവൾ ജീവിക്കുന്നു
അടിമക്കച്ചവടം സീത
ഓർക്കുക വല്ലപ്പോഴും
കന്യക മാലതി
സീമന്തിനി
ലിസ Herself
തീരങ്ങൾ
ബീന ബീന
പത്മതീർത്ഥം മാലനി
അഷ്ടമുടിക്കായൽ
രതിനിർവ്വദം രതി
അവൾ വിശ്വസ്തയായിരുന്നു പത്മിനി
ബലപരീക്ഷണം നിർമ്മല
കടത്തനാട്ടു മാക്കം ഉണ്ണിയമ്മ
മിടുക്കിപ്പൊന്നമ്മ
ആരും അന്യരല്ല ഗ്രേസി
മറ്റൊരു കർണ്ണൻ
മാറ്റൊലി രാധ
മണ്ണ്
മുദ്രമോതിരം റാണി
പ്രാർത്ഥന
പ്രേമശിൽപ്പി ഭാരതി
കാത്തിരുന്ന നിമിഷം രമണി/ദേവി
കൽപ്പവൃക്ഷം രാധിക/റാണി
ജയിക്കാനായി ജനിച്ചവൻ
ഈ മനോഹര തീരം ശാരദ
വാടകയ്ക്ക് ഒരു ഹൃദയം അശ്വതി
ഞാൻ ഞാൻ മാത്രം ദേവു
ഇതാ ഒരു മനുഷ്യൻ അമ്മിണി
അവകാശം
ഹേമന്തരാത്രി രാധ/ഉഷ
1979 അങ്കക്കുറി ഗീത
കള്ളിയങ്കാട്ടുനീലി ലത/നീലി
ഉപാസന
കണ്ണുകൾ ജലജ
കതിർമണ്ഡപം
വെള്ളായണി പരമു ലക്ഷ്മിക്കുട്ടി
ഇവൾ ഒരു നാടോടി
ചുവന്ന ചിറകുകൾ സ്റ്റെല്ല മാത്യൂസ്
പെണ്ണൊരുമ്പെട്ടാൽ
രക്തമില്ലാത്ത മനുഷ്യൻ രുക്മിണി
സുഖത്തിനു പിന്നാലെ രജനി
കാലം കാത്തുനിന്നില്ല
ഇവിടെ കാറ്റിനു സുഗന്ധം ഇന്ദു
അനുഭവങ്ങളേ നന്ദി
ഓർമ്മയിൽ നീ മാത്രം ശാന്തി
ഇഷ്ടപ്രാണേശ്വരി
കോളജ് ബ്യൂട്ടി
ഇന്ദ്രധനുസ് സിന്ധു
മനസാ വാചാ കർമ്മണ സുമിത്ര
കായലും കയറും ജാനു
ഇതാ ഒരു തീരം സുധ
ഇരുമ്പഴികൾ മായ
സായൂജ്യം രമ
മോചനം ശ്രീദേവി
പുതിയ വെളിച്ചം ലില്ലി
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1980 അകലങ്ങളിൽ അഭയം
തിരയും തീരവും സാവിത്രി
ഒരു വർഷം ഒരു മാസം
പ്രളയം മാലതി
ഇവൾ ഈവഴി ഇത് വരെ
ഏദൻതോട്ടം ശാന്ത
അമ്മയും മകളും ഭാരതി
പാലാട്ട് കുഞ്ഞിക്കണ്ണൻ ആര്യമാല
ചന്ദ്രബിംബം രതി
ചന്ദ്രഹാസം രമ
കടൽക്കാറ്റ് ലിസി
കരിപുരണ്ട ജീവിതങ്ങൾ സാവിത്രി
ഇത്തിക്കരപ്പക്കി
1981 ഇതാ ഒരു ധിക്കാരി രമണി
ഇര തേടുന്ന മനുഷ്യർ
സ്വരങ്ങൾ സ്വപ്നങ്ങൾ ഇന്ദിര
പാതിരാസൂര്യൻ രജനി
ചൂതാട്ടം
ആക്രമണം ശാന്തി
അരിക്കാരി അമ്മു
തീക്കളി ഗീത
കൊടുമുടികൾ സുനന്ദ
അഗ്നിശരം
അഗ്നിയുദ്ധം
അട്ടിമറി ലക്ഷ്മി
അറിയപ്പെടാത്ത രഹസ്യം ഗീത
1982 നിറം മാറുന്ന നിമിഷങ്ങൾ
തുറന്ന ജയിൽ തുളസി
ആദർശം സതി/ലക്ഷ്മി
തീരം തേടുന്ന തിര
ജംബുലിംഗം സുഭദ്ര
നാഗമഠത്തു തമ്പുരാട്ടി സതി തമ്പുരാട്ടി
ഞാനൊന്നു പറയട്ടെ ഭാർഗ്ഗവി
1983 സ്വപ്നമേ നിനക്കു നന്ദി നബീസ
താവലം മീനാക്ഷി
മഹാബലി
പ്രശ്നം ഗുരുതരം Dr. സുജാത
സന്ധ്യ മയങ്ങും നേരം യശോദ
1985 മധുവിധു തീരുംമുമ്പേ
കാണാതായ പെൺകുട്ടി ഭാരതി
1986 അവൾ കാത്തിരുന്നു അവനും
1987 ഇടവഴിയിൽ ഒരു കാലൊച്ച പാർവ്വതി
മഞ്ഞമന്ദാരങ്ങൾ സാറാ തോമസ്
ജനുവരി ഒരു ഓർമ്മ പത്മാവതി
1988 അമ്പലക്കര പഞ്ചായത്ത്
മൂന്നാംപക്കം പാച്ചുവിന്റെ അമ്മ
വിറ്റ്നസ് Dr. ശ്രീദേവി
ധ്വനി മാലതി
1989 ദശരഥം Dr. സീനത്ത്
അഥർവ്വം മാളു
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1990 വീണ മീട്ടിയ വിലങ്ങുകൾ
ആലസ്യം
നമ്മുടെ നാട് ലക്ഷ്മി
നമ്പർ. 20 മദ്രാസ് മെയിൽ ഗീത
1991 വേമ്പനാട്
1992 ഊട്ടി പട്ടണം ലക്ഷ്മി
1993 കന്യാകുമാരിയിൽ ഒരു കവിത സത്യഭാമ
1994 വിഷ്ണു Adv. പത്മജ മേനോൻ
1996 മാൻ ഓഫ് ദ മാച്ച് സുഹ്റ
കവാടം
1998 സൂര്യപുത്രൻ ഹേമയുടെ അമ്മ
1999 എഴുപുന്നതരകൻ അശ്വതിയുടെ ആന്റി
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2000 നക്ഷത്രങ്ങൾ പറയാതിരുന്നത്. ശിവരഞ്ജിനിയുടെ അമ്മ
2002 ഒന്നാമൻ രവിയുടെ അമ്മ

അവാർഡുകളും ബഹുമതികളും

[തിരുത്തുക]
വർഷം പുരസ്കാരം അവാർഡ് വിഭാഗം അവാർഡ് ലഭിച്ച ചിത്രം
1990 ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രത്യേക ജൂറി അവാർഡ് / പ്രത്യേക പരാമർശം മറുപക്കം
1973 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മികച്ച നടി മാധവിക്കുട്ടി
1972 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മികച്ച നടി വിവിധ ചിത്രങ്ങൾ

ഇതു കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "19ാം വയസ്സിൽ 100 സിനിമകൾ; 'ചിരിക്കുമ്പോഴും കരയുമ്പോഴും വായ് പൊത്താത്ത നടി': ജയഭാരതിക്ക് ഇന്ന് സപ്തതി". www.manoramaonline.com. Retrieved 2024-06-28.
  2. "19ാം വയസ്സിൽ 100 സിനിമകൾ; 'ചിരിക്കുമ്പോഴും കരയുമ്പോഴും വായ് പൊത്താത്ത നടി': ജയഭാരതിക്ക് ഇന്ന് സപ്തതി". www.manoramaonline.com. Retrieved 2024-06-28.
  3. "അണയാതെ, അസ്തമിക്കാതെ ഒരുകാലം... - articles, womaninnews - Mathrubhumi Eves". Archived from the original on 17 February 2014. Retrieved 16 February 2014.
  4. "Kerala State Film Awards". Archived from the original on 3 March 2016.
  5. "Manorama Online Latest Malayalam News. Breaking News Events. News Updates from Kerala India". manoramaonline.com. Archived from the original on 18 April 2015. Retrieved 22 March 2018.
  6. "Nilolsavam to be staged on Thursday". The Peninsula On-line: Qatar's leading English Daily. Archived from the original on 9 August 2009. Retrieved 25 July 2009.
  7. "Summer of '78". The Hindu (in Indian English). 2011-02-17. ISSN 0971-751X. Retrieved 2024-05-17.
  8. "Re-exploring 'Rathinirvedam'". The Hindu (in Indian English). 2011-06-17. ISSN 0971-751X. Retrieved 2024-05-17.
  9. http://www.imdb.com/name/nm0419653/
  10. "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. 2011 നവംബർ 27. Archived from the original on 2012-02-15. Retrieved നവംബർ 27, 2011. {{cite news}}: Check date values in: |date= (help)
  11. "Kerala State Film Awards1969-2008". Archived from the original on 2016-03-03. Retrieved 2011-11-27.
  12. "Archived copy". Archived from the original on 17 ഫെബ്രുവരി 2014. Retrieved 16 ഫെബ്രുവരി 2014.{{cite web}}: CS1 maint: archived copy as title (link)
  13. "ഓർമകൾ മരിക്കുമോ?". Mathrubhumi (in Malayalam). 25 July 2016. Archived from the original on 2015-11-15. Retrieved 15 November 2015.{{cite news}}: CS1 maint: unrecognized language (link)
  14. "ഓർമകൾ മരിക്കുമോ?". Mathrubhumi (in Malayalam). 25 July 2016. Archived from the original on 15 November 2015. Retrieved 15 November 2015.{{cite news}}: CS1 maint: unrecognized language (link)
  15. "മനോരമ ഓൺലൈൻ, Story Dated: Monday, November 26, 2012 17:26 hrs IST". Archived from the original on 2012-11-27. Retrieved 2012-11-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജയഭാരതി&oldid=4540401" എന്ന താളിൽനിന്ന് ശേഖരിച്ചത്