Jump to content

പെൺമക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെൺമക്കൾ
സംവിധാനംശശികുമാർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
മണവാളൻ ജോസഫ്
ജയഭാരതി
മീന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ചിത്രസംയോജനംഇ. ഉമാനാഥ്
സ്റ്റുഡിയോവീനസ്,
അരുണാചലം
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി17/06/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര അവതരിപ്പിച്ച രണ്ടാമത്തെ മലയാളചലച്ചിത്രമാണ് പെൺമക്കൾ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1966 ജൂൺ 17-ന് പ്രദർശനം തുടങ്ങി. ജയഭാരതി ആദ്യമായഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.[1]

കഥാസാരം

[തിരുത്തുക]

ഏഴു പെണ്മക്കളുള്ള സത്യവാൻ ശങ്കുപ്പിള്ള മക്കളെ പരിപാലിക്കാനായി ഉദ്യോഗം രാജിവച്ചയാളാണ്. രണ്ടാമത്തെ മകൾ പത്മയുടെ ഓഫീസ് ജോലിയാണ് പ്രധാന വരുമാനം. ഓഫീസിലെ മുതലാളിക്ക് പത്മയുടെ ചേച്ചി കമലയിൽ അഭിനിവേശം ഉണ്ട്.

പത്മക്ക് കാമുകൻ മധുവിനോടൊപ്പം മദ്രാസിനു പോകാനും അയാളെ കല്യാണം കഴിയ്ക്കാനും താല്പര്യമുണ്ടെങ്കിലും അച്ഛൻ സമ്മതിക്കുന്നില്ല. സ്ഥലം ഉപദേശിയ്ക്ക് കടം കൊടുക്കാനുണ്ട് ശങ്കുപ്പിള്ളയ്ക്ക്. ഉപദേശിയുടെ മകളുടെ കല്യ്യാണത്തിനു പോകാൻ കമൽ കുഞ്ഞമ്മയോട് മാല കടം വാങ്ങി, അതണിഞ്ഞ പത്മയുടെ കഴുത്തിൽ നിന്നും ഒരു കള്ളൻ മാല മോഷ്ടിച്ചു. കള്ളൻ കുഴിച്ചിട്ട മാല, കാലൻ കേശവപിള്ള കണ്ടെടുത്തെങ്കിലും ശങ്കുപ്പിള്ളയോട് മാലയുടെ വില ആവശ്യപ്പെടുകയാണുണ്ടായത്. കടം വീട്ടാൻ കമല മുതലാളിയുടെ അടുക്കൽ സ്വയം സമർപ്പിക്കാൻ ഒരുങ്ങിയെങ്കിലും മുതലാളി തന്റെ ഇംഗിതം തൽക്കാലം ഒളിപ്പിച്ചു. കമലയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ശങ്കുപ്പിള്ള അവളെ വീട്ടിൽ നിന്നും പുറത്താക്കി. അവൾക്ക് തുണ കുഞ്ഞമ്മ മാത്രമായി. കുഞ്ഞമ്മയ്ക്ക് താല്പര്യം മധുവിനെക്കൊണ്ട് കമലയെ കല്യാണം കഴിപ്പിയ്ക്കുകയാണ്. പത്മയ്ക്ക് ഇതു തെറ്റിദ്ധാരണാജനകമായിരുന്നു. ചില ഉരസലുകൾക്ക് ശേഷം സത്യസ്ഥിതി എല്ലാവർക്കും ബോദ്ധ്യമാവുകയും സദ്‌വൃത്തനായി മാറിയ മുതലാളി കമലയെ കല്യാണം കഴിയ്ക്കുകയും പത്മയ്ക്ക് മധുവിനെ വരനായി ലഭിയ്ക്കുകയും ചെയ്യുന്നു.[2]

താരനിര[3]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 കൊട്ടാരക്കര ശ്രീധരൻ നായർ സത്യവാൻ ശങ്കരപിള്ള
2 പ്രേം നസീർ മധു
3 [[അംബിക]] കമല
4 ഷീല പത്മ
5 മീന കുഞ്ഞമ്മ
6 എസ്.പി. പിള്ള കാലൻ കേശവപിള്ള
7 ടി.കെ. ബാലചന്ദ്രൻ മുതലാളി
8 മണവാളൻ ജോസഫ് കിട്ടു
9 കടുവാക്കുളം ആന്റണി ഉപദേശി
10 ഫ്രണ്ട് രാമസ്വാമി തട്ടാൻ
11 ബേബി രജനി ഉഷ
12 കുഞ്ചൻ
13 ജയഭാരതി

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • ബാനർ—ഗണേഷ് പ്രൊഡക്ഷൻസ്
  • കഥ, തിരക്കഥ. സംഭാഷണം -- കെ.പി. കൊട്ടാരക്കര
  • സംവിധാനം -- ശശികുമാർ
  • നിർമ്മാണം -- കെ പി കൊട്ടാരക്കര
  • ഛായാഗ്രഹണം -- പി ബി മണി
  • ചിത്രസംയോജനം -- ഉമാനാഥ്
  • കലാസംവിധാനം -- ആർ ബി എസ് മണി
  • ഗനരചന—വയലാർ രാമവർമ്മ
  • സംഗീതം -- എം എസ് ബാബുരാജ്[2]

പാട്ടരങ്ങ്[4]

[തിരുത്തുക]
ഗാനം ഗാനരചന സംഗീതം ആലാപനം
പുള്ളിമാൻ മിഴി വയലാർ രാമവർമ് എം എസ് ബാബുരാജ് കമുകറ, പി. ലീല
ചെത്തി മന്ദാരം വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി. ലില, ബി. വസന്ത
ഈ നല്ല രാത്രിയിൽ വയലാർ രാമവർമ്മ എം എസ് ബാബുരാജ് യേശുദാസ്, ബി.വസന്ത
ഒരമ്മ പെറ്റു വളർത്തിയ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി. ലീല, എസ്. ജാനകി
കാലൻ കേശവൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ
എല്ലാം ശൂന്യം വയലാർ രാമവർമ്മ എം എസ് ബാബുരാജ് എം.എസ്. ബാബുരാജ്
പൊട്ടിത്തകർന്നൂ പ്രതീക്ഷകൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ
ദൈവത്തിനു പ്രായമായി വയലാർ രാമവർമ്മ എം.എസ്. ബബുരാജ് എം.എസ്. ബാബുരാജ് [2]

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പെണ്മക്കൾ
  2. 2.0 2.1 2.2 2.3 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പെണ്മക്കൾ
  3. "പെൺമക്കൾ (1966)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. "പെൺമക്കൾ (1966)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

സിനീമാലയം ഡേറ്റാബേസിൽ നിന്ന് Archived 2010-06-20 at the Wayback Machine. പെണ്മക്കൾ

"https://ml.wikipedia.org/w/index.php?title=പെൺമക്കൾ&oldid=3637723" എന്ന താളിൽനിന്ന് ശേഖരിച്ചത്