അഗ്നിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൊറോസ്ട്രിയൻ മതവിശ്വാസികളുടെ ആരാധനാലയങ്ങളാണ് അഗ്നിക്ഷേത്രങ്ങൾ. ഇവ അഗ്യാരി (ഗുജറാത്തി) അല്ലെങ്കിൽ ദാർ-ഇ മെഹ്ർ (പേർഷ്യൻ) എന്നും വിളിക്കപ്പെടുന്നു. അഗ്നിയും ശുദ്ധജലവും സൊരാസ്റ്റ്രിയൻ വിശ്വാസപ്രകാരം വിശുദ്ധിയുടെ പ്രതീകങ്ങളാണ്. അഗ്നിക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പവിത്രമായ അഗ്നിയുടെ സാന്നിധ്യത്തിലാണ് മതപരമായ അനുഷ്ടാനങ്ങൾ നടത്തുന്നത്. പുരോഹിതർ ഇത് ഒരിക്കലും അണയാതെ നിലനിർത്തുന്നു.

"https://ml.wikipedia.org/w/index.php?title=അഗ്നിക്ഷേത്രം&oldid=3457610" എന്ന താളിൽനിന്ന് ശേഖരിച്ചത്