ഉള്ളടക്കത്തിലേക്ക് പോവുക

അപരാധി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപരാധി
സംവിധാനംപി. എൻ. സുന്ദരം
കഥജോസഫ് മൈൻ
തിരക്കഥവി.ടി. നന്ദകുമാർ
നിർമ്മാണംപാവമണി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ഷീല
മധു
ഛായാഗ്രഹണംഎസ് എസ് മണിയൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംസലിൽ ചൗധരി
നിർമ്മാണ
കമ്പനി
പ്രതാപ് ചിത്ര
വിതരണംഅജന്ത ഫിലിംസ്
റിലീസ് തീയതി
  • 10 February 1977 (1977-02-10)
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോസഫ് മൈൻ കഥയെഴുതി,വി.ടി. നന്ദകുമാർ തിരക്കഥയും സംഭാഷണവുമെഴുതി പി. എൻ. സുന്ദരം സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അപരാധി.[1] ആർ. എസ് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, മധു, ഷീല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു.[2] പി. ഭാസ്കരന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതസംവിധാനം നിർവഹിച്ചു.ഈ ചിത്രം ഒരു വിജയമായിരുന്നു .[3] ഈ ചിത്രത്തിൽ ബബിതക്ക് ശബ്ദം കൊടുത്തുകൊണ്ടാണ് ഭാഗ്യലക്ഷ്മി ആദ്യമായി ഡബ്ബിങ് ചെയ്യുന്നത്.[4]

കഥാസാരം

[തിരുത്തുക]

സമ്പന്നതയുടെ നടുവിൽ മനുഷ്യത്വം നഷ്ടപ്പെട്ട ഒരു കൂട്ടം ജനങ്ങളൂടെ കഥയാണിത്. എസ്റ്റേറ്റ് ഉടമയായ അച്ഛന്റെ സ്വത്ത് കിട്ടാനായി (ജയൻ മധു)) തന്നെ വിശ്വസിച്ച് തന്റെ മക്കളെ പ്രസവിച്ച ലിസിടീച്ചറെ (ജയഭാരതി) മറന്ന് സുശീലയെ (ഷീല) വിവാഹം ചെയ്യുന്നു. ലിസിയെ വഴിതെറ്റിക്കാൻ മാനേജർ ജോൺസൻ (കെ.പി. ഉമ്മർ ) ശ്രമിക്കുന്നു. അച്ഛൻ സ്വത്ത് പക്ഷേ ഭാര്യാഭർത്താക്കന്മാർക്ക് ഒന്നിച്ച് മാത്രം കൈകാര്യം ചെയ്യാവുന്നതാക്കുന്നു. സുശീല തന്റെ കുഞ്ഞുങ്ങളെ പോലെ അവരെ നോക്കുന്നു. അതിനിടയിൽ സുശീല കിണറ്റിൽ മരിച്ചുകിടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായി രാജൻ (പ്രേം നസീർ ) വരുന്നു. അവസാനം കുറ്റം ജയന്റെതെന്ന് തെളിയുന്നു. ജോൺസണും സഹായിയും പിടിയിലാവുന്നു.

താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർരാജൻ (സി ഐ)
2ജയഭാരതിലിസ്സി
3മധുജയചന്ദ്രൻ
4ഷീലസുശീല
5കെ.പി. ഉമ്മർജോൺസൺ
6ബഹദൂർഔസേപ്പച്ചൻ
7പി.കെ. എബ്രഹാംഡി എസ് പി
8പറവൂർ ഭരതൻചായക്കടക്കാരൻ രാമൻ നായർ
9നന്ദിത ബോസ്സുമതി
10ടി.പി. മാധവൻപോലീസ് ഓഫീസർ കുമാരൻ
11ബാലൻ കെ നായർമാലായികുഞ്ഞുമോൻ
12പ്രതാപചന്ദ്രൻജയചന്ദ്രന്റെ അച്ഛൻ
13നാഗേഷ്തട്ടാൻ രങ്കൻ
14മാസ്റ്റർ രഘുരാജു (ലിസിയുടെ മകൻ)
15ശാന്താദേവി
16ആശാലത
17വീരൻശങ്കരപ്പിള്ള- സുശീലയുടെ അച്ഛൻ
18ബേബി ബബിതലിസിയുടെ മകൾ
19തൃശ്ശൂർ എൽസി
20ലളിതശ്രീ

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :പി. ഭാസ്കരൻ
ഈണം : സലിൽ ചൗധരി

നമ്പർ.പാട്ട്പാട്ടുകാർരാഗം
1മാമലയിലെ പൂമരംവാണി ജയറാം, സംഘം, ജോളി അബ്രഹാം
2മുരളീധരാ മുകുന്ദാഎസ്. ജാനകി, സംഘം,
3നന്മ ചേരും അമ്മസുജാത മോഹൻ, ലതാ രാജു, ശ്രീജിത്ത്, വി.ടി. നന്ദകുമാർ
4തുമ്പി തുമ്പിസുജാത മോഹൻ, അമ്പിളിസംഘം,

അവലംബം

[തിരുത്തുക]
  1. "അപരാധി (1977)". spicyonion.com. Archived from the original on 2019-01-20. Retrieved 2018-08-14.
  2. "അപരാധി (1977)". www.malayalachalachithram.com. Retrieved 2018-08-14.
  3. "അപരാധി (1977)". malayalasangeetham.info. Archived from the original on 6 October 2014. Retrieved 2018-08-14.
  4. "ചരിത്രം എന്നിലൂടെ". യൂറ്റ്യൂബ്. Retrieved 2019-01-31. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അപരാധി (1977)". www.m3db.com. Retrieved 2018-08-14.
  6. "അപരാധി (1977)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-01-20. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക

[തിരുത്തുക]

അപരാധി

"https://ml.wikipedia.org/w/index.php?title=അപരാധി_(ചലച്ചിത്രം)&oldid=4576067" എന്ന താളിൽനിന്ന് ശേഖരിച്ചത്