Jump to content

സ്റ്റേഷൻ മാസ്റ്റർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേഷൻ മാസ്റ്റർ
ചിത്രത്തിലെ സ്റ്റേഷൻ മാസ്റ്റർ
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്
രചനഅമ്പാടി ഗോപാലകൃഷ്ണൻ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
ഉഷാകുമാരി
ടി.ആർ. ഓമന
സംഗീതംബി.എ. ചിദംബരനാഥ്
എം.എ. മജീത്
ഗാനരചനപി. ഭാസ്കരൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി31/03/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് സ്റ്റേഷൻ മാസ്റ്റർ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ സ്റ്റേഷൻ മാസ്റ്റർ 1966 മാർച്ച് 31-ന് പ്രദർശനം തുടങ്ങി.[1]

കഥാസംഗ്രഹം

[തിരുത്തുക]

എറണാകുളം നോർത്തിലെ സ്റ്റേഷൻ മാസ്റ്റർ വേണു അനുജൻ മധുവിനെ പഠിപ്പിച്ച് ഉന്നതനിലയിലാക്കാൻ പാടുപെടുന്നയാളാണ്. സഹപാഠിയായ ഗീതയുമായി അവൻ പ്രേമത്തിലാണ്. സ്റ്റേഷനിലെ പാർസലാപ്പീസിനു തീ പിടിച്ചപ്പോൾ ചേട്ടനേയ്യും മറ്റുള്ളവരേയും രക്ഷപെടുത്താനുള്ള ശ്രമത്തിൽ മധുവിന്റെ കാഴ്ച നഷ്ടപ്പെട്ടു. പ്രേയസിയുടെ ഭാവിയെക്കരുതി തന്റെ കല്യാണം കഴിഞ്ഞുവെന്നും ഇനി കാത്തിരിക്കേണ്ടതില്ലെന്നും ഗീതയെ കത്തെഴുതി ധരിപ്പിച്ചു. ഗീതയുടെ ചേട്ടൻ പട്ടാളത്തിൽ നിന്നും വന്നപ്പോൾ മറ്റാരുമില്ലാത്ത അവൾക്ക് ധിറുതിയിൽ കല്യാണമാലോചിച്ചു. പഴയ സുഹൃത്തായ വേണുവിനോട് അഭ്യർത്ഥിച്ചു, അയാൾ സമ്മതിയ്ക്കുകയും ചെയ്തു. ഓമനയെന്ന പേരിലാണ് ഗീത വേണുവിന്റേയും മധുവിന്റേയും വീട്ടിൽ വധുവായെത്തിയത്. മധുവാകട്ടെ ഓമന തന്റെ പഴയ കാമുകിയാണെന്ന് അറിഞ്ഞതുമില്ല. ത്രിശൂരുള്ള ഒരു പ്രസിദ്ധ കണ്ണുഡോക്റ്റരുടെ സഹായത്താൽ മധുവിനു കാഴ്ച്ച തിരിച്ചുകിട്ടി, ചേടത്തിയമ്മ പഴയ പ്രേയസിയാണെന്നറിഞ്ഞു. അവർ തമ്മിലുള്ള സംഭാഷണം വേണുവിൽ സംശയമുണർത്തുകയാണുണ്ടായത്. വേണു മധുവിനെ കൊല്ലാനൊരുമ്പെട്ടു. പക്ഷേ ഏറേ വാഗ്വാദങ്ങൾക്ക് ശേഷം എല്ലാവർക്കും പരസ്പരം മനോനിലകൾ മനസ്സിലാക്കാൻ പറ്റി. അനുജന്റെ നിരപരാധിത്വവും ഭാര്യയുടെ നിഷ്കളങ്കത്വവും വേണുവിനു ബോദ്ധ്യപ്പെട്ടു.[2]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
  • ബാനർ -- തോമസ് പിക്ചേഴ്സ്
  • വിതരണം -- തിരുമേനി പിക്ചേഴ്സ്
  • കഥ—അമ്പാടി ഗോപാലകൃഷ്ണൻ
  • തിരക്കഥ—എസ് എൽ പുരം സദാനന്ദൻ
  • സംഭാഷണം -- എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം -- പി എ തോമസ്
  • നിർമ്മാണം -- പി എ തോമസ്
  • ഛായാഗ്രഹണം -- പി ബി മണിയം
  • ചിത്രസംയോജനം -- റ്റി ആർ ശ്രീനിവാസലു
  • ഗാനരചന—പി ഭാസ്ക്കരൻ
  • സംഗീതം -- ബി എ ചിദംബരനാഥ് [2]

ഗാനങ്ങൾ

[തിരുത്തുക]
ഗാനങ്ങൾ ഗാനരചന സംഗീതം ആലാപനം
കല്യാണനാളിനു മുൻപായി പി. ഭാസ്കരൻ ചിദംബരനാഥ് യേശുദാസ്
പണ്ടൊരിക്കലാദ്യം തമ്മിൽ പി. ഭാസ്കരൻ ചിദംബരനാഥ് എസ്. ജാനകി
കല്പന തൻ അളകാപുരിയിൽ പി. ഭാസ്കരൻ ചിദംബരനാഥ് യേശുദാസ്
ജീവിത നാടകവേദിയിലെന്നെ പി. ഭാസ്കരൻ ചിദംബരനാഥ് എസ്. ജാനകി
കൊന്ന തൈയ്യിനു പി. ഭാസ്കരൻ ചിദംബരനാഥ് ബി.വസന്ത
ഒരു തുളസിപ്പൂമാലികയാൽ പി. ഭാസ്കരൻ ചിദംബരനാഥ് എസ്. ജനകി [2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റെർനെറ്റ് മൂവിഡേറ്റാ ബേസിൽനിന്ന് സ്റ്റേഷൻ മാസ്റ്റർ