Jump to content

പാലാട്ട് കോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാലാട്ടു്കോമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ പാട്ടുകളിൽ പരാമർശിക്കപ്പെടുന്ന ഒരു വീരനായകൻ ആണ് പാലാട്ട് കോമൻ' അല്ലെങ്കിൽ പാലാട്ട് കോമപ്പൻ. കയ്പ്പുള്ളി പാലാട്ട് കുങ്കിയമ്മയുടെ എട്ടാമത്തെ മകനും ഒതേനന്റെ അനന്തിരവനും ആയിരുന്നു കോമൻ.[1] പാലാട്ടുവീട്ടിലെ ആൺതരികളെല്ലാം കൊന്ന് തോണ്ണൂറാം വീട്ടിലെ കുറുപ്പൻമാർ കുടിപ്പക തീർത്തപ്പോഴായിരുന്നു കോമന്റെ ജനനം. കറുപ്പൻമാരുടെ സഹോദരി ആയിരുന്ന ഉണ്ണിയമ്മയും ആയി പ്രണയത്തിൽ ആയിരുന്നു കോമൻ. ആ വിവരം അറിയുന്ന സഹോദരന്മാർ അവളെ വെണ്ണിറുപുരയിൽ അടക്കുന്നു. പാലാട്ടു കോമനെ അമ്മ പതിനാറുവയസ്സു വരെ കല്ലറയിൽ ഇട്ടു.[2] കല്ലറയ്ക്കുള്ളിൽ വളർന്ന് കോമൻ നായർ വിദ്യാഭ്യാസവും ആയുധാഭ്യാസവും പൂർത്തിയാക്കി. പിന്നീട് കല്ലറയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ കോമൻ തന്റെ അമ്മാവന്മാരെ കൊന്ന തൊണ്ണൂറാം വീട്ടിലെ കുറുപ്പൻമാരോട് മാതുലനായ ഒതേനന്റെ സഹായത്തോടെ പകരംവീട്ടി.

അവലംബം

[തിരുത്തുക]
  1. പരമേശ്വരയ്യർ, ഉള്ളൂർ എസ്. (1990). കേരള സാഹിത്യ ചരിത്രം. പ്രസിദ്ധീകരണവകുപ്പ്, കേരള സർവ്വകലാശാല.
  2. അഭിജ്ഞാനം പഠനങ്ങൾ. പൂർണ്ണ പബ്ലിക്കേഷൻസ്. 1991. ISBN 978-81-7180-254-8.
"https://ml.wikipedia.org/w/index.php?title=പാലാട്ട്_കോമൻ&oldid=3913420" എന്ന താളിൽനിന്ന് ശേഖരിച്ചത്