സ്നേഹസീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്നേഹസീമ
സംവിധാനം എസ്.എസ്. രാജൻ
നിർമ്മാണം റ്റി.ഇ. വാസുദേവൻ
രചന പൊൻകുന്നം വർക്കി
തിരക്കഥ പൊൻകുന്നം വർക്കി
ആസ്പദമാക്കിയത് പൊങ്കുന്നം വർക്കിയുടെ സ്നേഹസീമ എന്ന നോവലിനെ ആസ്പദമാക്കി.
അഭിനേതാക്കൾ സത്യൻ
പത്മിനി
കൊട്ടാരക്കര ശ്രീധരൻ നായർ
ജി.കെ. പിള്ള
എസ്.പി. പിള്ള
മുതുകുളം രാഘവൻ പിള്ള
പി.ജെ. ചെറിയാൻ
ബേബി ലളിത
സംഗീതം വി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണം എച്ച.എസ്. വേണു
ചിത്രസംയോജനം എം.എസ്. മണി
സ്റ്റുഡിയോ അസ്സോസിയേറ്റഡ് പ്രൊഡക്ഷൻ
റിലീസിങ് തീയതി 30/12/1954
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പൊൻകുന്നം വർക്കിയുടെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കി റ്റി.ഇ. വാസുദേവൻ 1954 നിർമിച്ച മലയാള ചലച്ചിത്രമാണ് സ്നേഹസീമ. എസ്.എസ്. രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യനും പത്മിനിയും കൊട്ടാരക്കര ശ്രീധരൻ നായരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മലയാളത്തിലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 1954-ലെ നാഷണൽ ഫിലിം അവാർഡ് ഈ ചിത്രത്തിനു ലഭിച്ചു. അഭയദേവിന്റെ പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. സംഭാഷണം മുട്ടത്തു വർക്കിയുടേതാണ്. ഛായാഗ്രഹണം എച്ച്.എസ്. വേണുവും, നൃത്തസംവിധാനം ബലരാമനും, നിർമ്മാണം അസ്സോസിയേറ്റഡ് പ്രൊഡയൂസേഴ്സും നിർവഹിച്ച ഈ ചിത്രം 30/12/1954-ൽ തിയേറ്ററിൽ എത്തി.[1]

അഭിനേതാക്കൾ[തിരുത്തുക]

സത്യൻ
പത്മിനി
കൊട്ടാരക്കര ശ്രീധരൻ നായർ
ജി.കെ. പിള്ള
എസ്.പി. പിള്ള
മുതുകുളം രാഘവൻ പിള്ള
പി.ജെ. ചെറിയാൻ
ബേബി ലളിത

പിന്നണിഗായർ[തിരുത്തുക]

എ.എം. രാജ
അമൃതേശ്വരി
പി. ലീല
സരോജ

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്നേഹസീമ&oldid=2286637" എന്ന താളിൽനിന്നു ശേഖരിച്ചത്