ഉണ്ണിയാർച്ച (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉണ്ണിയാർച്ച
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾ
സംഗീതംകെ. രാഘവൻ
ഛായാഗ്രഹണംടി.എൻ. കൃഷ്ണൻകുട്ടി നായർ
ചിത്രസംയോജനംഎസ്. വില്യംസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്, ആലപ്പുഴ
റിലീസിങ് തീയതിആഗസ്റ്റ് 24 1961
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഉണ്ണിയാർച്ച. വടക്കൻപാട്ടിലെ വീരനായികയായ ഉണ്ണിയാർച്ചയുടെ കഥയ്ക്ക് ശാരംഗപാണി ചലച്ചിത്രഭാഷ്യം നല്കി. 1961 ആഗസ്റ്റ് 24നു എക്സൽ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനശാലകളിലെത്തിച്ചു.[1]

അഭിനേതാക്കൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

നിർമ്മാണം
സംവിധാനം
സംഭാഷണം
ഗാനരചന
സംഗീതസംവിധാനം
ചിത്രസംയോജനം

ഗാനങ്ങൾ[തിരുത്തുക]

ശാരംഗപാണിയും പി. ഭാസ്കരനും രചിച്ച് കെ. രാഘവൻ ഈണം പകർന്ന 23 ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്.[2]

വിവാദങ്ങൾ - വിശദീകരണങ്ങൾ[തിരുത്തുക]

  • 1983ൽ ഇറങ്ങിയ ഉണ്ണിയാർച്ചയുടെ വീഡിയോ സീഡിയിൽ യേശുദാസും ജയചന്ദ്രനും ചേർന്ന് പാടിയ "പാടാം പാടാം ആരോമൽ ചേകവർ പണ്ടങ്കം വെട്ടിയ കഥകൾ" എന്ന ഗാനമുണ്ട്. (രചന: വയലാർ, സംഗീതം:ദേവരാജൻ.) എന്നാൽ ചിത്രത്തിന്റെ ടൈറ്റിലിൽ ഇവരുടെ ആരുടേയും പേരില്ല. ഇതേ ഗാനം, 10 വർഷങ്ങൾക്ക് ശേഷം 1972ൽ പുറത്തിറങ്ങിയ ആരോമലുണ്ണി എന്ന ചിത്രത്തിലുമുണ്ട്.
  • യേശുദാസ് 1962ലും പി. ജയചന്ദ്രൻ 1966ലുമാണ് ചലച്ചിത്രരംഗത്തെത്തിയത്. എന്നാൽ ഉണ്ണിയാർച്ച 1961ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ്.
  • ഉണ്ണിയാർച്ച എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ "ഉടവാളേ പടവാളേ", പോരിങ്കൽ ജയമല്ലോ എന്നീ ഗാനങ്ങൾ 1983ൽ ഇറങ്ങിയ ഉണ്ണിയാർച്ച വീഡിയോ സീഡിയിൽ കാണുന്നില്ല.
ഉണ്ണിയാർച്ചയുടെ ഛായാഗ്രാഹകനായ ടി.എൻ. കൃഷ്ണൻകുട്ടി നായർ ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.[3]

അക്കാലങ്ങളിൽ ചലച്ചിത്രങ്ങളുടെ നെഗറ്റീവ് തയ്യാറാക്കുമ്പോൾ ചിത്രങ്ങൾക്കും ശബ്ദത്തിനും വ്യത്യസ്ത നെഗറ്റീവ് ആണ് ഉണ്ടാവുക. അക്കാലത്ത് ഇന്നത്തെ പോലെ ഫിലിം സൂക്ഷിക്കാനുള്ള സൌകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഓഡിയോ നെഗറ്റീവിൽ നിന്നും വീഡിയോ നെഗറ്റീവിൽ നിന്നും ചില ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ടാകാം. വീഡിയോ സീഡിയിലുള്ളതു ചിലമാറ്റങ്ങൾ വരുത്തി 1983ൽ സെൻസർ ചെയ്ത പതിപ്പാണ്. കെ. രാഘവന്റെ സംഗീതത്തിൽ പി.ബി. ശ്രീനിവാസൻ പാടിയ ഗാനത്തിന്റെ ഓഡിയോ നെഗറ്റീവ് നഷ്ടപ്പെട്ടു പോയിട്ടുണ്ടാകാം. ചിത്രത്തിന്റെ തുടർച്ച നിലനിർത്താൻ 1972ലിറങ്ങിയആരോമലുണ്ണിയിലെ ഗാനം സീഡിയിൽ ഉൾപ്പെടുത്തിയതാകാം. ചിത്രത്തിന്റെ (ഉണ്ണിയാർച്ച) അവസാനഭാഗത്ത് ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും ചന്തുവുമായി അങ്കം വെട്ടുന്ന വീഡിയോയും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ചന്തുവിന്റെ തല വെട്ടുന്ന ഭാഗമുള്ള വീഡിയോ ലഭ്യമായതിനാൽ അവിടെ ആരോമലുണ്ണിയിലെ പാട്ടിന്റെ അവസാന വരികൾ ചേർത്തു സീഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[4]


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]