അഭയദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abhayadev
പ്രമാണം:Abhayadevka.png
Abhayadev
ജീവിതരേഖ
ജനനനാമംAyyappan Pillai
ജനനം(1913-06-25)25 ജൂൺ 1913
Pallam, Kottayam, Kerala, India
മരണം26 ജൂലൈ 2000(2000-07-26) (പ്രായം 87)
തൊഴിലു(കൾ)Poet, lyricist
സജീവമായ കാലയളവ്1949–2000
ലേബൽAudiotracs

ചലച്ചിത്രഗാന രചയിതാവ്‌, ഹിന്ദിപണ്ഡിതൻ, നിഘണ്ടുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ,കെ.കെ അയ്യപ്പൻ പിള്ള ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ആര്യസമാജത്തിൽ ചേർന്നപ്പോൾ സ്വീകരിച്ച പേരാണ് അഭയദേവ്.[1][2] കവിയും നാടകകൃത്തുമായ പള്ളത്ത് കരിമാലിൽ കേശവപിള്ളയുടെ മകനായി 1913 ജൂൺ 25൹ ജനിച്ചു. കല്യാണിയമ്മയായിരുന്നു മാതാവ്.[1] ഹിന്ദിയിൽ വിദ്വാൻബിരുദം നേടിയ അഭയദേവ് വളരെനാൾ ഒരു ഹിന്ദിപ്രചാരകൻ ആയിരുന്നു. 1940-ൽ വിശ്വഭാരതി എന്നൊരു ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനവും നിർവഹിച്ചിട്ടുണ്ട്. 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ മുഖ്യ കൃതി ഹിന്ദി-മലയാളം ബൃഹത്‌ നിഘണ്ടു ആണ്.[3]

ജീവിത രേഖ[തിരുത്തുക]

കവിയും ഗായകനുമായിരുന്ന കോട്ടയം പള്ളം കരുമാലിൽ കേശവപിള്ളയുടെ പുത്രനായി 1913 ജൂണിൽ‍ ജനിച്ചു. മദ്രാസ്‌ സർവ്വകലാശാലയിൽ നിന്നും ഹിന്ദി വിദ്വാൻ ബിരുദം എടുത്തു. ഹിന്ദി പ്രചാരണത്തിനായി പരിശ്രമിച്ചു. പള്ളം അയ്യപ്പൻപിള്ള എന്നപേരിൽ ആദ്യ കാലങ്ങളിൽ പല ഗാനങ്ങളും നാടകങ്ങളും രചിച്ചു. നാടക കമ്പനികൾക്കായി ധാരാളം നാടകങ്ങൾ നാടകഗാനങ്ങളും രച്ചിച്ചു. നവയുഗം എന്ന നാടകം സർ സി.പി കണ്ടു കെട്ടി. അൻപതിലേറെ സിനിമകൾ‍ക്കു ഗാനങ്ങൾ എഴുതി. മലയാളത്തിൽ നിന്നു ഹിന്ദിയിലേക്കും തിരിച്ചും നിരവധി കൃതികൾ മൊഴിമാറ്റം നടത്തി.

മലയാളത്തിലെ അഞ്ചാമത്തെ ചലചിത്രമായ വെള്ളിനക്ഷത്രത്തിന് ഗാനരചന നിർവ്വഹിച്ചുകൊണ്ടാണ് അഭയദേവ് മലയാളചലച്ചിത്രഗാനരചനാരംഗത്തെത്തുന്നത്. കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനത്തെ പാട്ടെഴുതിയത്.[2] ശങ്കരാഭരണം, അഷ്ടപദി എന്നിവ അടക്കം 90 സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. യാചകൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.[2] 1995ൽ മലയാള സിനിമക്കുള്ള സമഗ്രസംഭാവനകൾക്കായി ജെ.സി. ഡാനിയാൽ പുരസ്കാരവും ലഭിച്ചു.[1]

പരേതയായ പാറുക്കുട്ടിയമ്മയായിരുന്നു അഭയദേവിന്റെ ഭാര്യ. ഇവർക്ക് അഞ്ചുമക്കളുണ്ട്. പ്രശസ്ത ഗായകൻ അമ്പിളിക്കുട്ടൻ അഭയദേവിന്റെ പേരമകനാണ്. 2000ൽ അഭയദേവ് ഈ ലോകത്തോട് വിട പറഞ്ഞു.

കൃതികൾ[തിരുത്തുക]

  • ഹിന്ദി-മലയാളം നിഘണ്ടു
  • ഭൂമി കന്യാ സീത
  • എക്‌ താര
  • അപൂർവ്വ ബംഗാൾ,ഭജന മാലിക
  • ദേശഭക്തി ഗാനങ്ങൾ

അഭയ ദേവ്‌ അവാർഡ്[തിരുത്തുക]

http://timesofindia.indiatimes.com/articleshow/1958332688.cms

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ആ താരാട്ടുപാട്ടുകൾ ഈ കൈകളിൽ പിറന്നു-ടി.പി. ശാസ്തമംഗലം (മാതൃഭൂമി വാരന്തപ്പതിപ്പ് 2013 ജൂൺ 23)
  2. 2.0 2.1 2.2 സിനിമ സമഗ്രം-ആത്മജ വർമ്മ തമ്പുരാൻ (മലയാള മനോരമ ഞായറാഴ്ചപ്പതിപ്പ്-2013 ജൂൺ 23)
  3. വിശ്വവിജ്ഞാനകോശം-എൻ.ബി.എസ്.(1970)


"https://ml.wikipedia.org/w/index.php?title=അഭയദേവ്&oldid=3244419" എന്ന താളിൽനിന്ന് ശേഖരിച്ചത്