ഓടയിൽ നിന്ന് (ചലച്ചിത്രം)
Odayil Ninnu | |
---|---|
സംവിധാനം | കെ എസ് സേതുമാധവൻ |
നിർമ്മാണം | പി രാമസ്വാമി |
രചന | പി. കേശവദേവ് |
ആസ്പദമാക്കിയത് | ഓടയിൽ നിന്ന്(നോവൽ) by പി. കേശവദേവ് |
അഭിനേതാക്കൾ | സത്യൻ, പ്രേംനസീർ, |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ്മ |
ഛായാഗ്രഹണം | പി രാമസ്വാമി |
സ്റ്റുഡിയോ | തിരുമുരുകൻ പിക്ചേർസ് |
വിതരണം | തിരുമുരുകൻ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1965-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓടയിൽ നിന്ന്. കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും.[1]
അഭിനേതാക്കൾ[തിരുത്തുക]
- സത്യൻ - പപ്പു
- കെ ആർ വിജയ - ലക്ഷ്മി
- കവിയൂർ പൊന്നമ്മ - കല്യാണി
- പ്രേംനസീർ - ഗോപി
- തിക്കുറിശ്ശി സുകുമാരൻ നായർ - ചായക്കടക്കാരൻ
- എസ്.പി പിള്ള - റിക്ഷാ തൊഴിലാളി
- അടൂർ ഭാസി - പലിശക്കാരൻ മുതലാളി
- അടൂർ പങ്കജം - സാറ
- ബേബി പദ്മിനി - കുട്ടിലക്ഷ്മി
- ശോഭ - കൗമാര ലക്ഷ്മി
- ചെറിയ ഉദേശ്വരം - കുട്ടിയായ പപ്പു
- പ്രസിദ്ധ നടൻ സുരേഷ് ഗോപി 8 വയസ്സുള്ളപ്പോൾ ഈ ചിത്രത്തിലൂടെ ബാലതാരമായാണ് വെള്ളിത്തിരയിലേയ്ക്ക് പ്രവേശിച്ചത്.
ഗാനങ്ങൾ[2][തിരുത്തുക]
- രചന- വയലാർ
- സംഗീതം- ദേവരാജൻ
- അമ്പലക്കുളങ്ങര - പി ലീല
- അമ്മേ അമ്മേ നമ്മുടെ -രേണുക
- കാറ്റിൽ ഇളം കാറ്റിൽ- പി സുശീല
- മാനത്തും ദൈവമില്ല - എ എം രാജ
- മുറ്റത്തെ മുല്ലയിൽ -എസ് ജാനകി
- മുറ്റത്തെ മുല്ലയിൽ (ശോകം)-സുശീല
- ഓ റിക്ഷാവാലാ- മെഹബൂബ്
- വണ്ടിക്കാരാ- യേശുദാസ്
അവലംബം[തിരുത്തുക]
യുറ്റ്യൂബിൽ ചലച്ചിത്രം കാണാം ഓടയിൽ നിന്ന്
വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ