തൊമ്മന്റെ മക്കൾ
| തൊമ്മന്റെ മക്കൾ | |
|---|---|
| സംവിധാനം | ജെ. ശശികുമാർ |
| കഥ | ജെ. ശശികുമാർ |
| തിരക്കഥ | പി.ജെ. ആന്റണി |
| നിർമ്മാണം | കാശിനാഥൻ |
| അഭിനേതാക്കൾ | സത്യൻ മധു കൊട്ടാരക്കര അടൂർ ഭാസി അംബിക ഷീല കവിയൂർ പൊന്നമ്മ |
| സംഗീതം | ബാബുരാജ് ജോബ് |
റിലീസ് തീയതി | 24/12/1965 |
| രാജ്യം | |
| ഭാഷ | മലയാളം |
ഭഗവതിപിക്ചേർസിനുവേണ്ടി ജെ. ശശികുമാർ കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൊമ്മന്റെ മക്കൾ. 1965 ഡിസംബർ 24-നു പ്രദർശനത്തിച്ച തൊമ്മന്റെ മക്കൾ വി.പി.എം. മാണിക്കം, എം.എസ്. കാശിവിശ്വനാഥൻ എന്നിവർ സംയുക്തമായാണ് നിർമിച്ചത്. ഇതേ കഥ സ്വന്തമെവിടെ ബന്ധമെവിടെ എന്ന പേരിൽ ശശികുമാർതന്നെ മോഹൻലാലിനെ വച്ചു 1984-ൽ ചലച്ചിത്രമാക്കിയ്ട്ടുണ്ട്[1]
കഥാസാരം
[തിരുത്തുക]തിരുവിതാംകൂറിൽ നിന്നും തൊമ്മൻ മലബാറിലെ മലയോരപ്രദേശത്ത് ഒരു തുണ്ട് ഭൂമി വാങ്ങി ഭാര്യ അച്ചാമ്മ, മക്കൾ പാപ്പച്ചൻ, കുഞ്ഞച്ചൻ, ചിന്നമ്മ എന്നിവരോടൊപ്പം അധ്വാനിച്ച് സ്വസ്ഥജീവിതം നയിച്ചു പോന്നു. വാക്സിനേറ്റർ ജെയിംസിനു ചിന്നമ്മയിൽ അനുരാഗമുദിച്ചതോടെ പാപ്പച്ചനും കുഞ്ഞച്ചനും കൂടെ ഉത്സാഹിച്ച് അവരുടെ കല്യാണം നടത്തിക്കൊടുത്തു. പാപ്പച്ചൻ സ്ഥലം കപ്യാരുടെ മകൾ ശൊശാമ്മയെ കല്യാണം കഴിച്ചപ്പോൾ കുഞ്ഞച്ചൻ കെട്ടിയത് പുതുപ്പണക്കാരനായ മീനച്ചിൽക്കാരന്റെ മകൾ ഡംഭുകാരിയായ മേരിക്കുട്ടിയെ ആണ്.
മേരിക്കുട്ടിയുടേയും വീട്ടുകാരുടേയും ശല്യങ്ങൾ പാവപ്പെട്ടവളായ ശൊശാമ്മയുടേയും പാപ്പച്ചന്റേയും ജീവിതം പ്രയാസപൂർണ്ണമാക്കി, മക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത് തൊമ്മനെ വേദനിപ്പിച്ചു. മേരിക്കുട്ടിയുടെ സ്ത്രീധനത്തുകയും ഉപയോഗിച്ച് തൊമ്മൻ വാങ്ങിയ സ്ഥലം പൊതുസ്വത്തായിക്കണക്കാക്കിയ തൊമ്മന്റെ തീരുമാനം മേരിക്കുട്ടിയേയും കുഞ്ഞച്ചനേയും ചൊടിപ്പിച്ചു. മക്കൾ തമ്മിൽ പിണങ്ങാതിരിക്കാൻ തൊമ്മൻ സ്വത്തുക്കൾ വീതം വച്ചു. വേലി കെട്ടി അതിരുകൾ തിരിച്ച് അകൽച്ച വിളിച്ചോതരുതെന്ന അഭ്യർത്ഥനയോടെ. പക്ഷേ കുഞ്ഞച്ചനും മേരിക്കുട്ടിയും മീനച്ചിൽക്കാരനും വാശിയിൽ ഉറച്ചു നിന്നു, പാപ്പച്ചനും കുഞ്ഞച്ചനും തമ്മിൽ അടിപിടി വരെയായി. ഒരു വലിയ ഏറ്റുമുട്ടലിനിടയിൽ വഴക്കുതീർക്കാൻ എത്തിയ തൊമ്മനും അച്ചാമ്മയും എത്തി. നിവൃത്തിയില്ലാതെ തൊമ്മൻ മക്കളെ വടി കൊണ്ട് ആഞ്ഞടിച്ചു. അബദ്ധത്തിൽ കൊണ്ടത് അച്ചാമ്മയ്ക്കാണ്. അച്ചാമ്മ മരിച്ചു. തൂക്കുമരത്തിൽ കയറുന്നതിനു മുൻപ് തൊമ്മൻ മക്കളോട് ആ വേലി പൊളിച്ചു മാറ്റണമെന്നു മാത്രമാണ് യാചിച്ചത്. മക്കൾ രമ്യതയിൽ എത്തി.[2]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- കൊട്ടാരക്കര ശ്രീധരൻ നായർ - തൊമ്മൻ
- കവിയൂർ പൊന്നമ്മ - അച്ചാമ്മ
- സത്യൻ - പാപ്പച്ചൻ
- മധു - കുഞ്ഞച്ചൻ
- അംബിക - ശോശാമ്മ
- ഷീല - മേരിക്കുട്ടി
- അടൂർ ഭാസി - മീനച്ചിൽക്കാരൻ
- അടൂർ പങ്കജം - മേരിക്കുട്ടിയുടെ അമ്മ
- ജോസഫ് ചാക്കോ - കപ്യാർ
- നിലമ്പൂർ അയിഷ -
- വഞ്ചിയൂർ രാധ -
- ഗോപിനാഥ് - ജെയിംസ്
- സരോജ - ചിന്നമ്മ
- ബേബി ലൈല -
- ബേബി ശോഭ -
- മാസ്റ്റർ ബഷീർ -
- മാസ്റ്റർ കരുണാകരൻ -
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- ബാനർ -- ഭഗവതി പിക്ചേർസ്
- വിതരണം -- തിരുമേനി പിക്ചേഴ്സ്
- കഥ—ജെ. ശശികുമാർ
- തിരക്കഥ—ശശികുമാർ
- സംഭാഷണം -- പി ജെ ആന്റണി
- സംവിധാനം -- ജെ. ശശികുമാർ
- നിർമ്മാണം -- വി പി എം മാണിക്യം, എം എസ് കാശിവിശ്വനാഥൻ
- ഛായാഗ്രഹണം -- ഡബ്ല്യൂ ആർ സുബ്ബറാവു
- ചിത്രസംയോജനം -- എ തങ്കരാജ്
- ഗാനരചന—വയലാർ രാമവർമ്മ, വർഗീസ് മാളിയേക്കൽ
- സംഗീതം -- എം എസ് ബാബുരാജ്, ജോബ്
ഗാനങ്ങൾ
[തിരുത്തുക]| ഗാനം | ഗാനരചന | സംഗിതം | പാടിയവർ |
|---|---|---|---|
| കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ | വയലാർ | ബാബുരാജ് | യേശുദാസ് |
| അങ്ങനെ എൻ കരൾകൂട്ടിൽ | വയലാർ | ബാബുരാജ് | യേശുദാസ് |
| ആദ്യരാത്രി മധുവിധുരാത്രി | വയലാർ | ബാബുരാജ് | യേശുദാസ് |
| നില്ല് നില്ല് നില്ല് | വയലാർ | ബാബുരാജ് | ഉദയഭാനു, ശ്രീനിവാസ് |
| ചെകുത്താൻ കയറിയ വീട് | വയലാർ | ബാബുരാജ് | യേശുദാസ് |
| ഞാനുറങ്ങാൻ പോകും | വയലാർ | ബാബുരാജ് | എസ് ജാനകി |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-05-13 at the Wayback Machine തൊമ്മന്റെ മക്കൾ
- ↑ മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് തൊമ്മന്റെ മക്കൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സ്കൂപ് വെബ് ഡേറ്റാബേസിലനിന്ന്[പ്രവർത്തിക്കാത്ത കണ്ണി] തൊമ്മന്റെ മക്കൾ|
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- വയലാർ- ബാബുരാജ് ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച ചലച്ചിത്രങ്ങൾ
- സത്യൻ- ഷീല ജോഡി
- സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ
- കവിയൂർ പൊന്നമ്മ അഭിനയിച്ച ചലച്ചിത്രങ്ങൾ