അംബിക സുകുമാരൻ
അംബിക സുകുമാരൻ | |
|---|---|
| ജനനം | |
| തൊഴിൽ(s) | Classical dancer Actress |
| സജീവ കാലം | 1952 – 1979 |
| ജീവിതപങ്കാളി | കെ. വി. സുകുമാരൻ |
| കുട്ടികൾ | 2 |
| Parent(s) | എം. രാമവർമ്മ രാജ മാധവിക്കുട്ടിയമ്മ |
| ബന്ധുക്കൾ | Travancore family, Raja Ravi Varma (Great Grandfather) |
1950 കളിലും 1960-കളിലും മലയാള സിനിമയിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവച്ച നടിമാരിൽ ഒരാളായിരുന്നു 'അംബിക (English: Ambika Sukumaran). തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ അടുത്ത ബന്ധുവായ അവർ ശോഭന, വിനീത്, കൃഷ്ണ, സുകുമാരി എന്നിവരുടേയും ബന്ധുവാണ്. 1952 ൽ ഉദയ സ്റ്റുഡിയോയുടെ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അവർ അരങ്ങേറ്റം കുറിച്ചത്. 1956-ൽ ‘കൂടപ്പിറപ്പ് എന്ന ചിത്രത്തിൽ ശ്രീ പ്രേംനസീറിന്റെ സഹോദരൻ നവാഗതനായ പ്രേംനവാസ് ആയിരുന്നു അവരുടെ ആദ്യ നായകൻ. ആദ്യചിത്രത്തിൽത്തന്നെ തന്റെ അഭിനയ പാടവം തെളിയിച്ച അവർ പിന്നീട് അനേകം ചിത്രങ്ങളിൽ വേഷമിട്ടു. 1968 ൽ പി. വേണു സംവിധാനം ചെയ്ത മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഹാസ്യ ചിത്രമായ വിരുതൻ ശങ്കുവിൽ നായികയായി അഭിനയിച്ചു. 80 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]ചലച്ചിത്ര താരങ്ങളായ ലളിത, പത്മിനി, രാഗിണിമാരുടെ മാതൃസഹോദരിയായ മാധവിക്കുട്ടിയമ്മയുടെയും എം. രാമവർമ്മ രാജയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു[2]. തിരുവിതാംകൂർ സഹോദരിമാരുടെ നൃത്തനൃത്യ രംഗങ്ങളിലെ തിളക്കമാർന്ന പ്രകടനങ്ങളാണ്, അംബികയ്ക്കും നൃത്തം ചെയ്യുവാനും സിനിമയിൽ അഭിനയിക്കുവാനുമൊക്കെയുള്ള പ്രചോദനമായത്. ചെറുപ്പത്തിൽത്തന്നെ നൃത്തം അഭ്യസിച്ച അവർ ലളിത-പത്മിനി-രാഗിണിമാർക്കൊപ്പം പല വേദികളിലും നൃത്തപരിപാടികളിൽ പങ്കെടുത്തിരുന്നു. പ്രധാനമായും ഗുരുഗോപിനാഥിന്റെ ശിക്ഷണത്തിലായിരുന്നു നൃത്തം അഭ്യസിച്ചിരുന്നത്. ആ സമയത്താണ് അവർക്ക് ഒരു സിനിമയിൽ നൃത്തം അവതരിപ്പിക്കുവാൻ ഉള്ള അവസരം ലഭിക്കുന്നത്. വിവാഹശേഷം കഴിഞ്ഞ നാല്പതു വർഷത്തിലേറെയായി, ഭർത്താവ് കെ.വി. സുകുമാരനോടും പ്രഭ, രമ എന്നീ 2 പെൺ മക്കളോടുമൊപ്പം അമേരിക്കയിലെ ന്യൂജഴ്സിയിലും ഹ്യൂസ്റ്റനിലുമായി കുടുംബസമേതം കഴിഞ്ഞുകൂടുന്നു.[3][4] പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ അവർ കലാരംഗത്തുനിന്ന് വിരമിക്കുന്നതിനുമുമ്പ് ന്യൂജേഴ്‌സിയിൽ ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നു.[5]
ചലച്ചിത്രരംഗത്ത്
[തിരുത്തുക]വിദ്യാർത്ഥിനിയായിരിക്കുമ്പോൾ വിശപ്പിന്റെ വിളി എന്ന ചിത്രത്തിനു വേണ്ടി നൃത്തം ചെയ്തിട്ടുണ്ട്. ഒരു നടി എന്നനിലയിൽ ആദ്യം അഭിനയിച്ച ചിത്രം കൂടപ്പിറപ്പാണ്. അവസാനം അഭിനയിച്ച ശിക്ഷ എന്ന ചിത്രത്തോടുകൂടി 68 ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അംബിക മലയാളത്തിനു പുറമേ തമിഴ് ചിത്രങ്ങളിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.[6]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- കൂടപ്പിറപ്പ് - 1956
- നാടോടികൾ - 1959
- സ്ത്രീഹൃദയം - 1950
- മുടിയനായ പുത്രൻ - 1961
- അരപ്പവൻ - 1961
- ക്രിസ്തുമസ് രാത്രി - 1961
- ഉമ്മിണിത്തങ്ക - 1961
- കണ്ടംബെച്ച കോട്ട് - 1961
- കൃഷ്ണകുചേല - 1961
- കണ്ണും കരളും - 1962
- ശ്രീകോവിൽ - 1962
- വേലുത്തമ്പി ദളവ - 1962
- സ്വർഗ്ഗരാജ്യം - 1962
- നിണമണിഞ്ഞ കാൽപ്പാടുകൾ - 1963
- മൂടുപടം - 1963
- സുശീല - 1963
- അമ്മയെ കാണാൻ - 1963
- ചിലമ്പൊലി - 1963
- സത്യഭാമ - 1963
- നിത്യകന്യക - 1963
- ഒരാൾകൂടി കള്ളനായി - 1964
- സ്കൂൾ മാസ്റ്റർ - 1964
- കളഞ്ഞു കിട്ടിയ തങ്കം - 1964
- തച്ചോളി ഒതേനൻ - 1964
- കുട്ടിക്കുപ്പായം - 1964
- ഓമനക്കുട്ടൻ - 1964
- ആദ്യകിരണങ്ങൾ - 1964
- ദേവാലയം - 1964
- ശ്രീ ഗുരുവായൂരപ്പൻ - 1964
- അമ്മു - 1965
- കാത്തിരുന്ന നിക്കാഹ് - 1965
- ചേട്ടത്തി - 1965
- ജീവിതയാത്ര - 1965
- ദേവത - 1965
- സുബൈദ - 1965
- ശ്യാമളച്ചേച്ചി - 1965
- കടത്തുകാരൻ - 1965
- തൊമ്മന്റെ മക്കൾ - 1965
- സർപ്പക്കാട് - 1965
- കുപ്പിവള - 1965
- തങ്കക്കുടം - 1965
- കൂട്ടുകാർ - 1966
- കുസൃതിക്കുട്ടൻ - 1966
- പൂച്ചക്കണ്ണി - 1966
- പിഞ്ചുഹൃദയം - 1966
- അനാർക്കലി - 1966
- ചെകുത്താന്റെ കോട്ട - 1967
- എൻ.ജി.ഒ. - 1967
- കളക്ടർ മാലതി - 1967
- വിരുതൻ ശങ്കു - 1968
- മിടുമിടുക്കി - 1968
- വഴിപിഴച്ച സന്തതി - 1968
- അദ്ധ്യപിക - 1968
- അപരാധിനി - 1968
- വിലക്കപ്പെട്ട ബന്ധങ്ങൾ - 1969
- വെള്ളിയാഴ്ച - 1969
- വിരുന്നുകാരി - 1969
- നദി - 1969
- ശബരിമല ശ്രീ ധർമശാസ്ത - 1970
- അരനാഴികനേരം - 1970
- സ്ത്രീ - 1970
- മൂന്നു പൂക്കൾ - 1971
- കളിപ്പാവ - 1972
- ചെക്ക് പോസ്റ്റ് - 1974
അവലംബം
[തിരുത്തുക]- ↑ "Vintage memories". The Hindu. 27 February 2009. Retrieved 18 July 2018.
- ↑ "അംബിക (പഴയകാല നടി)". വീഥി.
- ↑ "മലയാളം സിനീമ ഇന്റ്രനെറ്റ് ഡാറ്റാബേസിൽ നിന്ന്". Archived from the original on 2014-01-18. Retrieved 2013-04-14.
- ↑ "Innalathe Tharam-Amritatv". Retrieved 1 November 2013 – via YouTube.
- ↑ "Vintage memories". The Hindu. 27 February 2009. Retrieved 18 July 2018.
- ↑ "മകളെ കാണാൻ…..!". കാഴ്ച.കോം. Archived from the original on 2017-05-19. Retrieved 2017-10-17.