ഉള്ളടക്കത്തിലേക്ക് പോവുക

പിഞ്ചുഹൃദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിഞ്ചുഹൃദയം
സംവിധാനംഎം. കൃഷ്ണൻ നായർ
കഥതിലക്
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംടി.ഇ. വാസുദേവൻ
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
കവിയൂർ പൊന്നമ്മ
അംബിക
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
ശ്യാമളസ്റ്റുഡിയോ
വിതരണംഅസോസിയേറ്റഡ് പിക്ചേഴ്സ്
റിലീസ് തീയതി
16/04/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതി പ്രൊഡക്ഷനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് പിഞ്ചുഹൃദയം. അസോസിയേറ്റഡ് പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1966 ഏപ്രിൽ 16-നു പ്രദർശനം തുടങ്ങി.[1]

കഥാസംഗ്രഹം

[തിരുത്തുക]

പ്രസ്ഥലത്തെ പ്രമാണിയായ ഒരു നമ്പൂതിരിയുടെ കാര്യസ്ഥനാണ് വിശ്വനാഥൻ. ഭാര്യ സരസ്വതിയും അനുജൻ രാജശേഖരനും ആയി വീടിനു സസുഖാന്തരീക്ഷമാണ്. രാജശേഖരനെ ചേട്ടൻ പഠിപ്പിച്ച് വക്കീലാക്കി, പ്രണയിച്ചിരുന്ന മാലതിയുമായി കല്യാണവും നടത്തി. മാലതി വിശ്വനാഥന്റെ സുഹൃത്തും പണക്കാരനുമായ ഒരാളുടെ മകളാണ്. ആദ്യരാത്രിയിലാണ് അറിയുന്നത് അവൾ ഹൃദ്രോഗി ആണെന്ന്. ഇക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ സ്വാർത്ഥലാഭത്തിനായി വിശ്വനാഥൻ ഈ കല്യാണം നടത്തിച്ചതാണെന്ന ഒരു വിചാരം സുഭദ്ര അമ്മായി രാജശേഖരന്റെ മനസ്സിൽ കടത്തി വിട്ടു. അമ്മായി കൊണ്ടു വന്ന മറ്റൊരു വിവാഹാലോചന നടക്കാത്തതിലെ പകപോക്കുകയായിരുന്നു അവർ. മാലതി ഗർഭം ധരിക്കരുതെന്ന ഡോക്റ്ററുടെ നിർദ്ദേശം അനുസരിച്ചു, സരസ്വതിയുടെ മകൻ ബാബുവിനെ സ്വന്തം മകനെപ്പോലെ കരുതി. ബാബുവില്ലാതെ ഒരു ജീവിതം അവൾക്കില്ലെന്ന മട്ടായി. അമ്മായി മകൻ സുഗുണനുമായി അവിടെത്തന്നെ സ്ഥിരതാമസമായി. ബാബു വികൃതിയും ദുഷ്ടനുമായ സുഗുണനുമായി ചങ്ങാത്തത്തിലായി. ബാബുവിന്റെ തെറ്റുകൾ മാലതി സരസ്വതിയെ അറിയിക്കുകയും വാക്കുതർക്കത്തിനു ശേഷം അവർ തമ്മിൽ പിണങ്ങുകയും ചെയ്തു. ബാബുവിനെ കാണാഞ്ഞ് മാലതിയുടെ രോഗം മൂർച്ഛിച്ചു. മാലതിയെക്കണ്ടാൽ അവൾ മരിച്ചു പോകുമെന്ന് സുഭദ്ര അമ്മായി ബാബുവിനെ ധരിപ്പിച്ചു. മകൻ സുഗുണനെ ആ വീട്ടിൽ വാഴിക്കാനുള്ള കുടിലതന്ത്രമായിരുന്നു അത്. ബാബുവിനെ കാണാൻ മാലതി സ്കൂളിലെത്തി, ബാബു ഓടിക്കളഞ്ഞു. മാലതി അതീവ രോഗിണിയായി. സുഗുണൻ ബാബുവിനോട് ചോദിച്ച് സത്യം മനസ്സിലാക്കി. അമ്മായിയുടെ കള്ളി വെളിച്ചത്താക്കി. പശ്ചാത്താപ വിവശരായ സരസ്വതിയും മറ്റും ബാബുവോടൊപ്പം മാലതിയുടെ അടുക്കൽ എത്തിയെങ്കിലും അപ്പോഴേയ്ക്കും അവൾ ഇഹലോകവാസം വെടിഞ്ഞിരുന്നു.[2]

അഭിനേതക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • ബാനർ -- ജയമാരുതി
  • വിതരണം -- ജയമാരുതി
  • കഥ—തിലക്
  • തിരക്കഥ—എസ് എൽ പുരം സദാനന്ദൻ
  • സംഭാഷണം -- എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം -- എം കൃഷ്ണൻ നായർ
  • നിർമ്മാണം -- ടി ഇ വാസുദേവൻ
  • ഗനരചന—പി ഭാസ്ക്കരൻ
  • സംഗീതം -- ദക്ഷിണാമൂർത്തി [2]

ഗാനങ്ങൾ

[തിരുത്തുക]
ഗാനംസംഗീതംഗാനരചനഗായകർ
അകലെയകലെ അളകാപുരിയിൽദക്ഷിണാമൂർത്തിപി. ഭാസ്കരൻഎൽ.ആർ. ഈശ്വരി
അമ്പാടിക്കുട്ടാദക്ഷിണാമൂർത്തിപി. ഭാസ്കരൻരേണുക
അത്തം പത്തിനുദക്ഷിണാമൂർത്തിപി. ഭാസ്കരൻഎൽ.ആർ. ഈശ്വരി
ഗാനവും ലയവും നീയല്ലെദക്ഷിണാമൂർത്തിപി. ഭാസ്കരൻ-
കറ്റക്കിടാവായ കണ്ണനാമുണ്ണിക്കുദക്ഷിണാമൂർത്തിപി. ഭാസ്കരൻപി. ലീല
മല്ലാക്ഷീമണിമൗലേദക്ഷിണാമൂർത്തിപി. ഭാസ്കരൻപി. ലീല, എ.പി. കോമള
കൺകവരും കാമിനിയാളെദക്ഷിണാമൂർത്തിപി. ഭാസ്കരൻരേണുക, അരുണ [1]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പിഞ്ചുഹൃദയം&oldid=4580813" എന്ന താളിൽനിന്ന് ശേഖരിച്ചത്