ദീപാരാധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപാരാധന. വാരാണസിയിൽ നിന്നുള്ള കാഴ്ച

സാധാരണയായി ഒട്ടുമിക്ക ഹൈന്ദവ ക്ഷേത്രങ്ങളിലെല്ലാം നടത്തി വരാറുള്ള ഒരു പൂജാസമ്പ്രദായമാണ്. ദീപാരാധന (ദീപം+ആരാധന : English: Deeparadhana/ Worship with Lamps ). ഉഷഃപൂജ, മധ്യാഹ്നപൂജ എന്നീ വേളകളിലും ദീപാരാധന നടത്താറുണ്ട്. സാധാരണയായി സായംസന്ധ്യയിലാണ്(സന്ധ്യാദീപാരാധന) നടത്തുന്നത്. അതിനാണ് ഏറെ പ്രാധാന്യം. ദീപാരാധനയിലൂടെ താന്ത്രികമായും മാന്ത്രികമായും വൈദികകർമ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവൽപാദത്തിലേയ്ക്ക് അർപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ദീപാരാധന ഉണ്ടെങ്കില്ലും നേരിയ വ്യത്യാസങ്ങൾ ഉണ്ട്.

ദീപാരാധനത്തട്ടം
നാഗപ്പത്തി വിളക്ക്
മറ്റൊരു നാഗപ്പത്തി വിളക്ക്

പലതരത്തിലുള്ള ദീപാരാധനകൾ[തിരുത്തുക]

ദീപാരാധന തന്നെ പലവിധത്തിലുണ്ട്. ഓരോന്നിനും ഓരോ പ്രാധാന്യവും ഫലങ്ങളും ഉണ്ട്.

  • അലങ്കാര ദീപാരാധന.
  • പന്തീരടി ദീപാരാധന
  • ഉച്ചപൂജാ ദീപാരാധന
  • സന്ധ്യാദീപാരാധന
  • അത്താഴപൂജ ദീപാരാധന

നടപടി ക്രമങ്ങൾ[തിരുത്തുക]

കേരളത്തിലെ സാധാരണ ക്ഷേത്രങ്ങളിൽ കാണാവുന്ന ദീപാരാധനയുടെ നടപടി ക്രമങ്ങൾ.

  1. ദീപാരാധനയ്ക്കു തൊട്ടുമുമ്പ് ശാന്തിക്കാരൻ ശ്രീകോവിലിനുള്ളിൽ കയറി ക്ഷേത്രനട ചാരിയിടും.
  2. ശാന്തിക്കാരൻ ദീപാരാധനക്ക് ഒരുക്കുന്നു. (ദീപാലങ്കാരങ്ങളെല്ലാം)
  3. നട തുറക്കുന്നു.
  4. ഒന്നിനുപിറകെ ഒന്നായി തട്ടുവിളക്ക്, പർവ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകൾ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു.(ലഭ്യത അനുസരിച്ച്)
  5. അവസാനം കൽപ്പൂരദീപം കാട്ടി ശാന്തിക്കാരൻ പൂവുഴിഞ്ഞ് ദേവപാദത്തിൽ സമർപ്പിക്കുന്നതോടെ ദീപാരാധന സമാപിക്കും.


പ്രതിഷ്ഠാമൂർത്തിയെ ഇങ്ങനെ കൊണ്ടുഴിയുമ്പോൾ ശാന്തിക്കാരൻ മറ്റേ കൈകൊണ്ട് മണി മുഴക്കിക്കൊണ്ടേയിരിക്കും. അതേസമയം തന്നെ ശ്രീകോവിലിനു വെളിയിൽ ഭക്തജനങ്ങൾ പുറത്തുള്ള മണികൾ മുഴക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ ശംഖുവിളി, നാഗസ്വര വായന, കുരവയിടൽ എന്നിവയും പതിവുണ്ട്.

"https://ml.wikipedia.org/w/index.php?title=ദീപാരാധന&oldid=2283553" എന്ന താളിൽനിന്ന് ശേഖരിച്ചത്