ചിലമ്പൊലി
ദൃശ്യരൂപം
ചിലമ്പൊലി | |
---|---|
സംവിധാനം | ജി.കെ. രാമു |
നിർമ്മാണം | കല്യാണകൃഷ്ണ അയ്യർ |
കഥ | ചിന്താമണി |
തിരക്കഥ | തിക്കുറിശ്ശി സുകുമാരൻ നായർ |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ തിക്കുറിശ്ശി സുകുമാരൻ നായർ അടൂർ പങ്കജം രാഗിണി സുകുമാരി അംബിക (പഴയകാല നടി) എസ്.പി. പിള്ള അടൂർ ഭാസി കുമാരി ശാന്ത ബേബി വിനോദിനി ബേബി വിലാസിനി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
സ്റ്റുഡിയോ | ന്യൂട്ടോൺ |
റിലീസിങ് തീയതി | 28/09/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വൃന്ദാവൻ പിക്ചേഴ്സിന്റെ പ്രഥമ സംരംഭമായ ചിലമ്പൊലി എന്ന മലയാളചലച്ചിത്രം നിർമിച്ചത് കല്യാണ കൃഷ്ണയ്യരാണ്. തിക്കുറിശ്ശി സുകുമാരൻ നായർ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും ജി.കെ. രാമു നിർവഹിച്ചു. ന്യൂട്ടോൺ സ്റ്റുഡിയോയിൽ വച്ച് ഫിലിമിലാക്കിയ ചിലമ്പൊലിയിൽ അഭയദേവ് രചിച്ച 11 ഗാനങ്ങളും ശ്രീകൃഷ്ണകർണാമൃതത്തിലെ ഒരു ശ്ലോകവുമുൾപ്പെടെ 12 പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. കലാമണ്ഡലം മാധവൻ, ലക്ഷ്മിനാരായണൻ, എ. മാധവൻ എന്നിവർ നൃത്തസംവിധാനവും പി.എൻ മേനോൻ കലസംവിധനവും കണ്ണപ്പൻ ഛായാഗ്രഹണവും എൻ.വി കരുണാകരൻ ശംബദലേഖനവും പി. വെങ്കിട്ടാചലം ചിത്രസംയോജനവും കെ. ഭാസ്കരൻ, സി.വി. ശങ്കർ ധനകോടി എന്നിവർ വേഷവിധാനവും അറുമുഖം വസ്ത്രാലങ്കാരവും നിർവഹിച്ചു. ഈ ചിത്രം 1963 സെപ്റ്റംബർ 23-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ടി.എസ്. മുത്തയ്യ
- തിക്കുറിശ്ശി സുകുമാരൻ നായർ
- അടൂർ പങ്കജം
- രാഗിണി
- സുകുമാരി
- അംബിക (പഴയകാല നടി)
- എസ്.പി. പിള്ള
- അടൂർ ഭാസി
- കുമാരി ശാന്ത
- ബേബി വിനോദിനി
- ബേബി വിലാസിനി
പിന്നണിഗായകർ
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ചിലമ്പൊലി
- ദി ഹിന്ദു മെട്രോ പ്ലസ്സിൽ നിന്ന് Archived 2013-09-14 at the Wayback Machine. ചിലമ്പൊലി