Jump to content

കളിയോടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കളിയോടം
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾപ്രേം നസീർ
മധു
തിക്കുറിശ്ശി
ശാന്തി
പങ്കജവല്ലി
സംഗീതംജി. ദേവരാജൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംകുമാരസ്വാമി റിലീസ്
റിലീസിങ് തീയതി10/04/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലാ പ്രൊഡക്ഷൻസിനുവേണ്ടി പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് കളിയോടം. കുമാരസ്വാമി ആൻഡ് കമ്പനി വിത്രണം ചെയ്ത ഈ ചിത്രം 1965 ഏപ്രിൽ 10-നു പ്രദർശനം തുടങ്ങി.[1][2]

കഥാസാരം[തിരുത്തുക]

ധനാഢ്യയായ ജാനകിയമ്മയുടെ മകൻ ഗോപി, അവരുടെ ഡ്രൈവർ കുമാ‍രപിള്ളയുടെ മകൻ വേണു, വേലക്കാരി ജാനകിയമ്മയുടെ മകൾ രാധ എന്നിവർ ഒരുമിച്ച് പഠിച്ച് വളർന്നവരാണ്. മകൻ വേണുവിനെ ഡോക്ടറാക്കി രാധയെ വിവാഹം കഴിപ്പിക്കാനാണു കുമാരപിള്ളയുടെ മോഹം.പഠിത്തത്തിൽ തോറ്റ ഗോപി രാധയുടെ പിന്നാലെ നടന്നു, അമ്പലത്തിൽ വച്ച് മാലയുമിട്ടു. കാര്യസ്ഥൻ കിട്ടുപിള്ളയും ഭാർഗ്ഗവിയമ്മയും കൂടി ഗോപിയെ തെറ്റിദ്ധരിപ്പിച്ചു, രാധ വേണുവിന്റെ കാമുകിയാണെന്ന്. അമ്മയുടെ നിർബ്ബന്ധത്താൽ ഗോപി പണിക്കരുടെ മകൾ വാസന്തിയെ വിവാഹം ചെയ്തു, അവൾക്ക് രമേശൻ എന്നൊരു കാമുകൻ ഉണ്ടെന്നറിഞ്ഞത് വിവാഹശേഷമാണ്. അവരുടെ വിവാഹജീവിതം താളം തെറ്റി. രാധ ഗോപിയുടെ കുഞ്ഞിനെ പ്രസവിച്ചു ഇതിനിടെ. അനാഥാലയത്തിലാണ് അവൾ മകൻ അപ്പുവിനോടൊപ്പം. വാസന്തി ഗോപിയുടെ കണ്ണിൽ മരുന്നു തെറ്റി ഒഴിച്ചതുമൂലം ഗോപിയുടെ കാഴച നഷ്ടപ്പെട്ടു. ഡോക്ടറായ വേണു കണ്ണു ശസ്ത്രക്രിയക്ക് തയ്യാറായി. വാസന്തി കണ്ണു ദാനം ചെയ്യാൻ വിസമ്മതിച്ചപ്പോൾ രാധ അതിനു തയ്യാറായി. കാഴ്ച്ച കിട്ടിയ ഗോപി മാപ്പുപറഞ്ഞ് രാധയേയും അപ്പുവിനേയും സ്വീകരിച്ചു. വാസന്തി രമേശിനോടൊപ്പം പോയി.[3]

താരനിര[തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ ഗോപി
2 ശാന്തി രാധ
3 മധു വേണു
4 തിക്കുറിശ്ശി സുകുമാരൻ നായർ കുമാരപിള്ള
5 ആറന്മുള പൊന്നമ്മ ജാനകിയമ്മ
6 പങ്കജവല്ലി ഭാർഗ്ഗവിയമ്മ
7 എസ്.പി. പിള്ള കിട്ടുപിള്ള
8 ജോസഫ് ചാക്കോ പണിക്കർ
9 ജയന്തി വാസന്തി
10 ബാബു രമേശൻ
11 പുഷ്പാംഗി
12 ആനന്ദവല്ലി
13 ബേബി വിനോദിനി അപ്പു
14 ശ്രീകണ്ഠൻ നായർ ഭാസ്ക്കരൻ
15 വി രാമചന്ദ്രൻ
16 സുരേഷ്
17 ലൈല മെഹ്ദീൻ
18 രാജലക്ഷ്മി ജയറാം

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • ബാനർ -- നീലാ പ്രൊഡക്ഷൻസ്
 • വിതരണം -- കുമാരസ്വാമി & കോ
 • കഥ—കാനം ഇ ജെ
 • തിരക്കഥ—കാനം ഇ ജെ
 • സംഭാഷണം -- കാനം ഇ ജെ
 • സംവിധാനം -- പി സുബ്രഹ്മണ്യം
 • നിർമ്മാണം -- പി സുബ്രഹ്മണ്യം
 • ഛായാഗ്രഹണം -- ഇ എൻ സി നായർ
 • ചിത്രസംയോജനം -- എൻ ഗോപാലകൃഷ്ണൻ
 • കലാസംവിധാനം -- എം വി കൊച്ചാപ്പു
 • നിശ്ചലഛായാഗ്രഹണം -- സി വേലപ്പൻ
 • ഗനരചന—ഒ എൻ വി കുറുപ്പ്
 • സംഗീതം -- ജി ദേവരാജൻ

പാട്ടരങ്ങ്[തിരുത്തുക]

ഗാനങ്ങൾ :ഒ എൻ വി കുറുപ്പ്
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
ഗാനം ഗാനരചന സംഗീതം പാടിയവർ
1 മാതളമലരേ മാതളമലരേ കമുകറ പുരുഷോത്തമൻ
2 പമ്പയാറൊഴുകുന്ന നാടേ പി ലീല
3 തങ്കത്തേരിലെഴുന്നെള്ളുന്നൊരു കമുകറ,പി സുശീല
4 ഇല്ലൊരു തുള്ളിപ്പനിനീരുമെൻ പി. സുശീല ,
5 മുന്നിൽ പെരുവഴി മാത്രം കെ ജെ യേശുദാസ്
6 കാമുകി ഞാൻ എസ്. ജാനകി
7 കളിയോടം കളിയോടം കെ ജെ യേശുദാസ് ,പി. ലീല,എസ്. ജാനകി

അവലംബം[തിരുത്തുക]

 1. "കളിയോടം". മലയാളസംഗീതം.
 2. "കളിയോടം(1965)". malayalachalachithram. Retrieved 2018-07-04.
 3. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കളിയോടം
"https://ml.wikipedia.org/w/index.php?title=കളിയോടം&oldid=3807288" എന്ന താളിൽനിന്ന് ശേഖരിച്ചത്