കൂട്ടുകാർ (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൂട്ടുകാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂട്ടുകാർ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഭരതൻ
രചനജെ. ശശികുമാർ
തിരക്കഥജെ. ശശികുമാർ
സംഭാഷണംപി.ജെ. ആന്റണി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കൊട്ടാരക്കര
തിക്കുറിശ്ശി
അംബിക
ഷീല
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
സ്റ്റുഡിയോശരവണഭവ ആന്റ് യൂണിറ്റി പിക്ചേഴ്സ്
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി30/06/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശരവണഭവ പിക്ചേഴ്സിനു വേണ്ടി ഭരതൻ നിർമിച്ച മലയാളചലച്ചിത്രമാണ് കുട്ടുകാർ. 1966 ജൂൺ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങിയ ചിത്രം തിരുമേനിപിക്ചേഴ്സ് വിതരണം ചെയ്തു. വി. ശാന്താറാം സംവിധാനം ചെയ്ത പഡോസി എന്ന പ്രസിദ്ധ ഹിന്ദിചലച്ചിത്രത്തിന്റെ മലയാള പതിപ്പാണ് കൂട്ടുകാർ . മറാഠിയിൽ ഷേജാരി എന്ന പേരിലും ഈ സിനിമ ഇറങ്ങിയിരുന്നു. ഹിന്ദു-മുസ്ലീം മൈത്രി ഉദ്ഘോഷിയ്ക്കുകയാണ് കഥയുടെ ധർമ്മം.[1]

കഥാസാരം[തിരുത്തുക]

രാമൻ നായരും മകൻ ഗോപിയും അയൽ പക്കത്തെ മമ്മുട്ടിയും മക്കളായ റഹിമും ഖദീജയുമായി വളരെ രമ്യതയിലാണ്. കുട്ടൻ വൈദ്യരുടെ മകൾ രാധയെ ഗോപി സ്നേഹിയ്ക്കുന്നു. ഖദീജയെ പ്രാപിക്കാനൊരുങ്ങിയ തട്ടിപ്പുകാരൻ ഹാജിയാരെ ഗോപി ശിക്ഷിച്ചതിന്റെ പ്രതികാരം അയാൽ തീർത്തത് ഗോപിയും ഖദീജയും തമ്മിൽ പ്രേമമാണെന്ന കള്ളക്കഥപ്രചരിപ്പിച്ചാണ്. റഹിമും മമ്മുട്ടിയും ഗോപിയുമായി തെറ്റി. കൽക്കത്തയിൽ ഖനിയിൽ ജോലി ചെയ്യുന്ന ഗോപി റഹിംനേയും അങ്ങോട്ട് വരുത്തി, റഹിം അറിയാതെ. റഹിമിന്റെ തെറ്റിദ്ധാരാനകൾ നീങ്ങിക്കിട്ടി. ഖദീജയുടെ കല്യാണത്തിനു റഹിമും ഗോപിയും നാട്ടിലെത്തിയെങ്കിലും ഹാജിയാർ തീ വച്ച മമ്മുട്ടിയുടെ വീട്ടിൽ നിന്നും എല്ലാവരേയും രക്ഷിക്കേണ്ടതായിട്ടാണ് വന്നത്. എന്നാൽ രാമൻ നായരും മമ്മുട്ടിയും പരസ്പരം രക്ഷിയ്ക്കാൻ ശ്രമിച്ചതിനിടയിൽ ഒരുമിച്ച് മരിയ്ക്കുകയാണുണ്ടായത്.[2]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]


പാട്ടരങ്ങ്[3][തിരുത്തുക]

ഗാനങ്ങൾ :വയലാർ രാമവർമ്മ
ഈണം :എം. എസ്‌. ബാബുരാജ്‌

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒരു ജാതി ഒരു മതം ഒരു ദൈവം കെ ജെ യേശുദാസ്
2 കുറുമൊഴി മുല്ലപ്പൂത്താലവുമായ് യേശുദാസ് , എസ്. ജാനകി
3 കണ്ണാടിക്കൂട്ടിലെ കണ്ണുനീർക്കൂട്ടിലെ പി. സുശീല
4 നോ വേക്കൻസി യേശുദാസ് , കോറസ്
5 നിഴലുകളേ യേശുദാസ് മധ്യമാവതി
6 വീട്ടിലിന്നലെ പി. ലീല , രേണുക

അവലംബം[തിരുത്തുക]

  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കൂട്ടുകാർ
  2. മലയാളം മൂവി അൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കൂട്ടുകാർ
  3. "കൂട്ടുകാർ(1966)". malayalasangeetham.info. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഏപ്രിൽ 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]