ഉള്ളടക്കത്തിലേക്ക് പോവുക

ചെമ്മീൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെമ്മീൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരാമു കാര്യാട്ട്
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
Story byതകഴി ശിവശങ്കരപിള്ള
നിർമ്മാണംബാബു ഇസ്മയിൽ സേട്ടു
അഭിനേതാക്കൾ
ഛായാഗ്രഹണംമാർകസ് ബാർട്ട്‌ലി
യു. രാ‍ജഗോപാൽ
ചിത്രസംയോജനംഋഷികേശ് മുഖർജി
കെ.ഡി. ജോർജ്ജ്
സംഗീതംസലിൽ‍ ചൗധരി
നിർമ്മാണ
കമ്പനി
കണ്മണി ഫിലിംസ്
വിതരണംകണ്മണി ഫിലിംസ്
റിലീസ് തീയതി
1965 ഓഗസ്റ്റ് 19
രാജ്യംഇന്ത്യ
ഭാഷമലയാളം

തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.

1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു[1]. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.

താരനിര[2]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ഷീലകറുത്തമ്മ
2മധുപരീക്കുട്ടി
3കൊട്ടാരക്കര ശ്രീധരൻ നായർചെമ്പൻ കുഞ്ഞ്
4സത്യൻപളനി
5അടൂർ ഭവാനിചക്കി
6ലതാ രാജുപഞ്ചമി
7അടൂർ പങ്കജംനല്ലപെണ്ണ്
8എസ്.പി. പിള്ളഅച്ചൻ കുഞ്ഞ്
9രാജകുമാരിചെമ്പൻ കുഞ്ഞിന്റെ രണ്ടാം ഭാര്യ
10ഫിലോമിന
11അബ്ബാസ്പരീക്കുട്ടിയുടെ ബാപ്പ
12എഡ്ഡിതുറയിലരയൻ
13ഗംഗാദത്തൻചെമ്പൻ കുഞ്ഞിന്റെ രണ്ടാം ഭാര്യയുടെ മകൻ
14കടുവാക്കുളം ആന്റണി
15കെടാമംഗലം അലി
16പറവൂർ ഭരതൻ
17നിലമ്പൂർ ആയിഷ
18കോട്ടയം ചെല്ലപ്പൻ
19ഓമനക്കുട്ടൻ
20ഡോ ഇമ്മട്ടി
21കമലാ ദേവികടപ്പുറത്തെ പാട്ടുകാരി
22നബീസകാർത്യായനി
23അശോകൻവിജയൻ
24ജോളിജാക്കി
25പിഷാരടി

ഗാനങ്ങൾ

[തിരുത്തുക]

വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ വലക്കാരെ എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.

No.TitleഗായകർLength
1."പെണ്ണാളേ പെണ്ണാളേ"പി. ലീല, കെ.ജെ. യേശുദാസ്, കോറസ്5:39
2."പുത്തൻ വലക്കാരേ"കെ.ജെ. യേശുദാസ്, പി. ലീല, കെ.പി. ഉദയഭാനു, ശാന്ത പി. നായർ, കോറസ്3:19
3."മാനസമൈനേ വരൂ"മന്ന ഡേ3:12
4."കടലിനക്കരെപ്പോണോരേ"കെ.ജെ. യേശുദാസ്3:48
5."തീം മ്യൂസിക്"ഇൻസ്ട്രമെന്റൽ2:20

അൻപതാം വാർഷികം

[തിരുത്തുക]

2017 ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ചെമ്മീന്റെ അൻപതാം വാർഷികം ആഘോഷിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചിരുന്നു. ചെമ്മീനിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിക്കുന്നതിനായി സിനിമ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ പ്രതിഷേധവുമായി ധീവരസഭ രംഗത്തു വന്നു. ചെമ്മീൻ മൽസ്യതൊഴിലാളികളെ ആക്ഷേപിക്കുന്ന കൃതിയാണെന്നും അത് സിനിമയാക്കിയപ്പോൾ ദൃശ്യങ്ങളിലൂടെ അവഹേളനം പൂർത്തിയായെന്നും ഇവർ ആരോപിച്ചു. [3]


അവലംബം

[തിരുത്തുക]
  1. "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ചെമ്മീൻ (1966)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  3. "ചെമ്മീൻ സിനിമയുടെ അൻപതാം വാർഷികാഘോഷത്തിനെതിരെ ധീവരസഭ".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെമ്മീൻ_(ചലച്ചിത്രം)&oldid=4579361" എന്ന താളിൽനിന്ന് ശേഖരിച്ചത്