സ്വയംവരം (ചലച്ചിത്രം)
സ്വയംവരം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | ചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ് ഫിലിം ഫൈനാൻസ് കോർപ്പറേഷൻ |
രചന | അടൂർ ഗോപാലകൃഷ്ണൻ കെ. പി. കുമാരൻ |
അഭിനേതാക്കൾ | മധു ശാരദ അടൂർ ഭവാനി കെ.പി.എ.സി. ലളിത തിക്കുറിശ്ശി സുകുമാരൻ നായർ കൊടിയേറ്റം ഗോപി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | രമേശൻ എം.എസ്. മണി |
റിലീസിങ് തീയതി | 1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 123 മിനിറ്റ് |
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യത്തെ മുഴുനീളകഥാചിത്രമാണ് സ്വയംവരം. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് സ്വയംവരം. മലയാളത്തിൽ നവതരംഗസിനിമയുടെ തുടക്കം കുറിച്ച ചലച്ചിത്രമായി സ്വയംവരം കണക്കാക്കപ്പെടുന്നു. മങ്കട രവിവർമ്മയാണ് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.[1] [2] [3]
കഥാസംഗ്രഹം[തിരുത്തുക]
വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം (മധു), സീത (ശാരദ) എന്നിവരുടെ കഥയാണ് ഈ ചലച്ചിത്രം. ഒരു എഴുത്തുകാരനെങ്കിലും വിശ്വത്തിന് തന്റെ കഥകൾ പ്രസിദ്ധീകരിക്കാനാകുന്നില്ല. ജീവിതവൃത്തിക്കായി ചെറിയ ജോലികൾ ലഭിക്കുന്നെങ്കിലും വളരെ ദാരിദ്ര്യപൂർണ്ണമായിരുന്നു ജീവിതം. അവസാനം വിശ്വത്തിന്റെ മരണത്തോടെ ചലച്ചിത്രം പൂർത്തിയാകുന്നു.
താരനിര[4][തിരുത്തുക]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | വിശ്വം |
2 | ശാരദ | സീത |
3 | തിക്കുറിശ്ശി സുകുമാരൻ നായർ | ട്യൂട്ടോറിയൽ കോളേജ് ഉടമ |
4 | അടൂർ ഭവാനി | |
5 | കെ.പി.എ.സി. ലളിത | കല്യാണി |
6 | കൊടിയേറ്റം ഗോപി | |
7 | വൈക്കം ചന്ദ്രശേഖരൻ നായർ | |
8 | എം.വി. ദേവൻ | |
9 | പി കെ വേണുക്കുട്ടൻ നായർ | |
10 | കരമന ജനാർദ്ദനൻ നായർ | |
11 | ജി ശങ്കരപ്പിള്ള | |
12 | ആർട്ടിസ്റ്റ് വല്യത്താൻ | |
13 | അഡ്വക്കറ്റ് സദാശിവൻ | |
14 | കല്ലട വാസുദേവൻ | |
15 | വക്കം വിജയൻ | |
16 | പ്രൊഫസർ ചന്ദ്രശേഖരൻ നായർ | |
17 | ഫാദർ അയ്യനേത്ത് | |
18 | രാജശേഖരൻ (നടൻ) | |
19 | ബി കെ നായർ | |
20 | പി സി സോമൻ | |
21 | പൂജപ്പുര സോമശേഖരൻ നായർ | കുമാർ |
22 | രാംചന്ദ് | |
23 | ഭാസ്കരൻ | |
24 | മാധവൻ വൈദ്യൻ | |
25 | കുറുപ്പ് (നടൻ) | |
26 | ശോഭ | |
27 | പ്രസന്നൻ | |
28 | ദിവാകരൻ നായർ | |
29 | തമ്പി | |
30 | പി എം നാഥ് | |
31 | [[]] |
സംഗീതം[തിരുത്തുക]
എം. ബി. ശ്രീനിവാസനാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.
പുരസ്കാരങ്ങൾ[തിരുത്തുക]
1973 മോസ്ക്കോ അന്തർദേശീയ ചലച്ചിത്ര മേള (റഷ്യ) [5]
- Nominated – Golden Prize – അടൂർ ഗോപാലകൃഷ്ണൻ
1972 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)
- Golden Lotus Award - ഏറ്റവും മികച്ച ഇന്ത്യൻ ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
- Golden Lotus Award - ഏറ്റവും മികച്ച സംവിധാനം - അടൂർ ഗോപാലകൃഷ്ണൻ
- Silver Lotus Award - ഏറ്റവും മികച്ച നടി - ശാരദ
1972 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [6]
- ഏറ്റവും മികച്ച ഛായാഗ്രഹണം - മങ്കട രവിവർമ്മ
- ഏറ്റവും മികച്ച കലാ സംവിധാനം - എസ്. എസ്. നായർ, ദേവദത്തൻ
References[തിരുത്തുക]
- ↑ "സ്വയംവരം (1972)". മലയാളചലച്ചിത്രം.കോം. ശേഖരിച്ചത് 2023-08-30.
- ↑ "സ്വയംവരം (1972)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-08-30.
- ↑ "സ്വയംവരം (1972)". സ്പൈസി ഒണിയൻ. ശേഖരിച്ചത് 2023-08-30.
- ↑ "സ്വയംവരം (1972)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 30 ഓഗസ്റ്റ് 2023.
- ↑ "8th Moscow International Film Festival". Moscow International Film Festival. 1973. മൂലതാളിൽ നിന്നും 2011-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 June 21.
{{cite web}}
: Check date values in:|accessdate=
(help) - ↑ "State Film Awards 1969 – 2008". Information and Public Relation Department of Kerala. മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 July 8.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- സ്വയംവരം (1972) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സ്വയംവരം (1972) വിഡിയോ യൂട്യൂബിൽ
- സ്വയംവരം – മലയാളസംഗീതം.ഇൻഫോ
- സ്വയംവരം എം3ഡിബിയിൽ
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ
- അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മങ്കട രവിവർമ്മ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ