മധു
മധു | |
---|---|
ജനനം | മാധവൻ നായർ 23 സെപ്റ്റംബർ 1933[1] ഗൗരീശപട്ടം, തിരുവനന്തപുരം,[2] തിരുവിതാംകൂർ മഹാരാജ്യം, ബ്രിട്ടീഷ് ഇന്ത്യ (present day തിരുവനന്തപുരം, കേരള, ഇന്ത്യ) |
കലാലയം | |
തൊഴിൽ |
|
സജീവ കാലം | 1963 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | ജയലക്ഷ്മി (died 2014) |
കുട്ടികൾ | 1 (ഡോ. ഉമ) |
പുരസ്കാരങ്ങൾ | ജെ സി ഡാനിയേൽ അവാർഡ് (2004) പത്മശ്രീ (2013) [3] |
വെബ്സൈറ്റ് | www |
മലയാളചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു (ജനനം: സെപ്റ്റംബർ 23, 1933 [4]). സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ (ഉമ സിനിമ സ്റ്റുഡിയോ) ഉടമസ്ഥൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തി നേടി. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. 1960 കളിലും 1970 കളിലും 1980 കളിലും ഒരു പ്രമുഖ നായക നടനായിരുന്ന അദ്ദേഹം 400 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ഒരു കാലത്ത് ഉമ ഫിലിം സ്റ്റുഡിയോയുടെ ഉടമയുമായിരുന്നു. മലയാള സിനിമകൾക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് 2004-ൽ കേരള സർക്കാർ ജെ.സി.ഡാനിയേൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.കലാരംഗത്തെ സംഭാവനകൾക്ക് 2013ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. നിലവിൽ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ) സംസ്ഥാന പ്രസിഡന്റായും സാംസ്ക്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുന്നു.
അദ്ദേഹം നിർമ്മിച്ച കുട്ടികളുടെ സിനിമയായ മിനി, 1995-ലെ 43-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ കുടുംബക്ഷേമം പ്രമേയമായ മികച്ച ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് കരസ്ഥമാക്കി. സ്വയംവരത്തിലെ (1972) അഭിനയത്തിന് മലയാളത്തിലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന്റെ ആദ്യ ജേതാവായ അദ്ദേഹത്തിന് ഇത് കൂടാതെ മൂന്ന് ഫിലിംഫെയർ അവാർഡുകളും അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്. മധു അഭിനയിച്ച ചെമ്മീൻ എന്ന സിനിമ 1965-ൽ അഖിലേന്ത്യാതലത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് ഈ ടൈറ്റിൽ നേടുന്ന ആദ്യ മലയാള ചിത്രമായി മാറി.
സ്വകാര്യ ജീവിതം
[തിരുത്തുക]പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തെ ഗൗരീശപട്ടം എന്ന സ്ഥലത്ത് 1933 സെപ്റ്റംബർ 23 നാണ് മാധവൻ നായർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ആർ. പരമേശ്വരൻ പിള്ള (പത്മനാഭപുരം, തക്കലെ സ്വദേശി) തിരുവനന്തപുരത്തെ മുൻ മേയറും മാതാവ് തങ്കമ്മ ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് നാല് സഹോദരിമാരുണ്ട്. കുന്നുകുഴി എൽ.പി സ്‌കൂളിൽ നാലാം ക്ലാസ് വരെയും, അഞ്ചാം ക്ലാസ് (പ്രിപ്പറേറ്ററി) എസ്.എം.വി സ്‌കൂളിലും, ഫസ്റ്റ് ഫോറം മുതൽ മൂന്നാം ഫോറം വരെ പേട്ട മിഡിൽ സ്‌കൂളിലും, നാലാം ഫോറം മുതൽ ആറാം ഫോറം വരെ (എസ്‌എസ്‌എൽസി) സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലും പഠിച്ചു. മഹാത്മാഗാന്ധി കോളേജിൽ നിന്ന് പ്രീ യൂണിവേഴ്സിറ്റി ബിരുദവും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഹിന്ദിയിൽ ബിരുദവും നേടി. പിന്നീട് ബനാറസ് ഹിന്ദു സർവകലാശാലയിൽ (BHU) ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നേടി. ജയലക്ഷ്മിയെ (മരണം, 2014-ൽ) വിവാഹം കഴിച്ച അവർക്ക് ഒരു ഉമ എന്ന പേരിൽ ഒരു മകളുണ്ട്.
പശ്ചാത്തലം
[തിരുത്തുക]വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചു. [5]
അപ്പോഴും മാധവൻ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം രണ്ടും കൽപ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. 1959 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.[6] എൻ.എസ്.ഡിയിൽ പഠിക്കുന്ന കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂർത്തിയാക്കിയ ശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു.
സിനിമയിൽ
[തിരുത്തുക]മലയാള ചലച്ചിത്രരംഗത്തേക്ക് മധു കടന്ന് വന്നത് 1962 -ൽ ആയിരുന്നു.[7] ആദ്യ മലയാളചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച് എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നിർമ്മാതാക്കൾ സത്യനു വേണ്ടി മാറ്റി വെച്ച വേഷമായിരുന്നു ഇത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. 1969ൽ ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ തൻ്റെ അഭിനയമികവ് കാഴ്ചവെച്ചു. പിന്നീട് ബോവുഡിലെ എക്കാലത്തെയും പ്രശസ്ത നടനായി മാറിയ അമിതാഭ് ബച്ചന്റെ ആദ്യത്തെ ചിത്രം കൂടിയാണ് എന്ന പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട്.
പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
ചെമ്മീൻ എന്ന വഴിത്തിരിവ്
[തിരുത്തുക]മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസ്സുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച മാനസമൈനേ വരൂ.... എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ഒരുകാലത്ത് ജനം വിശ്വസിച്ചു.
പതിറ്റാണ്ടുകൾക്കു ശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷണങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത്. മിമിക്രി താരങ്ങൾ ഈ നടനെ അനുകരിക്കാൻ ഉപയോഗിക്കുന്നതും ഇതേ ചിത്രത്തിലെ സംഭാഷണങ്ങളാണ്.
പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ അദ്ദേഹം തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ, യുദ്ധകാണ്ഡം, നീതിപീഠം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
കാലം മാറുന്നതിനൊപ്പം ചെയ്യുന്ന വേഷങ്ങളും മാറാൻ അദ്ദേഹത്തിനു മടിയില്ലായിരുന്നു. മുഖ്യധാരാ-സിനിമയിലും സമാന്തര-സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനടനെ മനസ്സിൽ കുടിയിരുത്തിയ ആരാധകർ, കുടുംബനാഥനായും മുത്തച്ഛനായും അദ്ദേഹം തിരശ്ശീലയിൽ എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
അഭിനയത്തിനപ്പുറം
[തിരുത്തുക]കേമറയ്ക്കു മുന്നിൽ മാത്രം ഒതുങ്ങി നിൽക്കുതായിരുന്നില്ല മധുവിന്റെ ജീവിതം. താരജാഡ തൊട്ടു തീണ്ടാത്ത സ്നേഹബന്ധങ്ങൾക്ക് ഉടമയായിരുന്നു അദ്ദേഹം. സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി.
മലയാള സിനിമയെ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നടുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത് വള്ളക്കടവിൽ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. മറ്റു പല സിനിമാ നിർമ്മാതാക്കൾക്കും ഈ സ്റ്റുഡിയോ ഒരനുഗ്രഹമായി.
1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. സിന്ദൂരച്ചെപ്പ്, സതി, നീലക്കണ്ണുകൾ, മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, കാമ ക്രോധം മോഹം, തീക്കനൽ, ധീര സമീരേ യമുനാ തീരേ, ആരാധന, ഒരു യുഗസന്ധ്യ, ഉദയം പടിഞ്ഞാറ് എന്നിവയും അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.[8] സതി, ആക്കൽദാമ, തീക്കനൽ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചവ. അദ്ദേഹം തന്നെ സംവിധാനം ചെയ്ത പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ ..... എന്ന പ്രശസ്തമായ ഗാനം സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിലേതാണ്.
കുടുംബം
[തിരുത്തുക]പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഇവർക്ക് ഉമ എന്ന പേരിൽ ഒരു മകളുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1980 സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം
- 1995 മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള(നിർമാതാവ്) അവാർഡ് (മിനി എന്ന ചിത്രത്തിന്)
- 2004 സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയൽ അവാർഡ്
- 2013 പത്മശ്രീ പുരസ്കാരം[9]
മധു -ചലച്ചിത്രസംഭാവനകൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | വേഷം | നിർമ്മാണം | സംവിധാനം |
---|---|---|---|---|
2022 | റൺ കല്യാണി | അച്ഛൻ | ഗീത ജെ ജയൻ | |
2022 | പി.കെ റോസി | ഡി ഗോപകുമാർ | ശശി നാടുക്കാട് | |
2021 | നീരവം | നസീർ വെളിയിൽ ,സന്തോഷ് തലമുകിൽ | അജയ് ശിവറാം | |
2021 | വൺ | പ്രൊ.വാസുദേവപ്പണിക്കർ | ആർ ശ്രീലക്ഷ്മി | സന്തോഷ് വിശ്വനാഥൻ |
2019 | മാജിക് മൊമൻറ്സ് | |||
2019 | ചിൽഡ്രൻസ് പാർക്ക് | രൂപേഷ് ഓമന | ഷാഫി | |
2019 | വിശുദ്ധ പുസ്തകം | രാജേഷ് കളീക്കൽ | ഷാബു ഉസ്മാൻ | |
2019 | ഒരു യമണ്ടൻ പ്രേമകഥ | മുത്തശ്ശൻ | ||
2019 | വള്ളിക്കെട്ട് | സന്തോഷ് നായർ | ജിബിൻ എടവനക്കാട് | |
2018 | വേലക്കാരി ആയി ഇരുന്താലും നീ എൻ മോഹവല്ലി | ഗോവിന്ദ് വരാഹ | ||
2018 | സ്ഥാനം | അലക്സാണ്ടർ | ഔവർ രാജൻ നായർ | പ്രൊഫ ശിവപ്രസാദ് |
2018 | കണ്ണാടി | ജി ചന്ദ്രചൂഡൻ | ||
2018 | മൈ സ്കൂൾ | പി ജഗദീഷ് കുമാർ | പപ്പൻ പയറ്റുവിള | |
2018 | ഡസ്റ്റ് ബിൻ | മോഹൻദാസ്,രേഖ ശ്രീകുമാർ | മധു തത്തമ്പള്ളി | |
2017 | നെക്സ്റ്റ് ടോക്കൺ നമ്പർ | |||
2017 | വളപ്പൊട്ടുകൾ | വലിയ ഉസ്താദ് | കെ എം പ്രകാശ്,ആർ സി ഡോൺ,അപ്പു ആലിമുക്ക് | മധു തത്തമ്പള്ളി |
2017 | ബഷീറിന്റെ പ്രേമലേഖനം | അനീഷ് അൻ വർ | ||
2017 | ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ് | ബന്നി ആശംസ | ||
2017 | വേദം | സാംസൺ വിശ്വനാഥ് | പ്രസാദ് യാദവ് | |
2017 | സ്വയം | ശങ്കരൻ വൈദ്യർ | വിനോദ് ബാലകൃഷ്ണൻ | ആർ ശരത് |
2016 | സെലിബ്രേഷൻസ് | ഷേർളി കുര്യൻ | മഞ്ജിത് ദിവാകർ | |
2015 | ഞാൻ സംവിധാനം ചെയ്യും | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ | |
2015 | ആശംസകളോടെ അന്ന | ആഭ്യന്തരമന്ത്രി പുന്നക്കാടൻ | ഫ്രാൻസിസ് ജെ ഫോൻസെക | സംഗീത് ലൂയിസ് |
2015 | കുക്കിലിയാർ | പ്രൊ.ഭാസ്ക്രരൻ | പ്രേംജി | നേമം പുഷ്പരാജ് |
2015 | സിനിമ @പി.ഡബ്ലിയു ഡി ഗസ്റ്റ് ഹൗസ് | അശോക് കുമാർ | വി വി സന്തോഷ് | |
2015 | കിഡ്നി ബിരിയാണി | റിയാസ് പാടിവട്ടം,ഇ എ ബഷീർ,അജിത് ബിനോയ് | മധു തത്തമ്പള്ളി | |
2015 | സാമ്രാജ്യം II: സൺ ഓഫ് അലക്സാണ്ടർ | ബാലകൃഷ്ണൻ | അജ്മൽ ഹസ്സൻ,ബൈജു ആദിത്യൻ | പേരരശ് |
2015 | അമ്മയ്ക്കൊരു താരാട്ട് | കവി ജോസഫ് പുഷ്പവനം | റോയ് ജോൺ മാത്യു | ശ്രീകുമാരൻ തമ്പി |
2015 | തിലോത്തമ | ഗോകുലം ഗോപാലൻ | പ്രീതി പണിക്കർ | |
2015 | ഉത്തര ചെമ്മീൻ | ഹരിദാസ് ഹൈദ്രബാദ്,അൻവിത ഹരി | ബെന്നി ആശംസ | |
2014 | ഡോൾഫിൻസ് | അച്ചൻ കുട്ടിച്ചൻ | അരുൺകുമാർ,സുദീപ് കാരാട്ട് | ദീപൻ |
2014 | ജോൺപോൾ വാതിൽ തുറക്കുന്നു | കോര | അർജ്ജുൻ മോഹൻ | ചന്ദ്രഹാസൻ |
2014 | സ്നേഹമുള്ളോരാൾ കൂടെയുള്ളപ്പോൾ | മുത്തശ്ശൻ | അനിൽ കൊച്ചിടക്കാട്ട് | റിജു നായർ |
2014 | എട്ടേക്കാൽ സെക്കന്റ് | മേനോൻ | സന്തോഷ് ബാബുസേനൻ | കനകരാഘവൻ |
2014 | രക്തരക്ഷസ്സ് 3ഡി | ത്രീ ഡി റീംസ് ഇന്റർനാഷണൽ | ആർ ഫാക്ടർ | |
2014 | ലിറ്റിൽ സൂപ്പർമാൻ | അച്ഛൻ | വിനയൻ ,വി എൻ ബാബു | വിനയൻ |
2014 | പറയാൻ ബാക്കിവെച്ചത് | അബ്ബാസ് മലയിൽ | കരീം | |
2014 | നെലുമ്പൂ | |||
2014 | ഇനിയും എത്രദൂരം | |||
2014 | ദൈവത്തിന്റെ കയ്യൊപ്പ് | പ്രഭാകരൻ നറുകര | ബെന്നി ആശംസ | |
2014 | മൈലാഞ്ചിമൊഞ്ചുള്ള വീട് | സോയാ സാഹിബ് | ഹനീഫ് മുഹമ്മദ് | ബെന്നി തോമസ് |
2013 | 72 മോഡൽ | കുട്ടൻപിള്ള | ജെ ശരത്ചന്ദ്രൻ നായർ | രാജസേനൻ |
2013 | മഹാത്മ അയ്യങ്കാളി | ഊട്ടത്ത് പരമേശ്വരൻ പിള്ള | പരമൻ,ഷബീർ | സൂര്യദേവ |
2013 | മാണിക്കത്തമ്പുരാട്ടിയും ക്രിസ്തുമസ് കാരോളും | പത്രോസ് | സച്ചിൻ ശ്രീധർ | ടി എം റാഫി,ജി ഗോപാലകൃഷ്ണൻ |
2013 | ഗീതാഞ്ജലി | ബേബിച്ചൻ | ജി പി വിജയകുമാർ | പ്രിയദർശൻ |
2013 | പ്രതീക്ഷയോടെ | ശോഭന ജോർജ്ജ് | സ്നോബ | |
2013 | അനാവൃതയായ കാപാലിക | മധുസൂദനൻ മാവേലിക്കര | പ്രീതി പണിക്കർ | |
2013 | വൈറ്റ് പേപ്പർ | മനോരോഗജ്ഞൻ | ജോൺസൺ ജോസഫ് | രാധാകൃഷ്ണൻ മംഗലത്ത് |
2012 | മഴവില്ലിനറ്റം വരെ | എ മുകുന്ദൻ | കൈതപ്രം | |
2012 | സ്പിരിറ്റ് | ക്യാപ്റ്റൻ നമ്പ്യാർ | ആന്റണി പെരുമ്പാവൂർ | രഞ്ജിത്ത് |
2012 | പ്രഭുവിന്റെ മക്കൾ | സന്തോഷ് ബാലൻ,സിന്ധു | സജീവൻ അന്തിക്കാട് | |
2011 | ആഗസ്റ്റ് 15 | ഡോ.ജോൺ | എം. മണി | ഷാജി കൈലാസ് |
2011 | ഉമ്മ | കെ കെ സുരേഷ് ചന്ദ്രൻ | വിജയകൃഷ്ണൻ | |
2011 | നായിക | തോമസ് ബെഞ്ചമിൻ | ജയരാജ് | |
2011 | ലക്കി ജോക്കേഴ്സ് | വലിയതമ്പുരാൻ | ഡി രമേഷ് ബാബു | സുനിൽ |
2010 | ചിത്രക്കുഴൽ | ചാരുവിന്റെ മുത്തശ്ശൻ | ധിരുഭായ് ചൌഹാൻ | മജീദ് ഗുലിസ്ഥാൻ |
2010 | സഹസ്രം | മന്ത്രി ശ്രീകണ്ഠൻ | സുരേന്ദ്രൻ പിള്ള | ഡോ എസ് ജനാർദ്ദനൻ |
2010 | കാര്യസ്ഥൻ | കിഴക്കേടത്ത് കൃഷ്ണവാരിയർ | നീത ആന്റോ | തോംസൺ |
2010 | പത്താം അദ്ധ്യായം | ആനന്ദവർമ്മ | എ കെ ഷെയ്ക് നാസർ | പി കെ രാധാകൃഷ്ണൻ |
2009 | പെരുമാൾ | മത്തായി | തിരുനക്കര ഫിലിംസ് | പ്രസാദ് വാളച്ചേരി |
2009 | പാസഞ്ചർ | ടി.വി ചാനൽ ചെയർമാൻ | എസ് സി പിള്ള | രഞ്ജിത്ത് ശങ്കർ |
2008 | റോബോ | മാധവൻ | ഡോ.ആർ പ്രസന്നകുമാർ | |
2008 | ബ്രഹ്‌മാസ്‌ത്രം | മുഖ്യമന്ത്രി | വി സോമനാഥൻ,അമ്പിളി നെടുംകുന്നം | വി സോമനാഥൻ |
2008 | മാടമ്പി | ജഡ്ജി | ബി സി ജോഷി | ബി. ഉണ്ണികൃഷ്ണൻ |
2008 | ആയുധം | തങ്ങൾ | ചാനൽ എന്റർപ്രൈസസ് | എം എ നിഷാദ് |
2008 | കനൽക്കണ്ണാടി | സിദ്ധാർത്ഥമേനോൻ | മധു കല്ലയം | എ കെ ജയൻ പൊതുവാൾ |
2008 | റ്റ്വന്റി:20 | വിശ്വനാഥമേനോൻ | അനൂപ് | ജോഷി |
2007 | പന്തയക്കോഴി | അബ്ദു റാവുത്തർ | ലാൽ | എം എ വേണു |
2007 | ഹലോ | ബഡാ ഭായ് | ജോയ് തോമസ് ശക്തികുളങ്ങര | റാഫി,മെക്കാർട്ടിൻ |
2007 | ബാല്യം | എസ് തങ്കപ്പൻ | ജോസ് നെട്ടയം | |
2006 | രാവണൻ | മുഖ്യമന്ത്രി | എം മണി | ജോജോ വർഗ്ഗീസ് |
2006 | രാഷ്ട്രം | മാളിയേക്കൽ ഔസേപ്പച്ചൻ | സി കരുണാകരൻ | അനിൽ സി മേനോൻ |
2005 | തസ്കരവീരൻ | അറക്കളം പൈലി | വിന്ധ്യൻ,ദിനൻ | പ്രമോദ് പപ്പൻ |
2005 | നരൻ | വലിയ നമ്പ്യാർ | ആന്റണി പെരുമ്പാവൂർ | ജോഷി |
2005 | ബെൻ ജോൺസൺ | ഗോവിന്ദമേനോൻ | മിലൻ ജലീൽ | അനിൽ സി മേനോൻ |
2004 | ചതിക്കാത്ത ചന്തു | വസുമതിയുടെ മുത്തശ്ശൻ | ലാൽ | റാഫി,മെക്കാർട്ടിൻ |
2001 | ഷാർജാ ടു ഷാർജാ | ജസ്റ്റിസ് വിശ്വനാഥകർത്ത | മോഹൻ കാർത്തിക | വേണു ഗോപൻ |
1999 | ഏഴുപുന്നതരകൻ | എഴുപുന്ന ഔത തരകൻ | പി ജോർജ്ജ് ജോസഫ് | പി.ജി. വിശ്വംഭരൻ |
1999 | ഒന്നാംവട്ടം കണ്ടപ്പോൾ | പ്രഭാകരവർമ്മ | കെ എൽ ജോൺ | കെ.കെ. ഹരിദാസ് |
1999 | ഗർഷോം | മാധവൻ കുട്ടി മാഷ് | ജയപാലമേനോൻ | പി.ടി. കുഞ്ഞുമുഹമ്മദ് |
1999 | പ്രണയനിലാവ് | തങ്ങൾ | മിലൻ ജലീൽ | വിനയൻ |
1999 | സ്റ്റാലിൻ ശിവദാസ് | സഖാവ് കൃഷ്ണൻ നായർ | ദിനേഷ് പണിക്കർ | ടി.എസ്. സുരേഷ്ബാബു |
1998 | ഹർത്താൽ | ഇമാം തങ്ങളുപ്പാപ്പ | വെങ്കിടേശ്വര ഫിലിംസ് | കൃഷ്ണദാസ് |
1998 | ആഘോഷം | ഗീ വർഗീസ് പുന്നൂക്കാരൻ | ഗോൾഡൻ മൂവീ മേക്കേഴ്സ് | ടി എസ് സജി |
1998 | സമാന്തരങ്ങൾ | മന്ത്രി | ബാലചന്ദ്രമേനോൻ | ബാലചന്ദ്രമേനോൻ |
1997 | വർണ്ണപ്പകിട്ട് | പകലോമറ്റം ഇട്ടി | ജോകുട്ടൻ | ഐ വി ശശി |
1997 | ദി ഗുഡ് ബോയ്സ് | പ്രതാപവർമ | മാക് അലി | കെ പി സുനിൽ |
1997 | മോക്ഷം | കെ പി വേണു | ബേപ്പൂർ മണി | |
1996 | ടൈം ബോംബ് | ലിയോൺ കംബയിൻസ് | വിശ്വം | |
1995 | സമുദായം | ഇബ്രാഹിം മൂപ്പൻ | പ്രേമകുമാർ മാരാത്ത് | അമ്പിളി |
1995 | പ്രായിക്കര പാപ്പാൻ | ശങ്കുണ്ണി (വലിയപാപ്പാൻ) | എസ് കെ ഭദ്ര | ടി.എസ്. സുരേഷ്ബാബു |
1995 | സിംഹവാലൻ മേനോൻ | മേനോൻ | കിളിമാനൂർ ചന്ദ്രൻ | വിജി തമ്പി |
1995 | മുൻപേ പറക്കുന്ന പക്ഷി | തേവലക്കര ചെല്ലപ്പൻ | ||
1994 | മലപ്പുറം ഹാജി മഹാനായ ജോജി | ഹാജിയാർ | ബാബു തോമസ് ,മജീദ് | തുളസിദാസ് |
1994 | വരണമാല്യം | വർമ്മ | പിസി അബ്രഹാം | വിജയ് പി നായർ |
1994 | ഗോത്രം | കേശവൻ മാസ്റ്റർ | സെവെൻ ബ്യൂട്ടി ഫിലിംസ് | സുരേഷ് രാജ് |
1994 | മാന്ത്രികന്റെ പ്രാവുകൾ | വാസുദേവൻ | കെ സദഗോപൻ | വിജയകൃഷ്ണൻ |
1993 | തലമുറ | മുണ്ടക്കൽ മാർക്കോസ് | ചങ്ങനാശ്ശേരി ബഷീർ | കെ. മധു |
1993 | ഒറ്റയടിപ്പാതകൾ | ഭാസ്കരമേനോൻ | വിൻസന്റ് ചിറ്റിലപ്പള്ളി | സി. രാധാകൃഷ്ണൻ |
1993 | യാദവം | വിശ്വനാഥമേനോൻ | പി നന്ദകുമാർ,ഗീതാഞ്ജലി നന്ദകുമാർ | ജോമോൻ |
1993 | ആയിരപ്പറ | പാപ്പി | മാക് അലി ,അശോകൻ | വേണു നാഗവള്ളി |
1993 | ഏകലവ്യൻ | ശ്രീധരൻ | പി.വി. ഗംഗാധരൻ | ഷാജി കൈലാസ് |
1993 | അഭയം | എൻ എഫ് ഡി സി | ശിവൻ | |
1992 | കുടുംബസമേതം | രാഘവക്കുറുപ്പ് | ചങ്ങനാശ്ശേരി ബഷീർ | ജയരാജ് |
1992 | ശബരിമലയിൽ തങ്കസൂര്യോദയം | ശങ്കരപ്പിള്ള | കുപ്പുസ്വാമി | കെ.ശങ്കർ |
1992 | ചമ്പക്കുളം തച്ചൻ | മൂത്താശാരി | വി പി മാധവൻ നായർ | കമൽ |
1992 | കുഞ്ഞിക്കുരുവി | വസന്താ ഫിലിംസ് | വിനയൻ | |
1990 | സാമ്രാജ്യം | ഐ.ജി ബാലകൃഷ്ണൻ | അരീഫ ഹസ്സൻ | ജോമോൻ |
1990 | ലാൽ സലാം | മേടയിൽ ഇട്ടിച്ചൻ | കെ ആർ ഗംഗാധരൻ | വേണു നാഗവള്ളി |
1990 | വീണ മീട്ടിയ വിലങ്ങുകൾ | വേലപ്പൻ | മുഹമ്മദ് മണ്ണിൽ | കൊച്ചിൻ ഹനീഫ |
1990 | അമ്മയുടെ സ്വന്തം കുഞ്ഞുമേരി | ഫാ.ഫ്രാൻസിസ് | ||
1990 | നമ്മുടെ നാട് | കേശവമേനോൻ | പി വി ആർ കുട്ടി മേനോൻ | കെ സുകു |
1989 | നാടുവാഴികൾ | അനന്തൻ | ജി പി വിജയകുമാർ | ജോഷി |
1989 | ദേവദാസ് | ഉണ്ണിത്താൻ | പൊന്നമ്പലം സേതുനാഥ്,എം സാമുവൽ | ക്രോസ്‌ബെൽറ്റ് മണി |
1989 | മുദ്ര | ഐ.സി ജോസഫ് ചാക്കോ | ||
1989 | ജാതകം | പ്രൊഫ.രാമചന്ദ്രൻ | മീരാ ഫിലിം ഇന്റർനാഷണൽ | സുരേഷ് ഉണ്ണിത്താൻ |
1989 | ചാണക്യൻ | ഐ.ജി ഗോപാലകൃഷ്ണപ്പണിക്കർ | നവോദയ അപ്പച്ചൻ | ടി.കെ. രാജീവ് കുമാർ |
1989 | ഒരു സായാഹ്നത്തിന്റെ സ്വപ്നം | ബ്രിഗേഡിയർ ആർ.കെ മേനോൻ | അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി | ഭരതൻ |
1989 | ന്യൂസ് | സുരേന്ദ്രമേനോൻ | ജി സുരേഷ് കുമാർ | ഷാജി കൈലാസ് |
1988 | സൈമൺ പീറ്റർ നിനക്കുവേണ്ടി | കേശവദാസ് | അഗസ്റ്റിൻ പ്രകാശ്,കെ.ടി. കുഞ്ഞുമോൻ | പി.ജി. വിശ്വംഭരൻ |
1988 | 1921 | ആലി മുസല്യാർ | മുഹമ്മദ് മണ്ണിൽ | ഐ.വി. ശശി |
1988 | അപരൻ | കേശവപ്പിള്ള | ഹരി പോത്തൻ | പി. പത്മരാജൻ |
1988 | വിറ്റ്നസ് | അഡ്വ.മാധവൻ തമ്പി | പ്രിയങ്ക ഫിലിംസ് | വിജി തമ്പി |
1988 | ഊഴം | ഗാന്ധിയൻ കൃഷ്ണൻ നായർ | എം ചന്ദ്രിക | ഹരികുമാർ |
1987 | ഇത്രയും കാലം | ചാക്കോച്ചൻ | എൻ ജി ജോൺ | ഐ.വി. ശശി |
1987 | അതിർത്തികൾ | മേജർ മുകുന്ദൻ | എം.ടി.പി പ്രൊഡക്ഷൻസ് | ജെ.ഡി. തോട്ടാൻ |
1986 | ഒരു യുഗസന്ധ്യ | കേശവക്കുറുപ്പ് | പി കെ ആർ പിള്ള | മധു |
1986 | ഉദയം പടിഞ്ഞാറ് | എ ആർ കെ മേനോൻ | മധു | മധു |
1985 | ഒറ്റയാൻ (ചലച്ചിത്രം) | എൻ കേശവൻ നായർ ക്രോസ്ബെൽറ്റ് മണി | ||
1985 | ഒരിക്കൽ ഒരിടത്ത് | മൊയ്തു | ഫിലിപ്പ് റെമണ്ട് | ജേസി |
1985 | ഇവിടെ ഈ തീരത്ത് | പ്രൊഫ.തമ്പി | അഗസ്റ്റിൻ പ്രകാശ് | പി.ജി. വിശ്വംഭരൻ |
1985 | അയനം | ഇട്ടൂപ്പ് | ശിവൻ കുന്നമ്പിള്ളി | ഹരികുമാർ |
1985 | ഗുരുജി ഒരു വാക്ക് | ഗുരുജി | ഗജരാജാ ഫിലിംസ് | രാജൻ ശങ്കരാടി |
1985 | കഥ ഇതുവരെ | മേജർ വിശ്വനാഥൻ | ജോയ് തോമസ് | ജോഷി |
1985 | ജനകീയകോടതി | ഗോപി | അരീഫ ഹസ്സൻ | ഹസ്സൻ |
1985 | പച്ചവെളിച്ചം | മേജർ നായർ | എം. മണി | എം. മണി |
1985 | വെള്ളം | മാത്തുക്കുട്ടി | ദേവൻ | ടി ഹരിഹരൻ |
1985 | കണ്ണാരം പൊത്തി പൊത്തി | പ്രൊസിക്യൂട്ടർ കരുണാകരൻ | കെ സുബ്രഹ്മണ്യം | ഹസ്സൻ |
1984 | ചക്കരയുമ്മ | മാത്യൂസ് | വി സി ജോർജ്ജ് | സാജൻ |
1984 | അറിയാത്ത വീഥികൾ | ജഡ്ജ് ജഗന്നാഥൻ | രാജു മാത്യു | കെ.എസ്. സേതുമാധവൻ |
1984 | തിരക്കിൽ അല്പ സമയം | കാദർ ഹാജി | വിജയ & വിജയ | പി ജി വിശ്വംഭരൻ |
1984 | ഇടവേളയ്ക്കുശേഷം | ജഡ്ജ് രാജശേഖരൻ | തിരുപ്പതി ചെട്ടിയാർ | ജോഷി |
1984 | മനസ്സേ നിനക്കു മംഗളം | അഡ്വ വിശ്വനാഥൻ | ലക്ഷ്മി | എ.ബി. രാജ് |
1984 | അലകടലിനക്കരെ | ബാലു എസ് ദാസ് | തിരുപ്പതി ചെട്ടിയാർ | ജോഷി |
1984 | കുരിശുയുദ്ധം | മാത്യു ചെറിയാച്ചൻ | സി രാധാമണി | ബേബി |
1984 | ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | വിശ്വനാഥൻ | എൻ ജി ജോൺ | ഭദ്രൻ |
1984 | ഇത്തിരിപ്പൂവേ ചുവന്നപൂവേ | കേശവമേനോൻ | പി.വി. ഗംഗാധരൻ | ഭരതൻ |
1984 | ആരോരുമറിയാതെ | പ്രൊഫ്. പണിക്കർ | റോസമ്മ ജോർജ് | കെ.എസ്. സേതുമാധവൻ |
1984 | ജീവിതം | രാജൻ മേനോൻ | കെ ബാലാജി | കെ വിജയൻ |
1984 | ഒരു പൈങ്കിളിക്കഥ | മാധവൻ കുട്ടി | വരദ ബാലചന്ദ്രമേനോൻ | ബാലചന്ദ്ര മേനോൻ |
1983 | മോർച്ചറി | സി കൃഷ്ണദാസ് | പുഷ്പരാജൻ | ബേബി |
1983 | പിൻനിലാവ് | കേശവപ്പണിക്കർ | സെഞ്ച്വറി | പി ജി വിശ്വംഭരൻ |
1983 | നാണയം | വിശ്വനാഥൻ മുതലാളി | സി എസ് പ്രൊഡക്ഷൻ | ഐ വി ശശി |
1983 | രതിലയം | മമ്മദ് കുട്ടി | മധു | പി. ചന്ദ്രകുമാർ |
1983 | എന്നെ ഞാൻ തേടുന്നു | മാധവമേനോൻ/ഗോപിനാഥമേനോൻ | പി രാമചന്ദ്രൻ | പി. ചന്ദ്രകുമാർ |
1983 | കൊടുങ്കാറ്റ് | ഡി.വൈ.എസ് പി ബാലചന്ദ്രൻ | തിരുപ്പതി ചെട്ടിയാർ | ജോഷി |
1983 | അങ്കം | ഇൻസ്പെക്റ്റർ ലോറൻസ് | തിരുപ്പതി ചെട്ടിയാർ | ജോഷി |
1983 | ബന്ധം | വാസു | മോഹൻ ശർമ്മ | വിജയാനന്ദ് |
1983 | പാലം | കോണ്ട്രാക്ടർ കുമാരൻ | എം ഹസ്സൻ ,സൈനബ് ഹസ്സൻ | എം കൃഷ്ണൻ നായർ |
1983 | ആധിപത്യം | സുലൈമാൻ | സൌപർണ്ണിക ആർട്സ് | ശ്രീകുമാരൻ തമ്പി |
1983 | ആന | ജബ്ബാർ | ടി.പി. മാധവൻ,പി. ചന്ദ്രകുമാർ | പി. ചന്ദ്രകുമാർ |
1983 | യുദ്ധം | രാമു | കെ പി കൊട്ടാരക്കര | ശശികുമാർ |
1983 | അറബിക്കടൽ | സേവ്യർ മുതലാളി | അമ്പലത്തറ ദിവാകരൻ | ശശികുമാർ |
1983 | സംരംഭം | വാസു | തിരുപ്പതി ചെട്ടിയാർ | ബേബി |
1983 | പാസ്പോർട്ട് | ബാലൻ | പുഷ്പരാജൻ | തമ്പി കണ്ണന്താനം |
1982 | ആയുധം | സത്യപാലൻ | ആർ.എസ്. പ്രഭു | പി. ചന്ദ്രകുമാർ |
1982 | പടയോട്ടം | ദേവരാജരാജൻ | നവോദയ അപ്പച്ചൻ | ജിജോ പുന്നൂസ് |
1982 | ഞാൻ ഏകനാണ് | മാധവൻകുട്ടി മേനോൻ | മധു | പി ചന്ദ്രകുമാർ |
1982 | ആരംഭം | മൊയ്തു | തിരുപ്പതി ചെട്ടിയാർ | ജോഷി |
1982 | കർത്തവ്യം | മേജർ രാംകുമാർ | വി സി ജോർജ്ജ് | ജോഷി |
1981 | കാട്ടുപോത്ത് | യുണൈറ്റഡ് ആർട്ട്സ് | പി ഗോപികുമാർ | |
1981 | അർച്ചന ടീച്ചർ | സ്കൂൾ മാനേജർ | മധു | പി.എൻ. മേനോൻ |
1981 | ഇര തേടുന്ന മനുഷ്യർ | ജമാൽ | ഒ അബ്ദുൾ ഹമീദ് ആന്റ് ബ്രദേഴ്സ് | കെ സുകുമാരൻ നായർ |
1981 | ദന്തഗോപുരം | വേണുഗോപാലൻ | രഞ്ജിത് ഫിലിംസ് | പി ചന്ദ്രകുമാർ |
1981 | പിന്നെയും പൂക്കുന്ന കാട് | അരവിന്ദൻ | എം. മണി | ശ്രീനി കൊടുങ്ങല്ലൂർ |
1981 | രക്തം | വിശ്വൻ | അപ്പച്ചൻ (വി സി ജോർജ്ജ്) | ജോഷി |
1981 | താറാവ് | ചേന്നൻ | എൻ കെ രാമചന്ദ്രൻ,എൻ പ്രേംകുമാർ | ജേസി |
1981 | ഗൃഹലക്ഷ്മി | പ്രഭാകരമേനോൻ | മധു | എം കൃഷ്ണൻ നായർ |
1981 | കോളിളക്കം | പ്രഭാകരൻ | സി വി ഹരിഹരൻ | പി. എൻ. സുന്ദരം |
1981 | സംഭവം | മത്തായി | മജീന്ദ്രൻ,ബാബു തോമസ് | പി ചന്ദ്രകുമാർ |
1981 | അരിക്കാരി അമ്മു | അപ്പുക്കുട്ടൻ | ജെ ശശികുമാർ | ശ്രീകുമാരൻ തമ്പി |
1981 | ആക്രമണം | വർഗീസ് | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി |
1981 | ഒരിക്കൽ കൂടി | ചന്ദ്രൻ | ആർ ഷാജി | ഐ വി ശശി |
1980 | വൈകി വന്ന വസന്തം | വർമ്മാജി | മധു | ബാലചന്ദ്ര മേനോൻ |
1980 | അമ്പലവിളക്ക് | ഗോപി | സുബ്രഹ്മണ്യം കുമാർ | ശ്രീകുമാരൻ തമ്പി |
1980 | ഇതിലേ വന്നവർ | രാജശേഖരൻ, എസ് ഐ രാജൻ(ഇരട്ടവേഷം) | എം. മണി | പി. ചന്ദ്രകുമാർ |
1980 | അകലങ്ങളിൽ അഭയം | അഡ്വ. രഘുരാമൻ | ജോയ് കുര്യാക്കോസ്,സി ചാക്കോ | ജേസി |
1980 | തീക്കടൽ | ഡോ.ദിവാകരൻ | നവോദയ അപ്പച്ചൻ | നവോദയ അപ്പച്ചൻ |
1980 | സ്വന്തം എന്ന പദം | കൃഷ്ണകുമാർ | പി കെ കൈമൾ | ശ്രീകുമാരൻ തമ്പി |
1980 | മുത്തുച്ചിപ്പികൾ | ഗോപി | സി ദാസ് | ടി ഹരിഹരൻ |
1980 | രജനീഗന്ധി | ഗോപിനാഥ് | എൻ ജി ജോൺ | എം കൃഷ്ണൻ നായർ |
1980 | ദീപം | വർമ്മ | രഞ്ജി മാത്യു | പി ചന്ദ്രകുമാർ |
1980 | മീൻ | കുര്യാക്കോസ് | എൻ ജി ജോൺ | ഐ.വി. ശശി |
1979 | കൃഷ്ണപരുന്ത് | വക്കീൽ | ബാബു ജോർജ് | ഒ. രാംദാസ് |
1979 | പുഷ്യരാഗം | ഡോക്ടർ | അബ്ബാസ്,വി വി ആന്റണി | സി രാധാകൃഷ്ണൻ |
1979 | കതിർമണ്ഡപം | ചാർളി | എം ഹസ്സൻ ,അമ്പലത്തറ ദിവാകരൻ | കെ പി പിള്ള |
1979 | അഗ്നിപർവ്വതം | സബ് ഇൻസ്പെകർ വിശ്വനാഥൻ | കെ.പി. കൊട്ടാരക്കര | പി. ചന്ദ്രകുമാർ |
1979 | പതിവ്രത | ബാലു | മേഘാലയ ഫിലിംസ് | എം എസ് ചക്രവർത്തി |
1979 | ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | ഡോ.രാജ | കെ സി ജോയ് | ടി ഹരിഹരൻ |
1979 | സിംഹാസനം | ഗോപാലൻ/രാമു | ശ്രീകുമാരൻ തമ്പി | ശ്രീകുമാരൻ തമ്പി |
1979 | അനുഭവങ്ങളേ നന്ദി | മാധവൻ കുട്ടി | പൂർണ്ണശ്രീ ആർട്ട്സ് | ഐ.വി. ശശി |
1979 | ഹൃദയത്തിന്റെ നിറങ്ങൾ | ബാലു | പി സുബ്രമണ്യം | പി സുബ്രമണ്യം |
1979 | കള്ളിയങ്കാട്ടു നീലി | ഹേമചന്ദ്രൻ | എം മണി | എം കൃഷ്ണൻ നായർ |
1979 | ജീവിതം ഒരു ഗാനം | മാത്തുക്കുട്ടി | എം ആർ സിനി ആർട്സ് | ശ്രീകുമാരൻ തമ്പി |
1979 | ശുദ്ധികലശം | വിജയകുമാർ | മധു | പി. ചന്ദ്രകുമാർ |
1979 | പ്രതീക്ഷ | ആർ.കെ നായർ | വിജയ് കുമാർ | ,ശ്രീകുമാർ ചന്ദ്രഹാസൻ |
1979 | പ്രഭാതസന്ധ്യ | ബാലകൃഷ്ണൻ | മധു | പി ചന്ദ്രകുമാർ |
1979 | കായലും കയറും | ചെല്ലപ്പൻ | എം എസ് ശിവസ്വാമി,ബാലഗംഗാധര തിലകൻ,പി ടി ശ്രീനിവാസൻ | കെ എസ് ഗോപാലകൃഷ്ണൻ |
1979 | മനുഷ്യൻ | രാജൻ | പി രവീന്ദ്രൻ | പി രവീന്ദ്രൻ |
1979 | ഇനിയെത്ര സന്ധ്യകൾ | തോമസ് | പാറശ്ശാല ദിവാകരൻ,മുല്ലശ്ശേരി മുകുന്ദൻ | കെ സുകുമാരൻ നായർ |
1979 | എനിക്കു ഞാൻ സ്വന്തം | വാസു | എം മണി | പി. ചന്ദ്രകുമാർ |
1979 | ഒരു രാഗം പല താളം | വിനോദ് | ജോർജ് തോമസ് ,ശ്രീവിദ്യ | എം കൃഷ്ണൻ നായർ |
1979 | വേനലിൽ ഒരു മഴ | വാസു | സുബ്രഹ്മണ്യം കുമാർ | ശ്രീകുമാരൻ തമ്പി |
1978 | അവർ ജീവിക്കുന്നു | കുമാർ | ആർ ദേവരാജൻ | പി.ജി. വിശ്വംഭരൻ |
1978 | ഇതാണെന്റെ വഴി | ഡോ.വിജയൻ/ഭാർഗ്ഗവൻ | പരിമല പിക്ചേര്സ് | എം. കൃഷ്ണൻ നായർ |
1978 | ഉത്രാട രാത്രി | വക്കീൽ | എൽ രാജലക്ഷ്മികുഞ്ഞമ്മ | ബാലചന്ദ്രമേനോൻ |
1978 | നാലുമണിപ്പൂക്കൾ | ജോയി മുതലാളി | ടി ആർ ശ്രീനിവാസൻ | കെ എസ് ഗോപാലകൃഷ്ണൻ |
1978 | സീമന്തിനി | സാം മാത്യു | എൻ ശരത്കുമാർ | പി.ജി. വിശ്വംഭരൻ |
1978 | രണ്ടു പെൺകുട്ടികൾ | ഡോ.മാധവൻ നായർ | എൻ സി മേനോൻ,ഗോപികൃഷ്ണൻ | എം മോഹൻ |
1978 | സ്നേഹത്തിന്റെ മുഖങ്ങൾ | ദേവദാസ് | കെ സി ജോയ് | ടി ഹരിഹരൻ |
1978 | സൊസൈറ്റി ലേഡി | ശ്രീധരൻ | അരീഫ ഹസ്സൻ | എ.ബി. രാജ് |
1978 | കൈതപ്പൂ | ബാബു | മധു,എം മണി | രഘുരാമൻ |
1978 | അഗ്നി | സുലൈമാൻ | പിഎംകെ ബാപ്പു,ഹസ്സൻ | സി രാധാകൃഷ്ണൻ |
1978 | അസ്തമയം | ഡോ.ബാലകൃഷ്ണൻ | മധു | പി. ചന്ദ്രകുമാർ |
1978 | റൗഡി രാമു | രാമു | എം മണി | എം. കൃഷ്ണൻ നായർ |
1978 | ഈ മനോഹര തീരം | സുകുമാരൻ കുട്ടി മേനോൻ | എ ജെ കുരിയാക്കോസ് | ഐ.വി. ശശി |
1978 | സ്നേഹിക്കാൻ സമയമില്ല | രാജൻ | ശ്രീകാന്ത് | വിജയാനന്ദ് |
1978 | വാടകയ്ക്ക് ഒരു ഹൃദയം | സദാശിവൻ പിള്ള | ഹരിപോത്തൻ | ഐ.വി. ശശി |
1978 | ജലതരംഗം (ചലച്ചിത്രം) | ചന്ദ്രൻ | ആർ എം ശ്രീനിവാസൻ | പി. ചന്ദ്രകുമാർ |
1978 | ബീന | ശ്രീനിവാസ് | തൃക്കുന്നപ്പുഴ വിജയകുമാർ | കെ നാരായണൻ |
1978 | ഞാൻ ഞാൻ മാത്രം | ചന്ദ്രൻ പിള്ള | എം ഓ ജോസഫ് | ഐ വി ശശി |
1978 | കന്യക | ശ്രീകുമാർ | പി എസ് നായർ | ജെ.ശശികുമാർ |
1978 | ഇതാ ഒരു മനുഷ്യൻ | മധുസൂദനൻ തമ്പി | ഹേംനാഗ് പ്രൊഡക്ഷൻസ് | ഐ.വി. ശശി |
1978 | ഈറ്റ | വറൂതുണ്ണി | ജോസ്‌കുട്ടി ചെറുപുഷ്പം | ഐ.വി. ശശി |
1978 | ഉറക്കം വരാത്ത രാത്രികൾ | ജയൻ | എം മണി | എം. കൃഷ്ണൻ നായർ |
1977 | ആരാധന | ആനന്ദ് | ടി സത്യദേവി | മധു |
1977 | ആ നിമിഷം | പ്രഭാകരൻ | ജോസ്‌കുട്ടി ചെറുപുഷ്പം | ഐ വി ശശി |
1977 | കാവിലമ്മ | ഡോ.ബാലചന്ദ്രൻ | ഖാദർ,ഖലം | എൻ. ശങ്കരൻ നായർ |
1977 | സരിത | വില്യംസ് | സുവർണ രേഖ | പി പി ഗോവിന്ദൻ |
1977 | നുരയും പതയും | കൃഷ്ണൻ കുട്ടി | ജെ.ഡി. തോട്ടാൻ | ജെ.ഡി. തോട്ടാൻ |
1977 | അകലെ ആകാശം | രവീന്ദ്രൻ | തിരുപ്പതി ചെട്ടിയാർ | ഐ.വി. ശശി |
1977 | വിടരുന്ന മൊട്ടുകൾ | ഹെഡ്മാസ്റ്റർ സത്യശീലൻ | പി സുബ്രമണ്യം | പി സുബ്രമണ്യം |
1977 | റൗഡി രാജമ്മ | ഇൻസ്പെക്റ്റർ ശങ്കർ | പി സുബ്രമണ്യം | പി സുബ്രമണ്യം |
1977 | അപരാധി | ജയചന്ദ്രൻ | എസ് പാവമണി | പി. എൻ. സുന്ദരം |
1977 | യുദ്ധകാണ്ഡം | പ്രസാദ് | അഷ്‌റഫ് ഫിലിംസ് | തോപ്പിൽ ഭാസി |
1977 | ഇതാ ഇവിടെ വരെ | പള്ളി | ഹരിപോത്തൻ | ഐ വി ശശി |
1977 | ശാന്ത ഒരു ദേവത | രാജൻ | കെ പി കൊട്ടാരക്കര,ശാരദ കെ പി കൊട്ടാരക്കര | എം കൃഷ്ണൻ നായർ |
1977 | ധീരസമീരേ യമുനാ തീരേ | മോഹൻ | എം. മണി | മധു |
1977 | നീതിപീഠം | പീറ്റർ/ശങ്കരൻ | ക്രോസ്‌ബെൽറ്റ് മണി | ക്രോസ്‌ബെൽറ്റ് മണി |
1977 | പൂജയ്ക്കെടുക്കാത്ത പൂക്കൾ | ബാലചന്ദ്രൻ | ശോഭന പരമേശ്വരൻ നായർ,പ്രേം നവാസ് | എൻ. ശങ്കരൻ നായർ |
1976 | മുത്ത് | തങ്കപ്പൻ | ഡോ തോമസ് മാത്യു | എൻ. എൻ. പിഷാരടി |
1976 | മാനസവീണ | രവി | ശ്രീലക്ഷ്മിഗണേഷ് പിക്ചേർസ് | ബാബു നന്തൻകോട് |
1976 | അമ്മ | വേണുഗോപാലൻ തമ്പി | കെ.പി. കൊട്ടാരക്കര | എം കൃഷ്ണൻ നായർ |
1976 | സമസ്യ (ചലച്ചിത്രം) | ശങ്കരവാര്യർ | കലാരത്നം | കെ തങ്കപ്പൻ |
1976 | കന്യാദാനം | ജഗദീശ് | സി സി ബേബി | ടി ഹരിഹരൻ |
1976 | തെമ്മാടി വേലപ്പൻ | രാഘവൻ | ജി പി ബാലൻ | ടി ഹരിഹരൻ |
1976 | യക്ഷഗാനം | രവി | മതിഒളി ഷണ്മുഖം | ഷീല |
1976 | തീക്കനൽ | വിനോദ് | ജോർജ് തോമസ് | മധു |
1976 | ഹൃദയം ഒരു ക്ഷേത്രം | ഡോ.രമേഷ് | പി സുബ്രമണ്യം | പി സുബ്രമണ്യം |
1975 | സിന്ധു | രാജേന്ദ്രൻ | ആർ സോമനാഥൻ | ജെ. ശശികുമാർ |
1975 | സമ്മാനം | രഘു | തിരുപ്പതി ചെട്ടിയാർ | ജെ. ശശികുമാർ |
1975 | സ്വർണ്ണമത്സ്യം | രാഘവൻ | പിഎം ശ്രീനിവാസൻ | ബി കെ പൊറ്റക്കാട് |
1975 | സ്വാമി അയ്യപ്പൻ | അതിഥിതാരം | പി സുബ്രമണ്യം | പി സുബ്രമണ്യം |
1975 | ഓമനക്കുഞ്ഞ് | രാമു | കെ.പി. കൊട്ടാരക്കര | എ.ബി. രാജ് |
1975 | അക്കൽദാമ | ഫെർണാണ്ടസ് | മധു | മധു |
1975 | കാമം ക്രോധം മോഹം | വിൻസെന്റ് | മധു | മധു |
1974 | മാന്യശ്രീ വിശ്വാമിത്രൻ | മാർത്താണ്ഡൻ തമ്പി | മധു | മധു |
1974 | നീലക്കണ്ണുകൾ | കുഞ്ഞുരാമൻ | കെ പി എ സി ഫിലിംസ് | മധു |
1974 | ഭൂമീദേവി പുഷ്പിണിയായി | ജഗദീശ് | പികെ കൈമൾ | ടി ഹരിഹരൻ |
1974 | ഒരു പിടി അരി | ശ്രീകണ്ഠൻ നായർ | ടി മോഹൻ | പി. ഭാസ്കരൻ |
1974 | യൗവനം | മോഹൻ | പി. സുബ്രമണ്യം | ബാബു നന്തൻകോട് |
1973 | ചുക്ക് | ചാക്കോച്ചൻ | എം.ഒ. ജോസഫ് | കെ.എസ്. സേതുമാധവൻ |
1973 | സൗന്ദര്യപൂജ | രാജൻ | അജയചിത്ര | ബി കെ പൊറ്റക്കാട് |
1973 | ചെണ്ട | അപ്പു | എ. വിൻസെന്റ് | എ. വിൻസെന്റ് |
1973 | ഏണിപ്പടികൾ | കേശവപ്പിള്ള | കാമ്പിശ്ശേരി കരുണാകരൻ | തോപ്പിൽ ഭാസി |
1973 | പോലീസ് അറിയരുത് | ജയിംസ് | എം എസ് സെന്തിൽ കുമാർ | എം എസ് സെന്തിൽ കുമാർ |
1973 | നഖങ്ങൾ | ശങ്കരൻ കുട്ടി | ഹരിപോത്തൻ | എ. വിൻസെന്റ് |
1973 | സ്വപ്നം | വിശ്വം | ശിവൻ | ബാബു നന്തൻകോട് |
1973 | സ്വർഗ്ഗപുത്രി | ബാബു | പി സുബ്രമണ്യം | പി സുബ്രമണ്യം |
1973 | മനുഷ്യപുത്രൻ | കാർത്തികേയൻ | കടക്കാവൂർ തങ്കപ്പൻ | ബേബി,ഋഷി |
1973 | മഴക്കാറ് | പ്രഭാകരൻ | എസ്.കെ. നായർ | പി എൻ മേനോൻ |
1973 | തിരുവാഭരണം | രാഘവൻ | ഇ. കെ. ത്യാഗരാജൻ | ജെ. ശശികുമാർ |
1973 | യാമിനി | ഗോപാലകൃഷ്ണൻ | കെ സി ജോയ്,എം എസ് ജോസഫ് | എം കൃഷ്ണൻ നായർ |
1973 | മാധവിക്കുട്ടി | ഭാസ്കരൻ കുട്ടി | ഹരിപോത്തൻ | തോപ്പിൽ ഭാസി |
1973 | തെക്കൻ കാറ്റ് | ബാബു | ആർ.എസ്. പ്രഭു | ജെ. ശശികുമാർ |
1973 | കാട് | രാജേന്ദ്രൻ | പി സുബ്രമണ്യം | പി സുബ്രമണ്യം |
1973 | ഉദയം | രാജശേഖരൻ | സുചിത്രമഞ്ജരി | പി ഭാസ്കരൻ |
1973 | ദിവ്യദർശനം | വേണു | ഭാരതിമേനോൻ | ജെ. ശശികുമാർ |
1972 | സ്വയംവരം | വിശ്വനാഥൻ | ചിത്രലേഖ ഫിലിംസ് | അടൂർ ഗോപാലകൃഷ്ണൻ |
1972 | ലക്ഷ്യം | ശശി | ജിപ്‌സൺ | ജിപ്‌സൺ |
1972 | ദേവി | എം.ഒ. ജോസഫ് | കെ. എസ്. സേതുമാധവൻ | |
1972 | അഴിമുഖം | ഹംസ | കൃഷ്ണൻകുട്ടി , പി വിജയൻ | പി വിജയൻ |
1972 | പുള്ളിമാൻ | ദേവയ്യൻ | പൊന്നപ്പൻ ഇ | എൻ ബാലകൃഷ്ണൻ |
1972 | പ്രീതി | കൃഷ്ണദാസ് | കെ കെ എസ് കൈമൾ | വില്യം തോമസ് |
1972 | തീർത്ഥയാത്ര | രാജഗോപാൽ | ആർ.എസ്. പ്രഭു | എ. വിൻസന്റ് |
1972 | ആറടി മണ്ണിന്റെ ജന്മി | പ്രസാദ് | പി ഭാസ്കരൻ | പി ഭാസ്കരൻ |
1972 | സതി | ഗോവിന്ദൻ നായർ | മധു | മധു |
1972 | ഇനി ഒരു ജന്മം തരൂ | രഘു | അമ്മ പ്രൊഡക്ഷൻസ് | കെ വിജയൻ |
1972 | മനുഷ്യബന്ധങ്ങൾ | മാധവൻ കുട്ടി | കാർത്തിക ഫിലിംസ് | ക്രോസ്ബെൽറ്റ് മണി |
1972 | പുത്രകാമേഷ്ടി | കേശവൻ നായർ/കരുണാകരൻ ഐ.പി എസ് | പി എസ് ചെട്ടി,പി അപ്പു നായർ | ക്രോസ്ബെൽറ്റ് മണി |
1972 | ചെമ്പരത്തി | ബാലചന്ദ്രൻ | എസ്.കെ. നായർ | പി എൻ മേനോൻ |
1972 | പണിമുടക്ക് | കേശവൻ | പി എൻ മേനോൻ,എം ബി പിഷാരടി | പി എൻ മേനോൻ |
1972 | വിദ്യാർത്ഥികളേ ഇതിലേ ഇതിലേ | മിന്നൽ | ജോൺ ഏബ്രഹാം | |
1972 | നാടൻ പ്രേമം | ഇക്കോരൻ | എൻ വിശ്വേശ്വരയ്യ,പി എസ് ഗോപാലകൃഷ്ണൻ | ക്രോസ്ബെൽറ്റ് മണി |
1972 | ഗന്ധർവ്വക്ഷേത്രം | സതീശൻ | കുഞ്ചാക്കോ | എ. വിൻസെന്റ് |
1972 | സ്നേഹദീപമേ മിഴിതുറക്കൂ | കൃഷ്ണൻ നമ്പൂതിരി | സുന്ദർലാൽ നഹാത,എസ് സൗന്തപ്പൻ | പി ഭാസ്കരൻ |
1972 | മാപ്പുസാക്ഷി | കൃഷ്ണൻ കുട്ടി | യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ് | പി എൻ മേനോൻ |
1971 | കരകാണാക്കടൽ | കറിയ | ഹരിപോത്തൻ | കെ.എസ്. സേതുമാധവൻ |
1971 | സിന്ദൂരച്ചെപ്പ് | കേശവൻ | യൂസഫലി കേച്ചേരി | മധു |
1971 | ലൈൻ ബസ്സ് | ഗോപി | സി സി ബേബി | കെ.എസ്. സേതുമാധവൻ |
1971 | മൂന്നു പൂക്കൾ | വേണുഗോപാൽ | സുന്ദർലാൽ നഹാത,എസ് സൗന്തപ്പൻ | പി ഭാസ്കരൻ |
1971 | ജലകന്യക | മാധവൻ | കലാലയ ഫിലിംസ് | എം.എസ്. മണി |
1971 | ഇൻക്വിലാബ് സിന്ദാബാദ് | ശ്രീധരൻ | കെ എസ് ആർ മൂർത്തി | കെ.എസ്. സേതുമാധവൻ |
1971 | പ്രതിസന്ധി | സിദ്ദീഖ് | അടൂർ ഗോപാലകൃഷ്ണൻ | |
1971 | ശരശയ്യ | ഡോ. ഹരീന്ദ്രനാഥ് | പിവി സത്യം,മുഹമ്മദ് ആസം (ആസം ഭായ്) | തോപ്പിൽ ഭാസി |
1971 | വിലയ്ക്കുവാങ്ങിയ വീണ | വേണു | സുചിത്രമഞ്ജരി | പി ഭാസ്കരൻ |
1971 | ബോബനും മോളിയും | ബാലൻ | രവി ഏബ്രഹാം | ശശികുമാർ |
1971 | ആഭിജാത്യം | മാധവൻ | ആർ.എസ്. പ്രഭു | എ. വിൻസെന്റ് |
1971 | ഉമ്മാച്ചു | മായൻ | താരാചന്ദ്ഭർജാത്യ | പി ഭാസ്കരൻ |
1971 | കൊച്ചനിയത്തി | രാജു | പി സുബ്രമണ്യം | പി സുബ്രമണ്യം |
1971 | വിത്തുകൾ | ഉണ്ണികൃഷ്ണൻ | ആരാധന മൂവീസ് | പി ഭാസ്കരൻ |
1970 | ഭീകര നിമിഷങ്ങൾ | വേണുഗോപാൽ | വി അരുണാചലം ,ചിന്ന അണ്ണാമലൈ | എം കൃഷ്ണൻ നായർ |
1970 | തുറക്കാത്ത വാതിൽ | വാസു | എ രഘുനാഥ് | പി ഭാസ്കരൻ |
1970 | പ്രിയ | ഗോപൻ | എൻ പി അബു | മധു |
1970 | സ്ത്രീ | രവി | മുഹമ്മദ് ആസം (ആസം ഭായ്) | പി ഭാസ്കരൻ |
1970 | പളുങ്കുപാത്രം | രവി | ശബരിനാഥൻ | തിക്കുറിശ്ശി |
1970 | നിലക്കാത്ത ചലനങ്ങൾ | സാം | മിസ്സിസ് കെ സുകുമാരൻ | കെ സുകുമാരൻ നായർ |
1970 | കാക്കത്തമ്പുരാട്ടി | രാജപ്പൻ | സി ജെ ബേബി,പി സി ഇട്ടൂപ്പ് | പി ഭാസ്കരൻ |
1970 | അഭയം | പ്രൊഫ. ബാലകൃഷ്ണൻ | ശോഭന പരമേശ്വരൻ നായർ | രാമു കാര്യാട്ട് |
1970 | സ്വപ്നങ്ങൾ | ഡോ. ബാലകൃഷ്ണൻ | പി സുബ്രമണ്യം | പി സുബ്രമണ്യം |
1970 | ഓളവും തീരവും | ബാപ്പുട്ടി | പി.എ. ബക്കർ | പി.എൻ. മേനോൻ |
1970 | അമ്പലപ്രാവ് | രാജേന്ദ്രൻ | താരാചന്ദ്ഭർജാത്യ | പി ഭാസ്കരൻ |
1969 | ജന്മഭൂമി | ജോണി | ജോൺ ശങ്കരമംഗലം | ജോൺ ശങ്കരമംഗലം |
1969 | കുരുതിക്കളം | രഘു | സിനി യുണൈറ്റഡ് | എ കെ സഹദേവൻ |
1969 | ആൽമരം | ഗോപി | ടി കെ പരീക്കുട്ടി | എ. വിൻസെന്റ് |
1969 | കള്ളിച്ചെല്ലമ്മ | ചന്ദ്രപ്പൻ | ശോഭന പരമേശ്വരൻ നായർ | പി ഭാസ്കരൻ |
1969 | വില കുറഞ്ഞ മനുഷ്യൻ | രാജൻ | പി രാമസ്വാമി | എം എ രാജേന്ദ്രൻ |
1969 | നദി | സണ്ണി | ഹരി പോത്തൻ | എ വിൻസന്റ് |
1969 | വെള്ളിയാഴ്ച | രാജൻ | എം എം നേശൻ | എം എം നേശൻ |
1969 | വിരുന്നുകാരി | സേതു | പി. വേണു | പി. വേണു |
1969 | സാത്ത് ഹിന്ദുസ്ഥാനി | സുബോധ് സന്യാൽ | ||
1969 | വീട്ടുമൃഗം | വിജയൻ | പി സുകുമാരൻ,ജി അർജ്ജുനൻ | പി വേണു |
1968 | തുലാഭാരം | ബാബു | ഹരിപോത്തൻ | എ. വിൻസെന്റ് |
1968 | കടൽ | ആന്റണി | പി സുബ്രമണ്യം | പി സുബ്രമണ്യം |
1968 | വിപ്ലവകാരികൾ | മേനോൻ | പി സുബ്രമണ്യം | പി സുബ്രമണ്യം |
1968 | അദ്ധ്യാപിക | ചാക്കോ സാർ | പി സുബ്രമണ്യം | പി സുബ്രമണ്യം |
1968 | വഴിപിഴച്ച സന്തതി | ഉണ്ണി | ഒ. രാംദാസ് | ഒ. രാംദാസ് |
1968 | മനസ്വിനി | ഹരിദാസ് | എൻ വാസുമേനോൻ | പി ഭാസ്കരൻ |
1968 | രാഗിണി | രവി | കെ എൻ മൂർത്തി | പി ബി ഉണ്ണി |
1968 | കറുത്ത പൗർണ്ണമി | ബാലു | എൻ ജി മേനോൻ | നാരായണൻകുട്ടി വല്ലത്ത് |
1967 | കദീജ | ഡോ.സലിം | കലാരത്ന | എം കൃഷ്ണൻ നായർ |
1967 | കറുത്ത രാത്രികൾ | ഡോ.ശാന്തൻ | പി. സുബ്രഹ്മണ്യം | പി സുബ്രമണ്യം |
1967 | ചെകുത്താന്റെ കോട്ട | ഭാസ്കരൻ | എം എം നേശൻ | എം എം നേശൻ |
1967 | ഒള്ളതുമതി | ബാബു | എം പി ചന്ദ്രശേഖര പിള്ള | കെ എസ് സേതുമാധവൻ |
1967 | അവൾ | ജോയ് | മുഹമ്മദ് സർക്കാർ | പി എം എ അസീസ് |
1967 | അന്വേഷിച്ചു കണ്ടെത്തിയില്ല | ആന്റണി | കെ രവീന്ദ്രനാഥൻ നായർ | പി ഭാസ്കരൻ |
1967 | ഉദ്യോഗസ്ഥ | രാജശേഖരൻ | പി എസ് ദാസ്,പി കെ ദേവദാസ് | വേണുഗോപാല മേനോൻ (പി വേണു) |
1967 | ലേഡി ഡോക്ടർ | ജോണി | പി സുബ്രമണ്യം | കെ സുകുമാരൻ നായർ |
1967 | അശ്വമേധം | സദാനന്ദൻ | ഹരി പോത്തൻ | എ. വിൻസെന്റ് |
1967 | രമണൻ | മാധവൻ | ഡി എം പൊറ്റേക്കാട് | ഡി എം പൊറ്റേക്കാട് |
1967 | നഗരമേ നന്ദി | രാഘവൻ | ശോഭന പരമേശ്വരൻ നായർ | എ വിൻസന്റ് |
1966 | തിലോത്തമ | ഉസ്മാൻ | കുഞ്ചാക്കോ | കുഞ്ചാക്കോ |
1966 | കരുണ | യൂണിയൻ ലീഡർ | കെ തങ്കപ്പൻ | കെ തങ്കപ്പൻ |
1966 | മാണിക്യക്കൊട്ടാരം | വേണു | എച്ച് എച്ച് അബ്ദുള്ള സേട്ട് | യു രാജഗോപാൽ |
1966 | അർച്ചന | രാജഗോപാലൻ | റ്റി ഇ വാസുദേവൻ | കെ എസ് സേതുമാധവൻ |
1966 | പുത്രി | ബാബു | പി സുബ്രമണ്യം | പി സുബ്രമണ്യം |
1965 | തൊമ്മന്റെ മക്കൾ | കുഞ്ഞച്ചൻ | കാശിനാഥൻ | ശശികുമാർ |
1965 | അമ്മു | ഭാസി | എം കേശവൻ | എൻ എൻ പിഷാരടി |
1965 | മുറപ്പെണ്ണ് | കേശവൻ കുട്ടി | ശോഭന പരമേശ്വരൻ നായർ | എ. വിൻസെന്റ് |
1965 | കല്യാണഫോട്ടോ | എസ്.ഐ ജോൺ | റ്റി ഇ വാസുദേവൻ | ജെ ഡി തോട്ടാൻ |
1965 | കളിയോടം | ഡോ.വേണു | പി സുബ്രമണ്യം | പി സുബ്രമണ്യം |
1965 | ചെമ്മീൻ | പരീക്കുട്ടി | ബാബു സേട്ട് | രാമു കാര്യാട്ട് |
1965 | കാട്ടുപൂക്കൾ | ജോണീ | കെ തങ്കപ്പൻ | കെ തങ്കപ്പൻ |
1965 | മായാവി | മധു | പി സുബ്രമണ്യം | ജി കെ രാമു |
1965 | സുബൈദ | അഹമ്മദ് | എച്ച് എച്ച് ഇബ്രാഹിം | എം എസ് മണി |
1965 | പട്ടുതൂവാല | ജോർജ് | പി സുബ്രമണ്യം | പി സുബ്രമണ്യം |
1965 | ജീവിതയാത്ര | രാജൻ | മാസ്റർ ഗണേഷ് | കൊട്ടാരക്കര ശശികുമാർ |
1965 | സർപ്പക്കാട് | ഡോ.ബാലൻ | പി കെ സത്യപാൽ | ജെ ഡി തോട്ടാൻ |
1964 | ആദ്യകിരണങ്ങൾ | പാപ്പച്ചൻ | വി അബ്ദുള്ള,പി ഭാസ്കരൻ | പി ഭാസ്കരൻ |
1964 | മണവാട്ടി | ബാബു | എം രാജു മാത്തൻ | കെ.എസ്. സേതുമാധവൻ |
1964 | ഭാർഗ്ഗവീനിലയം | കവി | ടി.കെ. പരീക്കുട്ടി | എ. വിൻസെന്റ് |
1964 | കുട്ടിക്കുപ്പായം | സിദ്ദീഖ് | റ്റി ഇ വാസുദേവൻ | എം കൃഷ്ണൻ നായർ |
1964 | തച്ചോളി ഒതേനൻ | പയ്യംവള്ളി ചന്തു | ടി കെ പരീക്കുട്ടി | എസ് എസ് രാജൻ |
1963 | അമ്മയെ കാണാൻ | ബാലഗോപാൽ | വി അബ്ദുള്ള,പി ഭാസ്കരൻ | പി ഭാസ്കരൻ |
1963 | മൂടുപടം | കൊച്ചുകുഞ്ഞ് | ടി കെ പരീക്കുട്ടി | രാമു കാര്യാട്ട് |
1963 | നിണമണിഞ്ഞകാല്പാടുകൾ | സ്റ്റീഫൺ | ശോഭന പരമേശ്വരൻ നായർ | എൻ. എൻ. പിഷാരടി |
തമിഴ്
[തിരുത്തുക]- ധർമ്മദുരൈ (1991)
സംവിധാനം
[തിരുത്തുക]- ഒരു യുഗസന്ധ്യ (1986)
- ഉദയം പടിഞ്ഞാറ് (1986)
- ആരാധന (1977) –
- ധീരസമീരേ യമുനാ തീരേ (1976)
- തീക്കനൽ (1976)
- അക്കൽദാമ (1975)
- കാമം ക്രോധം മോഹം(1975)
- മാന്യശ്രീ വിശ്വാമിത്രൻ (1974)
- നീലക്കണ്ണുകൾ (1974)
- സാഥി (1972)
- സിന്ദൂരച്ചെപ്പ് (1971)
- പ്രിയ (1970)
ക്ര.നം. | സിനിമ | വർഷം | സംവിധാനം |
---|---|---|---|
1 | സതി | 1972 | മധു |
2 | മാന്യശ്രീ വിശ്വാമിത്രൻ | 1974 | മധു |
3 | അക്കൽദാമ | 1975 | മധു |
4 | കാമം ക്രോധം മോഹം | 1975 | മധു |
5 | അസ്തമയം | 1978 | പി ചന്ദ്രകുമാർ |
6 | കൈതപ്പൂ | 1978 | രഘുരാമൻ |
7 | പ്രഭാതസന്ധ്യ | 1979 | പി ചന്ദ്രകുമാർ |
8 | ശുദ്ധികലശം | 1979 | പി ചന്ദ്രകുമാർ |
9 | വൈകി വന്ന വസന്തം | 1980 | ബാലചന്ദ്ര മേനോൻ |
10 | ഗൃഹലക്ഷ്മി (ചലച്ചിത്രം) | 1981 | എം കൃഷ്ണൻ നായർ |
11 | അർച്ചന ടീച്ചർ | 1981 | പി എൻ മേനോൻ |
12 | ഞാൻ ഏകനാണ് | 1982 | പി ചന്ദ്രകുമാർ |
13 | രതിലയം | 1983 | പി ചന്ദ്രകുമാർ |
14 | ഉദയം പടിഞ്ഞാറ് | 1986 | മധു |
15 | മിനി | 1995 | പി ചന്ദ്രകുമാർ |
പിന്നണിഗാനം
[തിരുത്തുക]- സഹകരിക്കട്ടെ സഹകരിക്ക [Bit] ... രമണൻ (1967)
- അറിയൂ [Bit] ... രമണൻ (1967)
- രമണീയെന്നിൽ [Bit] ... രമണൻ (1967)
അവലംബം
[തിരുത്തുക]- ↑ "J.C. Daniel Award for Madhu". The Hindu. 23 April 2005. Archived from the original on 12 April 2016. Retrieved 2 September 2018.
- ↑ "Madhu makes Kerala proud". The Hindu. 26 January 2013. Retrieved 2 September 2018.
- ↑ "Winners of Padma awards function 2013 - 2 Padma Vibhushan, 10 Padma Bhushan and 42 Padma Shree awards presented". The Economic Times. 5 April 2013. Retrieved 2 September 2018.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-26. Retrieved 2013-09-24.
- ↑ https://www.youtube.com/watch?v=Qjdr4x7tUAs
- ↑ മാത്റ്ഭൂമി വാർഷിക പതിപ്പ് 2013 പേജ്178
- ↑ https://www.youtube.com/watch?v=Qjdr4x7tUAs
- ↑ m3db മധു
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-29. Retrieved 2013-01-26.
- ↑ "മധു". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-16.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മധു നിർമ്മിച്ച ചിത്രങ്ങൾ". മലയാളസംഗീത്ം ഇൻഫോ. Retrieved 2019-11-29.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- 1933-ൽ ജനിച്ചവർ
- സെപ്റ്റംബർ 23-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മലയാളചലച്ചിത്രനിർമ്മാതാക്കൾ
- മികച്ച കുട്ടികളുടെ ചിത്രത്തിന്റെ നിർമ്മാതാവിനുള്ള പുരസ്കാരം ലഭിച്ചവർ
- അഭിനയത്തിനുള്ള കേരളസംസ്ഥാനസർക്കാർ പ്രത്യേകപുരസ്കാരം ലഭിച്ചവർ
- മലയാളചലച്ചിത്രസംവിധായകർ
- ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ