രജനീഗന്ധി
ദൃശ്യരൂപം
രജനീഗന്ധി | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എൻ. ജി. ജോൺ |
രചന | മാനി മുഹമ്മദ് (സംഭാഷണം) |
തിരക്കഥ | മാനി മുഹമ്മദ് |
അഭിനേതാക്കൾ | മധു ലക്ഷ്മി അടൂർ ഭാസി ജോസ് |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | സി ഇ ബാബു ചന്ദ്രമോഹൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | ജിയോ മൂവീസ് |
വിതരണം | ജിയോ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1980ൽ എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ എൻ.ജി ജോൺ നിർമ്മിച്ച ഒരു മലയാള സിനിമയാണ് രജനീഗന്ധി.[1] മധു, ലക്ഷ്മി, അടൂർ ഭാസി, ജോസ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ യൂസഫലികേച്ചേരി രചന നടത്തിയ ഗാനങ്ങൾക്ക് ഈണം നൽകിയത് ജി.ദേവരാജൻ ആയിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മധു- ഡോക്ടർ ഗോപിനാഥ്
- ലക്ഷ്മി-സുമതി
- അടൂർ ഭാസി- മുത്തശ്ശൻ
- ജോസ് -മുരളി
- രവികുമാർ- കൃഷ്ണകുമാർ
- ഷർമ്മിള- മാലതി (കൃഷ്ണകുമാരിന്റെ ഭാര്യ)
- റോജാ രമണി- ഉഷ (മുരളീയുടെ ഭാര്യ)
- മണവാളൻ ജോസഫ്- മാലതിയുടെ അച്ഛൻ
- ശ്രീലത - ഭാരതി
- പ്രതാപചന്ദ്രൻ- ഉഷയുടെ അച്ഛൻ
- കുതിരവട്ടം പപ്പു- ഭാരതിയുടെ ഭർത്താവ്
- പി ആർ. മേനോൻ- മാസ്റ്റർ
- പറവൂർ ഭരതൻ- വേലക്കാരൻ
- കുണ്ടറ ജോണി
- സിൽക് സ്മിത- ഷീല
ഗാനങ്ങൾ
[തിരുത്തുക]യൂസഫലികേച്ചേരി രചിച്ച് ജി. ദേവരാജൻ സംഗീതം നൽകിയ നാലു ഗാനങ്ങളാണ് ഈ പടത്തിലുള്ളത്[2]
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | സംഗീതം |
1 | ഹല്ലോ ദിസ് ഈസ് ജോണി | പി. ജയചന്ദ്രൻ, ലത രാജുവും സംഘവും | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |
2 | ഇതാണു ജീവിത വിദ്യാലയം | കെ.ജെ. യേശുദാസ് | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |
3 | മാദകത്തിടമ്പേ | കെ.ജെ. യേശുദാസ്,ലത രാജു | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |
4 | സ്നേഹത്തിൻ സന്ദേശഗീതമായി | പി. ജയചന്ദ്രൻ പി. മാധുരി | യൂസഫലി കേച്ചേരി | ജി. ദേവരാജൻ |