Jump to content

കുണ്ടറ ജോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോണി എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ജോണി (വിവക്ഷകൾ) എന്ന താൾ കാണുക. ജോണി (വിവക്ഷകൾ)
കുണ്ടറ ജോണി
ജനനം
ജോണി ജോസഫ്

മരണം17 ഒക്ടോബർ 2023(2023-10-17) (പ്രായം 72)
ദേശീയതഇന്ത്യൻ
തൊഴിൽനടൻ
സജീവ കാലം1979–2023
ജീവിതപങ്കാളി(കൾ)സ്റ്റെല്ല ജോണി
കുട്ടികൾആഷിമ, ആസ്റ്റജ് ജോണി (ആരവ്)
മാതാപിതാക്ക(ൾ)ജോസഫ് (അച്ഛൻ) കാതറിൻ (അമ്മ)

1980-കളിലെ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു കുണ്ടറ ജോണി.(1951-2023) [1][2] 44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[3][4]

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിലെ കുണ്ടറ താലൂക്കിലെ കാഞ്ഞിരക്കോട് പഞ്ചായത്തിലെ കുറ്റിപ്പുറം വീട്ടിൽ ജോസഫിൻ്റെയും കാതറീനയുടേയും മകനായി 1951-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. ജോണി ജോസഫ് എന്നാണ് ശരിയായ പേര്. സിനിമയിലെത്തിയപ്പോൾ കുണ്ടറ ജോണി എന്നറിയപ്പെട്ടു.

മലയാള സിനിമകളിൽ പ്രധാനമായി വില്ലൻ വേഷങ്ങളാണ് അഭിനയിച്ചത്. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ ഹിന്ദി അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.[5] ആഷിമ, ആസ്റ്റജ് ജോണി (ആരവ്) എന്നിവർ മക്കളാണ്.

സിനിമാ ജീവിതം

[തിരുത്തുക]

1979 ജൂണിൽ പുറത്തിറങ്ങിയ ശശികുമാറിൻറെ നിത്യവസന്തം എന്ന ചിത്രത്തിൽ 55 വയസ്സുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.[6] അതേവർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ പി. ചന്ദ്രകുമാറിൻറെ 'അഗ്നിപർവ്വതം' എന്ന സിനിമയിലും പിന്നീട് കഴുകൻ എന്ന സിനിമയിലും അഭിനയിച്ചു.

1989-ൽ റിലീസായ കിരീടം എന്ന മോഹൻലാൽ സിനിമയിലെ വില്ലനായി അഭിനയിച്ച നടൻ കീരിക്കാടൻ ജോസിൻ്റെ വിശ്വസ്ഥനായ വലംകൈയായ പരമേശ്വരൻ എന്ന കഥാപാത്രമാണ് ജോണിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. കിരീടം നാലു ഭാഷകളിലേക്ക് മൊഴിമാറ്റിയപ്പോഴും ജോണി ആ വേഷം അനശ്വരമാക്കി.

മലയാള സിനിമയിൽ ഏകദേശം 150-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കൂടുതലായും വില്ലൻ വേഷങ്ങളായിരുന്നു അവതരിപ്പിച്ചത്. കരിമ്പന, മീൻ, നാടോടിക്കാറ്റ്, ഗോഡ്ഫാദർ, കിരീടം, പറങ്കിമല തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.

ഐ.വി. ശശി സംവിധാനം ചെയ്ത മുപ്പതോളം സിനിമകളിൽ ജോണി പ്രധാന നടനായിരുന്നു. മലയാള സിനിമയിലെ വേഷങ്ങൾക്ക് പുറമേ തമിഴ്, തെലുങ്ക്,, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. 2022-ൽ റിലീസായ മേപ്പടിയാൻ ആണ് ജോണി അഭിനയിച്ച അവസാനത്തെ സിനിമ.[7]

പ്രമേഹ രോഗത്തിന് ചികിത്സയിൽ തുടരവെ 2023 ഒക്‌ടോബർ 17-ന് 72-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 19 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ നടന്നു.[8][9]

അഭിനയിച്ച മലയാള സിനിമകൾ

[തിരുത്തുക]
വർഷം സിനിമകൾ വേഷം
2022 മേപ്പടിയാൻ ജേക്കബ്
2019 മി. പവനായി 99.99
തെളിവ് റിട്ട. ജയിൽ സൂപ്രണ്ട്
2018 വള്ളിക്കുടിലിലെ വെള്ളക്കാരൻ കൈമൾ
2013 മൈ ഫാൻ രാമു
2012 സ്ഥലം
2011 ആഗസ്റ്റ് 15
നിന്നിഷ്ടം എന്നിഷ്ടം 2
2009 കുട്ടി സ്രാങ്ക്: ദ സെയ്ലർ ഓഫ് ഹാർട്ട്സ് ഡി.വൈ.എസ്.പി. മത്തായി
2008 രൗദ്രം ഹമീദ്
ജൂബിലി
2007 ഹലോ പോലീസുകാരൻ
കാക്കി മഹേഷ്
അവൻ ചാണ്ടിയുടെ മകൻ MLA
2006 ഭാർഗവചരിതം മൂന്നാം ഖണ്ഡം ജോണി
ബൽറാം വേഴ്സസ് താരദാസ് അലക്സ്
മധുചന്ദ്രലേഖ ഷൺമുഖൻ
2005 ദ ടൈഗർ വേണു
ഭരത്ചന്ദ്രൻ ഐ.പി.എസ്. രാജൻ കോശി
2002 നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി കുഞ്ഞുരാമൻ
2001 ശൈവർ തിരുമേനി ഭാസ്കരൻ
2000 ദാദാ സാഹിബ്
1999 ക്രൈ ഫയൽ പാപ്പി
തച്ചിലേടത്തു ചുണ്ടൻ തങ്കയ്യ മൂപ്പൻ
തലമുറ
ഭാര്യ വീട്ടിൽ പരമസുഖം
1998 സമാന്തരങ്ങൾ റോയ്
1997 വർണ്ണപ്പകിട്ട് അഡ്വക്കേറ്റ്
വംശം
ആറാം തമ്പുരാൻ അപ്പൻ കളരിയിലെ ആൾ
1996 കാഞ്ഞിരപ്പള്ളി കറിയാച്ചൻ
ഛോട്ടേ സർക്കാർ
സ്വർണ്ണകിരീടം
ഹിറ്റ് ലിസ്റ്റ്
1995 കുസൃതിക്കാറ്റ്
സാക്ഷ്യം മേജർ
സ്പെഷ്യൽ സ്ക്വാഡ് ഫ്രെഡ്ഡി
സിന്ദൂരരേഖ സർക്കിൾ ഇൻസ്പെക്ടർ
സ്ഫടികം മണിയൻ
1994 സാഗരം സാക്ഷി K.K. നായർ
ബേതാജ് ബാദ്ഷാ
നന്ദിനി ഓപ്പോൾ
ചുക്കാൻ ഗണപതി
1993 ഇഞ്ചക്കാടൻ മത്തായി & സൺസ്
കാബൂളിവാല ബാലൻ
കുലപതി
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
ചെങ്കോൽ
സമൂഹം ആൻറെ
ഉപ്പുകണ്ടം ബ്രദേഴ്സ്
കൗശലം
1992 മഹാനഗരം K. ശങ്കർ
സത്യപ്രതിജ്ഞ
കള്ളൻ കപ്പലിൽത്തന്നെ Cheenkanni Ramu
1991 ഇൻസ്പെക്ടർ ബൽറാം അലക്സ്
നയം വ്യക്തമാക്കുന്നു
ഗോഡ്ഫാദർ
ആനവാൽ മോതിരം ജോൺ
1990 അപ്പു വിജയൻ
ശുഭയാത്ര
അർഹത അച്ചു
മുഖം മേനോൻ
ആറാം വാർഡിൽ ആഭ്യന്തര കലഹം
1989 ഒരു വടക്കൻ വീരഗാഥ അരിങ്ങോടരുടെ ശിഷ്യൻ
പെരുവണ്ണാപുറത്തെ വിശേഷങ്ങൾ കുറുപ്പ്
അമ്മാവനു പറ്റിയ അമളി
കിരീടം
1988 മുക്തി ജയിംസ്
1921
അബ്കാരി പീതാംബരൻ
ഒരു സിബിഐ ഡയറിക്കുറിപ്പ് വാസു
1987 നാടോടിക്കാറ്റ് നമ്പ്യാരുടെ സഹായി
ഇതാ സമയമായി
അടിമകൾ ഉടമകൾ
ഇത്രയും കാലം രാജു
നൊമ്പരത്തിപ്പൂവ്
തീക്കാറ്റ് ജയിംസ്
അജന്ത
കയ്യെത്തും ദൂരത്ത്
അമൃതം ഗമയ Dr. രാജൻ തോമസ്
വൃതം
1986 പടയണി
ആയിരം കണ്ണുകൾ
ന്യായവിധി വറീത്
ആവനാഴി അലക്സ്
ഇതിലേ ഇനിയും വരൂ രാജേഷ്
നിന്നിഷ്ടം എന്നിഷ്ടം അച്ചു
രാജാവിൻറെ മകൻ
വിജയൻ
അർദ്ധരാത്രി
ഉരുക്ക് മനുഷ്യൻ
നിലാവിൻറെ നാട്ടിൽ
ഒന്ന് രണ്ട് മൂന്ന്
ഞാൻ കാതോർത്തിരിക്കും
നിറമുള്ള രാവുകൾ
അടിവേരുകൾ
1985 കരിമ്പിൻപൂവിനക്കരെ കൊച്ചപ്പി
ഇടനിലങ്ങൾ
ബ്ലാക്ക്മെയിൽ
ഒരു നാൾ ഇന്നൊരു നാൾ
മുഖ്യമന്ത്രി
അദ്ധ്യായം ഒന്നുമുതൽ ശ്രീധരൻ
വെള്ളരിക്കാപ്പട്ടണം
പാറ
അങ്ങാടിക്കപ്പുറത്ത് അത്താണി വർഗീസ്
അരം + അരം = കിന്നരം
1984 ആൾക്കൂട്ടത്തിൽ തനിയേ ഗോപിനാഥ്
അടിയൊഴുക്കുകൾ ഗോവിന്ദൻ
അതിരാത്രം ഗോവിന്ദൻകുട്ടി
ഉണരൂ
സ്വന്തമെവിടെ ബന്ധമെവിടെ ശ്രീധരൻ
തത്തമ്മേ പൂച്ച പൂച്ച
ഒരു പൈങ്കിളിക്കഥ
എങ്ങനെയുണ്ടാശാനേ
വീണ്ടും ചലിക്കുന്ന ചക്രം
1983 ഒന്നു ചിരിക്കൂ
ആദ്യത്തെ അനുരാഗം റഷീദ്
പാലം
ഒരു മാടപ്പിറാവിൻറെ കഥ
ഹിമം ഗിരീഷ്
ഈ യുഗം വാസു
1982 കോമരം
വരൻമാരേ ആവശ്യമുണ്ട്
ചലിന്തിവല ഇൻസ്പെക്ടർ ഹാരിസ്
വിധിച്ചതും കൊതിച്ചതും
എനിക്കും ഒരു ദിവസം എസ്.ഐ. ജേക്കബ്
അങ്കച്ചമയം സോണി
1981 താരാട്ട്
ആയുധം ജോണി
കരിമ്പൂച്ച
വിഷം
പറങ്കിമല
തുഷാരം
ഉരുക്കുമുഷ്ടികൾ
1980 കരിമ്പന
മീൻ
നട്ടുച്ചക്കിരുട്ട്
രജനീഗന്ധി
1979 കഴുകൻ
നിത്യവസന്തം
അഗ്നിപർവ്വതം

അവലംബം

[തിരുത്തുക]
  1. നടൻ കുണ്ടറ ജോണി അന്തരിച്ചു
  2. നടൻ കുണ്ടറ ജോണി അന്തരിച്ചു, മാതൃഭൂമി.കോം
  3. മലയാള സിനിമ എന്നും ഓർക്കുന്ന നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാരുടെ വിശ്വസ്ഥൻ, കുണ്ടറ ജോണിയ്ക്ക് വിട
  4. സത്യൻ അന്തിക്കാടിൻ്റെ നാടോടിക്കാറ്റിൽ ആ രംഗം മാറ്റിയെഴുതി, കുണ്ടറ ജോണി ക്രോസ്ഫയർ
  5. "Life Thiruvananthapuram : An act of valour". The Hindu. 2004-11-03. Archived from the original on 2014-02-23. Retrieved 2013-09-15.
  6. "സിനിമയില്ലെങ്കിൽ സാമൂഹ്യപ്രവർത്തനം". mangalamvarika.com. Retrieved 13 November 2014.
  7. അഭിനയ ജീവിതത്തിൽ വഴിത്തിരിവായ കിരീടം
  8. കുണ്ടറ ജോണി ഇനി ഓർമകളിൽ
  9. കുണ്ടറ ജോണിയ്ക്ക് ജന്മനാടിൻ്റെ യാത്രാമൊഴി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുണ്ടറ_ജോണി&oldid=4023474" എന്ന താളിൽനിന്ന് ശേഖരിച്ചത്