Jump to content

ശ്രീലത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീലത നമ്പൂതിരി ബി.
ജനനം
വസന്ത

1950 (വയസ്സ് 73–74)

തൊഴിൽഅഭിനേത്രി, ഗായിക
സജീവ കാലം1967–1985, 2004–present
ജീവിതപങ്കാളി(കൾ)ഡോ. കാലടി നമ്പൂതിരി (1979–2005)
(deceased)
കുട്ടികൾവൈശാഖ്, ഗംഗ
മാതാപിതാക്ക(ൾ)ബാലകൃഷ്ണൻ നായർ കമലമ്മ[1]
ബന്ധുക്കൾകുമാരി തങ്കം (പിതൃസഹോദരി)

കേരളത്തിലെ പ്രശസ്തയായ ഒരു ചലച്ചിത്ര, ടി.വി അഭിനേത്രിയും ഗായികയുമാണ് ശ്രീലത എന്ന ശ്രീലത നമ്പൂതിരി. ഇരുനൂറോളം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.[2] 60-കളിൽ നിരവധി ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്.[3] വളരെക്കാലം ചലച്ചിത്ര രംഗത്തു നിന്ന് വിട്ട് നിന്ന ഇവർ അടുത്തകാലത്തായി വീണ്ടും സിനിമയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണൻ നായരുടേയും സംഗീത അദ്ധ്യാപകയായിരുന്ന കമലമ്മയുടേയും മകളായി ജനിച്ചു.[4] ആദ്യകാല നാമം വസന്ത എന്നായിരുന്നു.[1] പഴയകാല നടിയായ കുമാരി തങ്കം ബാലകൃഷ്ണൻ നായരുടെ സഹോദരിയായിരുന്നു.

ബാല്യകാലം

[തിരുത്തുക]

വസന്തക്ക് നാലു സഹോദരന്മാർ ഉണ്ടായി. പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴ ഹരിപ്പാട്ടുള്ള സർക്കാർ ഹൈസ്കൂളിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അറിയപ്പെടുന്ന കായികതാാരമായിരുന്നു വസന്ത. രണ്ട് തവണ സംസ്ഥാന തല ഹൈജമ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെ.പി.എ.സി. യിൽ അംഗമാകുകയും നാടകങ്ങൾക്കായി പാട്ടുപാടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് 9-ആം തരത്തിൽ പഠിക്കുമ്പോൾ തോപ്പിൽ ഭാസിയുടെ നാടകത്തിൽ അഭിനയിച്ചു. നാടകാഭിനയം തുടർന്നതിനാൽ പഠനം പാതിവഴിയിൽ നിന്നു പോയി. എങ്കിലും ദക്ഷിണാമുർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ ആരംഭിച്ചു.[5]

സ്വകാര്യജീവിതം

[തിരുത്തുക]

1979-ൽ കാലടി നമ്പൂതിരി എന്നറിയപ്പെടുന്ന ഡോ. എം.കെ. പരമേശ്വരൻ നമ്പൂതിരിയെ വിവാഹം കഴിച്ചു. അദ്ദേഹം ഒരു നടനും ആയുർവേദ വൈദ്യനുമായിരുന്നു. അവർ ഒന്നിച്ചഭിനയിച്ച പാപത്തിനു മരണമില്ല എന്ന സിനിമക്ക് ശേഷം ശീലത സിനിമയിൽ നിന്ന് വിരമിച്ചു. ശേഷം തൃശൂരിലെ കുന്നംകുളത്ത് ജീവിതമാരംഭിച്ചു. വിവാഹത്തിനുശേഷം ബ്രാഹ്മണമതം സ്വീകരിച്ച ശ്രീലത അന്തർജനം ആയിത്തീർന്നു. ഇവർക്ക് വൈശാഖ് എന്ന മകനും ഗംഗ എന്ന മകളും ഉണ്ട്.[6] കാലടി നമ്പൂതിരി 2005-ൽ മരിച്ച ശേഷം ശ്രീലത വീണ്ടും സിനിമപ്രവർത്തനത്തിലേക്ക് വരികയുണ്ടായി. പതാക എന്ന സിനിമയിലൂടെയായിരുന്നു അത്. തുടർന്ന് നിരവധി വേഷങ്ങളിൽ അവർ അഭിനയിക്കുകയും ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. .[7] ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-26. Retrieved 2016-06-03. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "i6.minus.com" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "ശ്രീലത". മലയാളസംഗീതം.ഇൻഫോ. Retrieved 2013 ഒക്ടോബർ 10. {{cite news}}: Check date values in: |accessdate= (help)
  3. "ശ്രീലത നമ്പൂതിരി". m3db.com. Retrieved 2012 മാർച്ച് 06. {{cite news}}: Check date values in: |accessdate= (help)
  4. "ശ്രീലത നമ്പൂതിരിയായ കഥ". മനോരമ ആഴ്ചപ്പതിപ്പ്. 2013 ഒക്ടോബർ 12. Archived from the original on 2013-10-10. Retrieved 2013 ഒക്ടോബർ 10. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  5. "പാടാൻ വന്നതു പൊട്ടിച്ചിരിയായി". manoramaonline.com. Archived from the original on 2016-03-04. Retrieved 2 May 2015.
  6. http://www.agni.ws/details.asp?nid=154
  7. "Katha Ithu Vare - Sreelatha Namboothiri". mazhavilmanorama. Retrieved 4 March 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രീലത&oldid=4072356" എന്ന താളിൽനിന്ന് ശേഖരിച്ചത്