രവികുമാർ
രവികുമാർ | |
---|---|
ജനനം | |
മരണം | 4 ഏപ്രിൽ 2025 Chennai, Tamil Nadu, India | (71 വയസ്സ്)
തൊഴിൽ | Actor |
സജീവ കാലം | 1968–2024 |
പ്രധാന കൃതി | അവളുടെ രാവുകൾ, അങ്ങാടി, ലിസ, ഈ മനോഹര തീരം, ശക്തി |
ജീവിതപങ്കാളി | സുമിത്ര |
കുട്ടികൾ | 2 |
രവികുമാർ (1954- 2025) തൃശൂർ സ്വദേശിയായ ഒരു മലയാള സിനിമാ നടനാണ്. ഏകദേശം 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. 1970കളിലും 1980കളിലും മുൻനിര നായകനായിരുന്ന അദ്ദേഹം വില്ലൻ വേഷങ്ങളും കൈകാര്യം ചെയ്ത് ജനശ്രദ്ധ നേടിയിരുന്നു.[1][2][3][4][5][6]
ജീവിതരേഖ
[തിരുത്തുക]തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ 1954 ൽ ചെന്നൈയിൽ ആണ് ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമാ ലോകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു. മലയാളത്തിലെ പ്രശസ്തമായ ഉദയാസ്റ്റുഡിയോയും , മെറിലാൻഡ്സ്റ്റുഡിയോയും ഉദയം കൊള്ളുന്നതിനും മുമ്പേ മലയാള ചലച്ചിത്രലോകത്ത് സ്വന്തമായി സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തിയാണ് പിതാവ് കെ.എം.കെ മനോൻ . തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരിൽ അദ്ദേഹം ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു. നടിയും ദിവ്യ ദർശനം ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്നു അദേഹത്തിന്റെ അമ്മ ഭാരതി. മുറപ്പെണ്ണ് എന്ന ചിത്രത്തിൽ അമ്മ ഭാരതി ഒരു പ്രധാന വേഷം ചെയ്തിരുന്നു.
ആദ്യകാലത്ത് പി.ഭാസ്‌കരന്റെ ലക്ഷപ്രഭു എന്ന സിനിമയിൽ ബാലതാരമായി. മധു നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് മലയാളത്തിൽ രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിൽ അഭിനയിച്ചതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു. 1974 ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു. രവികുമാർ ഫിലിംസിന്റെ ബാനറിൽ പിതാവ് നിർമ്മിച്ച ഉല്ലാസയാത്ര എന്ന സിനിമയിലാണ് ആദ്യം നായകനായി അഭിനയിച്ചത്. ഐ.വി. ശശിയുടെ സംവിധാനത്തിൽ 1980-ൽ പുറത്തിറങ്ങി ജയൻ നായകനായി അഭിനയിച്ച അങ്ങാടിയിലെ വില്ലൻ വളരെ ശ്രദ്ധിക്കപ്പെട്ടു. അലാവുദ്ദീനും അത്ഭുതവിളക്കും, നീലത്താമര, അവളുടെ രാവുകൾ, അങ്ങാടി, സ്ഫോടനം, ടൈഗർ സലീം, അമർഷം , ലിസ, മദ്രാസിലെ മോൻ, കൊടുങ്കാറ്റ്, സൈന്യം, കള്ളനും പൊലീസും തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അവസാനകാലത്ത് മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചു. സിബിഐ 5 എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
1967-ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. എം. കൃഷ്ണൻ നായർആദ്യമായി സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ 'അമ്മ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ചിരപ്രതിഷ്ഠ നേടി ഐ. വി. ശശിയുമായി കൂട്ട് ചേർന്നതോടെയാണ് രവിയുടെ രാശി തെളിഞ്ഞത് . അദ്ദേഹം സംവിധാനം ചെയ്ത അവളുടെ രാവുകൾക്ക് മുൻപ് തന്നെ ശശി ഒരുക്കിയ പല ചിത്രങ്ങളിലും രവി ചെറു വേഷങ്ങള് അവതരിപ്പിച്ചിരുന്നു.
രവികുമാറിൻ്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കെ ബാലചന്ദർ സംവിധാനം ചെയ്ത അവർകൾ(1977) ആയിരുന്നു. ഈ ചിത്രത്തിൽ രജനികാന്ത്, കമൽഹാസൻ, സുജാത എന്നിവരോടൊപ്പമാണ് അദ്ദേഹം അഭിനയിച്ചത്.
നടി സുമിത്രയെ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യ ജീവിതം അധികനാൾ നീണ്ടുനിന്നില്ല . അഭിനയ രംഗത്ത നിന്ന് കുറച്ച് കാലം ഇടവേള എടുത്ത അദ്ദേഹം പിന്നീട് തമിഴ് സീരിയലുകളിലുംലൂടെ അഭിനയ രംഗത്ത് തിരിച്ചു വന്നു. കല്പനയാണ് ഭാര്യ. വസന്ത് എന്ന ഒരു മകനുണ്ട്.
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2025 ഏപ്രിൽ നാലിന് അന്തരിച്ചു.
സിനിമകൾ
[തിരുത്തുക]മലയാളം
[തിരുത്തുക]- അഗ്രഹാരം (2001)
- നിശാസുരഭികൾ (1999)
- സൈന്യം (1994)
- കള്ളനും പോലീസും (1992)
- ആറ്റിനക്കരെ (1989)
- അജന്ത (1987)
- സുരഭീ യാമങ്ങൾ (1984)
- ഉമാനിലയം (1984)
- താവളം (1983)...മോഹൻ
- കൊടുങ്കാറ്റ് (1983)
- ചിലന്തിവല (1982)
- കർത്തവ്യം (1982) .... കൃഷ്ണകുമാർ
- നാഗമഠത്ത് തമ്പുരാട്ടി (1982) .... വീരഭദ്രൻ
- ജംബുലിംഗം (1982)
- ദ്രോഹി (1982)
- സൂര്യൻ (1982)
- മാറ്റുവിൻ ചട്ടങ്ങളെ (1982)(ഹിന്ദിയിൽ അന്ധാ കാനൂൻ എന്ന പേരിൽ പുനഃർനിർമ്മിക്കപ്പെട്ടു)
- മദ്രാസിലെ മോൻ (1982)
- രക്തസാക്ഷി (1982)
- അങ്കച്ചമയം (1982)
- വേലിയേറ്റം (1981) .... രവി
- ഗർജ്ജനം (1981)
- സ്ഫോടനം (1981)
- ഒരിക്കൽക്കൂടി (1981) .... ദാസ്
- ചൂതാട്ടം (1981)
- നിഴൽ യുദ്ധം (1981)
- സാഹസം (1981)
- ആഗമനം (1980)
- അശ്വരഥം (1980) ..... ഗോപി
- കാന്തവലയം (1980) ..... ശ്യാം
- പ്രകടനം (1980) .... ദേവൻ
- അമ്മയും മകളും (1980) ..... രവി
- സ്വത്ത് (1980) ..... സുന്ദരേശൻ
- തീക്കടൽ (1980).... ഡോ. പ്രസന്നൻ
- തീനാളങ്ങൾ (1980).... ബാബു
- ചോര ചുവന്ന ചോര (1980)
- ഹൃദയം പാടുന്നു (1980)
- രജനീഗന്ധി (1980)
- ഇവർ (1980)
- അങ്ങാടി (1980) ...... ബിജു
- ശിശിരത്തിൽ ഒരു വസന്തം (1980)
- പപ്പു (1980)
- തിരയും തീരവും (1980)
- ശക്തി (1980) ..... വിനോദ്
- പുഴ (1980)
- സർപ്പം (1979) ..... ഷംസുദ്ദീൻ
- ഏഴാം കടലിനക്കരെ (1979).... ചന്ദ്രൻ
- പുഷ്യരാഗം (1979)
- അനുപല്ലവി (1979) ..... രാജൻ
- അലാവുദ്ദീനും അത്ഭുതവിളക്കും (1979)
- ജിമ്മി (1979) .... ആന്റണി
- കൌമാരപ്രായം (1979)
- നീലത്താമര (1979 film)
- ഒറ്റപ്പട്ടവർ (1979)
- അജ്ഞാത തീരങ്ങൾ (1979)
- കതിർമണ്ഡപം (1979)
- തിരനോട്ടം (1978)
- ബ്ലാക്ക്ബൽറ്റ് (1978)
- ടൈഗർ സലീം (1978)
- അവൾ കണ്ട ലോകം (1978)
- ആൾമാറാട്ടം (1978)
- ഈ മനോഹരതീരം (1978).... വേണുഗോപാൽ
- അമർഷം (1978)
- ലിസ (1978)
- പടക്കുതിര (1978)
- അവളുടെ രാവുകൾ (1978) ..... ബാബു
- മറ്റൊരു കർണ്ണൻ (1978)
- ഏതോ ഒരു സ്വപ്നം (1978) ..... കൃഷ്ണചന്ദ്രൻ
- പോക്കറ്റടിക്കാരി (1978)
- മധുരിക്കുന്ന രാത്രി (1978)
- അടവുകൾ പതിനെട്ട് (1978)
- ആനയും അമ്പാരിയും (1978)
- നിനക്കു ഞാനും എനിക്കു നീയും (1978)
- തച്ചോളി അമ്പു (1978) ..... ബാപ്പുട്ടി
- സമുദ്രം (1977) ..... മോഹൻ
- അംഗീകാരം (1977)..... പ്രസാദ്
- പട്ടാളം ജാനകി (1977)
- മധുരസ്വപ്നം (1977)
- ആ നിമിഷം (1977)
- അഭിനിവേശം (1977).... ബാബു
- ആനന്ദം പരമാനന്ദം (1977)
- യത്തീം (1977) .... സിദ്ദീഖ്
- ഇന്നലെ ഇന്ന് (1977)
- ശ്രീമുരുകൻ (1977)
- ആശീർവാദം (1977)
- അമ്മ (1976) ..... രാജൻ
- അഭിനന്ദനം (1976) .... രവി
- അയൽക്കാരി (1976)..... മോഹനൻ
- റോമിയോ (1976)
- നീലസാരി (1976)
- ഉല്ലാസയാത്ര (1975)
- ലക്ഷപ്രഭു (1968)
- ഇന്ദുലേഖ (1967)