ഉള്ളടക്കത്തിലേക്ക് പോവുക

അവളുടെ രാവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവളുടെ രാവുകൾ
സംവിധാനംഐ.വി. ശശി
കഥആലപ്പി ഷറീഫ്
നിർമ്മാണംമുരളി മൂവീസ് /എം. പി. രാമചന്ദ്രൻ
അഭിനേതാക്കൾസീമ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ.നാരായണൻ
സംഗീതംഎ.ടി.ഉമ്മർ
വിതരണംസിതാര റിലീസ്
റിലീസ് തീയതി
1978
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അവളുടെ രാവുകൾ. സീമയുടെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മലയാളത്തിൽ ആദ്യമായി ഗ്രേഡ് സർട്ടിഫിക്കറ്റ് (അഡൽസ് ഒൺലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ[1]. ഒരു ലൈംഗികതൊഴിലാളിയുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാളചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ രാഗേന്ദുകിരണങ്ങൾ എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.[2] [3] [4] ബിച്ചുതിരുമല ഗാനങ്ങൾ എഴുതി


താരനിര[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സീമരാജി
2രവികുമാർബാബു
3എം ജി സോമൻചന്ദ്രൻ
4സുകുമാരൻജയൻ
5കുതിരവട്ടം പപ്പുദാമു
6മീനമറിയച്ചേടത്തി
7മല്ലിക സുകുമാരൻരാജിയുടെ അമ്മ
8മാസ്റ്റർ രഘുസുധാകരൻ
9ബഹദൂർകരുണാകരൻ
10കവിയൂർ പൊന്നമ്മലക്ഷ്മി
11ബേബി സുമതിരാജിയുടെ ബാല്യം
12ശങ്കരാടിദാമോദരൻ
13ജനാർദ്ദനൻ
14ഉഷാറാണിരാധ
15സത്താർജേക്കബ്
10മാസ്റ്റർ രാമദാസ്
11വേണു പുത്തലത്ത്ജയന്റെ സുഹൃത്ത്
12അരവിന്ദാക്ഷൻ
13സുഗതൻ
14സുന്ദരം
15പ്രൊഫസർ ശ്രീധരൻ[6]

ഗാനങ്ങൾ[7]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1രാകേന്ദു കിരണങ്ങൾഎസ്. ജാനകി
2ഉണ്ണി ആരാരിരോഎസ് ജാനകി
3അന്തരിന്ദ്രിയ ദാഹങ്ങൾയേശുദാസ്

അവലംബം

[തിരുത്തുക]
  1. "അവളുടെ രാവുകൾ \ മനോരമ ന്യൂസ്". Archived from the original on 2012-02-22. Retrieved 2012-02-22.
  2. "അവളുടെ രാവുകൾ (1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  3. "അവളുടെ രാവുകൾ (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2023-02-19.
  4. "അവളുടെ രാവുകൾ (1978))". സ്പൈസി ഒണിയൻ. Archived from the original on 2023-12-16. Retrieved 2023-02-19.
  5. "അവളുടെ രാവുകൾ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
  6. https://scroll.in/reel/855475/iv-sasis-her-nights-was-a-bold-take-on-sex-work-that-was-unfairly-dismissed-as-porn
  7. "അവളുടെ രാവുകൾ (1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-13. Retrieved 2023-03-03.


പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അവളുടെ_രാവുകൾ&oldid=4576275" എന്ന താളിൽനിന്ന് ശേഖരിച്ചത്