അനുപല്ലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംഗീതനിബദ്ധമായ ഗാനങ്ങളുടെ അംഗങ്ങളിലൊന്നാണ് അനുപല്ലവി. പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെയാണ് അംഗങ്ങളുടെ ക്രമം. പല്ലവിയുമായി സംഗീതപരമായും സാഹിത്യപരമായും അനുപല്ലവി ബന്ധപ്പെട്ടിരിക്കും. ഉദാഹരണം.

(പല്ലവി) രാമനന്നുബ്രോവറാ
ലേമതോ ലോകാഭിരാമ
(അനുപല്ലവി) ചീമലോബ്രഹ്മലോ
ശിവകേശവാദുലലോ
(ചരണം) മെപ്പുലമകെകനതാവു
ന്നാപ്പുബടകവീരവീകി
തപ്പുവനുലുലേകയുണ്ടേ
ത്യാഗരാജവിനുതസീതാ

അനുപല്ലവികളില്ലാത്ത ഗാനങ്ങൾ ധാരാളമുണ്ട്. പല്ലവിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അനുപല്ലവിയോടുകൂടിയ ഗാനങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത് ത്യാഗരാജഭാഗവതരുടെ കാലംമുതല്ക്കാണെന്നു പറയപ്പെടുന്നു. ചരണത്തിന്റെ അവസാനഭാഗമാണ് അനുചരണം. മിക്ക കീർത്തനങ്ങളിലും അനുചരണത്തിലെ സംഗീതാംശം അനുപല്ലവിയുടേതായിട്ടാണ് കണ്ടുവരുന്നത്. പല്ലവി, അനുപല്ലവി, പല്ലവി, ചരണം എന്നിങ്ങനെയാണ് പാടുന്നതിനുള്ള ക്രമം.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുപല്ലവി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുപല്ലവി&oldid=2743523" എന്ന താളിൽനിന്ന് ശേഖരിച്ചത്