എം. കൃഷ്ണൻ നായർ (സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം. കൃഷ്ണൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ എം. കൃഷ്ണൻ നായർ (വിവക്ഷകൾ) എന്ന താൾ കാണുക. എം. കൃഷ്ണൻ നായർ (വിവക്ഷകൾ)

ആദ്യകാലത്തെ പ്രമുഖ മലയാളചലച്ചിത്രസംവിധായകരിൽ ഒരാളാണ് എം. കൃഷ്ണൻനായർ (2 നവംബർ 1927 - 10 മേയ് 2001).മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി 120 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1955-ൽ സി.ഐ.ഡി. എന്ന ചിത്രത്തോടെയാണ് കൃഷ്ണൻനായർ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കാവ്യമേള എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയവരുടെ ഗുരുവാണ്. 2000ൽ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 1927 നവംബർ 2-ന് തിരുവനന്തപുരത്ത് മാധവൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായാണ് കൃഷ്ണൻ നായർ ജനിച്ചത്. കെ. സുലോചനാദേവിയായിരുന്നു ഭാര്യ. കവിയും ഗാനരചയിതാവും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാർ, സംവിധായകനായ കെ. ശ്രീക്കുട്ടൻ (ശ്രീകുമാർ കൃഷ്ണൻ നായർ), കെ. ഹരികുമാർ എന്നിവർ അദ്ദേഹത്തിന്റെ പുത്രന്മാരാണ്.

പ്രധാന ചിത്രങ്ങൾ[തിരുത്തുക]

2000-ൽ സമഗ്ര സംഭാവനക്കുള്ള ജെ.സി. ദാനിയേൽ പുരസ്കാരം കൃഷ്ണൻനായർക്ക് ലഭിച്ചിരുന്നു. 2001 മെയ് 10-ന് 84-ആം വയസ്സിൽ കൃഷ്ണൻ നായർ അന്തരിച്ചു.