സ്വയംവരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വയംവരം
വി.സി.ഡി. പുറംചട്ട
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംചിത്രലേഖ ഫിലിം കോ ഓപ്പറേറ്റീവ്
ഫിലിം ഫൈനാൻസ് കോർപ്പറേഷൻ
രചനഅടൂർ ഗോപാലകൃഷ്ണൻ
കെ. പി. കുമാരൻ
അഭിനേതാക്കൾമധു
ശാരദ
അടൂർ ഭവാനി
കെ.പി.എ.സി. ലളിത
തിക്കുറിശ്ശി സുകുമാരൻ നായർ
കൊടിയേറ്റം ഗോപി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംരമേശൻ
എം.എസ്. മണി
റിലീസിങ് തീയതി1972
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം123 മിനിറ്റ്

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യത്തെ മുഴുനീളകഥാചിത്രമാണ് സ്വയംവരം. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് സ്വയംവരം. മലയാളത്തിൽ നവതരംഗസിനിമയുടെ തുടക്കം കുറിച്ച ചലച്ചിത്രമായി സ്വയംവരം കണക്കാക്കപ്പെടുന്നു. മങ്കട രവിവർമ്മയാണ് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.[1] [2] [3]

കഥാസംഗ്രഹം[തിരുത്തുക]

വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം (മധു), സീത (ശാരദ) എന്നിവരുടെ കഥയാണ് ഈ ചലച്ചിത്രം. ഒരു എഴുത്തുകാരനെങ്കിലും വിശ്വത്തിന്‌ തന്റെ കഥകൾ പ്രസിദ്ധീകരിക്കാനാകുന്നില്ല. ജീവിതവൃത്തിക്കായി ചെറിയ ജോലികൾ ലഭിക്കുന്നെങ്കിലും വളരെ ദാരിദ്ര്യപൂർണ്ണമായിരുന്നു ജീവിതം. അവസാനം വിശ്വത്തിന്റെ മരണത്തോടെ ചലച്ചിത്രം പൂർത്തിയാകുന്നു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു വിശ്വം
2 ശാരദ സീത
3 തിക്കുറിശ്ശി സുകുമാരൻ നായർ ട്യൂട്ടോറിയൽ കോളേജ് ഉടമ
4 അടൂർ ഭവാനി ജാനകി
5 കെ.പി.എ.സി. ലളിത കല്യാണി
6 ഭരത് ഗോപി
7 വൈക്കം ചന്ദ്രശേഖരൻ നായർ
8 എം.വി. ദേവൻ
9 പി കെ വേണുക്കുട്ടൻ നായർ വാസു
10 കരമന ജനാർദ്ദനൻ നായർ തോമസ്
11 ജി ശങ്കരപ്പിള്ള പത്രാധിപർ
12 ആർട്ടിസ്റ്റ് വല്യത്താൻ
13 അഡ്വക്കറ്റ് സദാശിവൻ
14 കല്ലട വാസുദേവൻ
15 വക്കം വിജയൻ
16 പ്രൊഫസർ ചന്ദ്രശേഖരൻ നായർ
17 ഫാദർ അയ്യനേത്ത്
18 രാജശേഖരൻ (നടൻ)
19 ബി കെ നായർ
20 പി സി സോമൻ
21 പൂജപ്പുര സോമശേഖരൻ നായർ കുമാർ
22 രാം‌ചന്ദ്
23 ഭാസ്കരൻ
24 മാധവൻ വൈദ്യൻ
25 കുറുപ്പ് (നടൻ)
26 ശോഭ
27 പ്രസന്നൻ
28 ദിവാകരൻ നായർ
29 തമ്പി
30 പി എം നാഥ്
31 [[]]

സംഗീതം[തിരുത്തുക]

എം. ബി. ശ്രീനിവാസനാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

1973 മോസ്ക്കോ അന്തർദേശീയ ചലച്ചിത്ര മേള (റഷ്യ) [5]

1972 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)

1972 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [6]

  • ഏറ്റവും മികച്ച ഛായാഗ്രഹണം - മങ്കട രവിവർമ്മ
  • ഏറ്റവും മികച്ച കലാ സംവിധാനം - എസ്. എസ്. നായർ, ദേവദത്തൻ

References[തിരുത്തുക]

  1. "സ്വയംവരം (1972)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "സ്വയംവരം (1972)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "സ്വയംവരം (1972)". സ്പൈസി ഒണിയൻ. Retrieved 2023-08-30.
  4. "സ്വയംവരം (1972)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "8th Moscow International Film Festival". Moscow International Film Festival. 1973. Archived from the original on 2011-09-17. Retrieved 2011 June 21. {{cite web}}: Check date values in: |accessdate= (help)
  6. "State Film Awards 1969 – 2008". Information and Public Relation Department of Kerala. Archived from the original on 2016-03-03. Retrieved 2011 July 8. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്വയംവരം_(ചലച്ചിത്രം)&oldid=3993553" എന്ന താളിൽനിന്ന് ശേഖരിച്ചത്