കാൽപുരുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽപുരുഷ് (Memories in the Mist)
കാൽപുരുഷിന്റെ പോസ്റ്റർ
സംവിധാനംബുദ്ധദേവ് ദാസ്ഗുപ്ത
നിർമ്മാണംസഞ്ജയ് റോട്ടറി
ജമു സുഗന്ദ്
രചനബുദ്ധദേവ് ദാസ്ഗുപ്ത
അഭിനേതാക്കൾമിഥുൻ ചക്രവർത്തി
രാഹുൽ ബോസ്
സമീറ റെഡ്ഡി
സംഗീതംബിശ്വദേവ് ദാസ്ഗുപ്ത
ഛായാഗ്രഹണംസുദീപ് ചാറ്റർജി
ചിത്രസംയോജനംസഞ്ജീബ് ദത്ത
റിലീസിങ് തീയതി2008 ഏപ്രിൽ 25
രാജ്യംഇന്ത്യ
ഭാഷബംഗാളി

2008-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് കാൽപുരുഷ്. 2006-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ചലച്ചിത്രവും കൂടിയാണ് കാൽപുരുഷ്.[1] പ്രശസ്ത സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്തയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മിഥുൻ ചക്രവർത്തി, രാഹുൽ ബോസ്, സമീറ റെഡ്ഡി എന്നിവരാണ് കാൽപുരു‍ഷിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്.

120 മിനുട്ട് ദൈർഘ്യം വരുന്ന ഈ ചിത്രം, ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയുണ്ടായിട്ടുണ്ട്. 2005-ൽ കാൽപുരുഷിന്റെ ചിത്രീകരണം പൂർത്തിയായി എങ്കിലും, 2008-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

പ്രധാന അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 53rd National Film Awards The Times of India, 7 August 2007.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൽപുരുഷ്&oldid=3348681" എന്ന താളിൽനിന്ന് ശേഖരിച്ചത്